»   » മോഹന്‍ലാലിനെയും ബാഹുബലിയെയും കളിയാക്കുന്ന കെആര്‍കെയെ ബാന്‍ ചെയ്യണമെന്ന് സഞ്ജയ് ദത്ത്

മോഹന്‍ലാലിനെയും ബാഹുബലിയെയും കളിയാക്കുന്ന കെആര്‍കെയെ ബാന്‍ ചെയ്യണമെന്ന് സഞ്ജയ് ദത്ത്

Posted By: Rohini
Subscribe to Filmibeat Malayalam

ട്വിറ്റര്‍ ടെറര്‍ എന്നാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ യെ ബോളിവുഡ് സിനിമാ ലോകം വിശേഷിപ്പിയ്ക്കുന്നത്. സൂപ്പര്‍താരങ്ങളെ ട്വിറ്ററിലൂടെ കളിയാക്കുന്നതും വിമര്‍ശിക്കുന്നതുമാണ് ബംഗാളി നടനായ കമാല്‍ ആര്‍ ഖാന്റെ പ്രധാന വിനോദം.

കെആര്‍കെയ്ക്ക് വിഷം കൊടുക്കാന്‍ അമ്മ ശ്രമിച്ചിരുന്നു, അന്നത് ചെയ്തിരുന്നുവെങ്കിലെന്ന് സോഷ്യല്‍ മീഡിയ

അടുത്തിടെ മോഹന്‍ലാലിനെ കളിയാക്കതിന്റെ പേരില്‍ കെ ആര്‍ കെ യെ മലയാളികള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും വറുത്തെടുത്തിരുന്നു. പിന്നീട് സംഭവത്തില്‍ കെ ആര്‍ കെ മാപ്പ് പറഞ്ഞതും വാര്‍ത്തയായി.

മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ കാരണം മമ്മൂട്ടിയോ, ആരാണീ സി ഗ്രേഡ് ആക്ടര്‍ എന്ന് കെആര്‍കെ

ബാഹുലബി എന്ന ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഏറ്റവുമൊടുവില്‍ കെ ആര്‍ കെ എത്തിയത്. പിന്നീട് അതിനും മാപ്പ് പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ഇനി കെ ആര്‍ കെയ്ക്ക് വാര്‍ത്താ പ്രാധാന്യം നല്‍കേണ്ട എന്നും മാധ്യമങ്ങള്‍ കെ ആര്‍ കെ യെ ബാന്‍ ചെയ്യണമെന്നും സഞ്ജയ് ദത്ത് പറയുന്നു.

മലയാളികളുടെ കൈയില്‍ നിന്നും കിട്ടിയതൊന്നും പോരെ, ബാഹുബലി-2 വിനെ അധിഷേപിച്ച് കെആര്‍കെയുടെ ട്വീറ്റ് !!

എപ്പോള്‍ പറഞ്ഞു

ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ സഞ്ജയ് ദത്ത് ആദ്യമായി ചെയ്യുന്ന ചിത്രമാണ് ഭൂമി. ഭൂമിയുടെ ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് കെ ആര്‍ കെ യെ മാധ്യമങ്ങള്‍ ബാന്‍ ചെയ്യണം എന്ന് സഞ്ജയ് ദത്ത് പറഞ്ഞത്.

പ്രോത്സാഹിക്കരുത്

ഇത്തരത്തില്‍ കെ ആര്‍ കെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് പബ്ലിസിറ്റി നല്‍കരുത് എന്നും, അത് പ്രോത്സാഹിപ്പിയ്ക്കുന്നതിന് തുല്യമാണെന്നും സഞ്ജയ് ദത്ത് പറഞ്ഞു. പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് കെ ആര്‍ കെ ഇത്തരം ട്വീറ്റുകള്‍ ചെയ്യുന്നതും സഞ്ജയ് ദത്ത് പറയുന്നു.

മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്

1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതത്തില്‍ മോഹന്‍ലാല്‍ ഭീമനാകുന്നു എന്ന വാര്‍ത്ത വന്നപ്പോഴാണ് കെ ആര്‍ കെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനെ വിമര്‍ശിച്ചത്. ചോട്ടാഭീമിനെ പോലെയിരിയ്ക്കുന്ന മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകും എന്നായിരുന്നു കെ ആര്‍ കെ യുടെ ചോദ്യം. ഇതിന്റെ പേരില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും മലയാളികള്‍ കെ ആര്‍ കെ യെ കണക്കിന് തെറിവിളിച്ചു.

രജനികാന്തിനെ കുറിച്ച്

നേരത്തെ തമിഴ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ വിമര്‍ശിച്ചും കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. കറുത്ത് വൃത്തികേടായിരിയ്ക്കുന്ന രജനികാന്ത് എങ്ങിനെ സൂപ്പര്‍സ്റ്റാര്‍ ആകും എന്നായിരുന്നു അന്നത്തെ ചോദ്യം. അതിനും ട്വിറ്ററില്‍ ഒരു യുദ്ധം നടന്നു. രജനി എന്ന് കേട്ടാല്‍ മരിക്കാന്‍ തയ്യാറാവുന്ന ആരാധകര്‍ വെറുതെ വിടുമോ.

ബോളിവുഡില്‍ പലരെയും

ബോളിവുഡിലെ പല മുന്‍നിര താരങ്ങളെയും കമാല്‍ ആര്‍ ഖാന്‍ ട്വിറ്ററില്‍ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തിട്ടുണ്ട്. അലിയ ഭട്ടും സദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഒന്നിച്ച് നടത്തിയ ഫോട്ടോഷൂട്ടില്‍ അലിയയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചു. ബിപാഷ ബസുവിനും സണ്ണി ലിയോണിനും എതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു. മോദി അധികാരത്തില്‍ വന്നാല്‍ ഷാരൂഖ് ഖാനെ നാട് കടത്തണമെന്നായിരുന്നു ഒരിക്കല്‍ ട്വീറ്റ് ചെയ്തത്.

ബാഹുബലിക്കെതിരെ

ഏറ്റവുമൊടുവില്‍ ബാഹുബലി എന്ന ചിത്രത്തിനെതിരെയായിരുന്നു കമാല്‍ ആര്‍ ഖാന്റെ ആക്രമണം. സിനിമയുടെ ആദ്യ ഷോ കണ്ട് സസ്‌പെന്‍സ് പൊളിക്കുമെന്ന് കെ ആര്‍ കെ ട്വിറ്ററിലെഴുതിയിരുന്നു. സിനിമ കണ്ടതിന് ശേഷം പ്രഭാസിനെയും റാണയെയും എസ് എസ് രാജമൗലിയെയും വിമര്‍ശിക്കുകയും ചെയ്തു. ഒടുവില്‍ വിവാദമായപ്പോള്‍ രാജമൗലിയോട് മാപ്പ് പറയുകയും ചെയ്തു.

വമ്പന്‍ 'സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍' സൂക്ഷിയ്ക്കണം, ജേക്കബ് തോമസിനെ ഒതുക്കിയത് ഇങ്ങനെ!!!

English summary
Sanjay Dutt LASHES Out At KRK, Says Media Should BAN Him

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam