twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദത്തിന്റെ അറസ്റ്റ്; 5 ചിത്രങ്ങള്‍ പ്രതിസന്ധിയില്‍

    By Lakshmi
    |

    Sanjay Dutt
    ബോളിവുഡിന്റെ ജനപ്രിയ നായകനായി തിളങ്ങിനില്‍ക്കുന്ന കാലത്താണ് 1993ലെ മുംബൈ സ്‌ഫോടനുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്ത് ആദ്യം അറസ്റ്റുചെയ്യപ്പെടുന്നത്. ദത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ തോക്കുകള്‍ കണ്ടെടുത്തതിനെത്തുടര്‍ന്നായിരുന്നു അറസറ്റ്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധമുള്ളവര്‍ ദത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും തെളിഞ്ഞു. തുടര്‍ന്ന് സ്‌ഫോടനക്കേസിലെ 189ആം പ്രതിയായി സഞ്ജയ് ദത്തിന്റെ പേര് ചേര്‍ക്കപ്പെട്ടു.

    ടാഡ കോടതി ആറുവര്‍ഷത്തെ ശിക്ഷയായിരുന്നു ദത്തിന് വിധിച്ചത്. ആര്‍തര്‍ റോഡ് ജയിലിലും പുനെ സെന്‍ട്രല്‍ ജയിലിലുമായി 18മാസം തടവുശിക്ഷ അനുഭവിച്ച ദത്ത് സുപ്രീം കോടതിയില്‍ നിന്നും ജാമ്യം നേടി സിനിമയില്‍ തിരിച്ചെത്തുകയും പുനര്‍വിവാഹം ചെയ്യുകയും ചെയ്തു.

    2006ല്‍ ദത്ത് തോക്ക് സൂക്ഷിച്ചത് സ്വരക്ഷയ്ക്കായിട്ടാണെന്ന് കണ്ടെത്തിയെങ്കിലും ആയുധ നിയമപ്രകാരം ദ്ത്തിനെതിരെയുള്ള കേസ് നിലനിര്‍ത്തുകയാണ് കോടതി ചെയ്തത്. ഇപ്പോള്‍ മാര്‍ച്ച 21ന് സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോഴും ദ്ത്ത് ശിക്ഷയനുഭവിയ്ക്കണമെന്നുതന്നെയാണ് വിധി വന്നത്. തടവ് ആറുവര്‍ഷമെന്നത് 5 വര്‍ഷമാക്കി ഇളവു ചെയ്തിട്ടുണ്ട്.

    English summary
    An estimated amount of 250 crore is riding on actor Sanjay Dutt who has been sentenced to five-years of imprisonment in the final verdict in the 1993 serial bomb blast case.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X