For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ റിഷി കപൂറിനെ വീട്ടില്‍ കയറി തല്ലണം; കാമുകിയായ നടിയുമായി അടുപ്പമുണ്ടെന്ന് കരുതി സഞ്ജയ് ദത്ത് ചെയ്തതിങ്ങനെ

  |

  ബോളിവുഡില്‍ നടന്മാരും നടിമാരും തമ്മില്‍ വഴക്കും അടിയുമൊക്കെയായിട്ടുള്ള നിരവധി സംഭവങ്ങളുണ്ട്. നടന്‍ സഞ്ജയ് ദത്തുമായിട്ടുണ്ടായ വഴക്കിനെ കുറിച്ച് റിഷി കപൂര്‍ തന്റെ ബയോഗ്രാഫിയില്‍ സൂചിപ്പിച്ചിരുന്നു. ഈ കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

  രസകരമായ കാര്യം നടി ടിന മുനിമിന്റെ പേരിലാണ് താരങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടായതെന്നുള്ളതാണ്. നിരവധി നടിമാരുമായി പ്രണയത്തിലായിട്ടുള്ള നടനാണ് സഞ്ജയ് ദത്ത്. നടന്‍ മൂന്ന് വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ പല നടിമാരുമായിട്ടുള്ള ബന്ധം വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. അത്തരത്തിലൊന്നിലൂടെയാണ് റിഷി കപൂറുമായി ഏറ്റുമുട്ടേണ്ട സാഹചര്യത്തിലെത്തിയത്.

  നടി ടീന മുനിമുമായി സഞ്ജയ് ദത്ത് ഇഷ്ടത്തിലായിരുന്നു. റിഷി കപൂറിന് ടീനയുമായി എന്തോ ബന്ധം ഉള്ളതായി സഞ്ജയ് ദത്ത് തെറ്റിദ്ധരിച്ചു. ഇതോടെ റിഷിയെ വീട്ടില്‍ പോയി തല്ലണമെന്ന് തന്നെ നടന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തല്ലാന്‍ വരികയും ചെയ്തു. ആ സമയത്ത് റിഷിയുടെ പ്രതിശ്രുത വധുവും നടിയുമായിരുന്ന നീതു സിംഗിന് കാര്യങ്ങളുടെ സത്യാവസ്ഥ അവരെ പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചു. അങ്ങനെയാണ് ഞങ്ങള്‍ അവിടെ നിന്ന് തിരിച്ച് പോന്നതെന്ന് നടന്‍ ഗുല്‍ഷന്‍ ഗ്രോവര്‍ പറയുന്നു.

  Also Read: ഭര്‍ത്താവ് റൊമാന്റിക് ആയത് കല്യാണം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷം; സിനിമ കാരണമുണ്ടായതെന്ന് നടി സോണിയ

  അക്കാലത്ത് ബോളിവുഡിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ഗുല്‍ഷന്‍. അദ്ദേഹത്തെ കൂട്ടിയാണ് സഞ്ജയ് തല്ല് കൊടുക്കാന്‍ ഇറങ്ങിയത്. മുന്‍പ് ഡിഎന്‍എ യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് ദത്തിനോടും റിഷി കപൂറിനോടുമുള്ള സൗഹൃദത്തെ കുറിച്ച് ഗുല്‍ഷന്‍ സംസരിച്ചിരുന്നു. റിഷി കപൂറുമായി താന്‍ സൗഹൃദം സൂക്ഷിക്കാറുണ്ടെന്നായിരുന്നെന്നാണ് അന്ന് നടന്‍ പറഞ്ഞത്.

  പക്ഷേ സഞ്ജുവിന്റെ കാര്യത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന് ഞാന്‍ ഉപദേശം നല്‍കി കൊണ്ടിരിക്കണം എന്നതാണ് പ്രശ്‌നം. അയാള്‍ക്കത് ഇഷ്ടവുമല്ല. നന്നായി ഉപദേശിക്കുന്നവരെ ഒഴിവാക്കാനുള്ള സാഹചര്യം സഞ്ജു സൃഷ്ടിക്കാറുണ്ടെന്നും തമാശരൂപേണ ഗുല്‍ഷന്‍ പറയുന്നു.

  Also Read: എംജി ശ്രീകുമാര്‍ പ്രേമിച്ച പെണ്‍കുട്ടിയാണോ ഇത്? ആദ്യമായി അഭിനയിച്ചതിനെ കുറിച്ച് ദേവിക നമ്പ്യാര്‍ പറഞ്ഞതിങ്ങനെ

  റിഷി കപൂറിനോട് ഒരിക്കല്‍ സഞ്ജയ് ദത്തിന് ദേഷ്യം തോന്നിയെങ്കിലും കാലങ്ങള്‍ മാറിയപ്പോള്‍ അതൊക്കെ അവസാനിച്ചു. 2017 ല്‍ സഞ്ജയ് ദത്തിന്റെ ബയോപിക്കായ സഞ്ജുവില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് റിഷി കപൂറിന്റെ മകനും നടനുമായ രണ്‍ബീര്‍ കപൂറാണ്. സഞ്ജുവുമായി ഏകദേശം സാമ്യങ്ങള്‍ വരുത്തിയാണ് രണ്‍ബീര്‍ അഭിനയിച്ചത്.

  Also Read: ബിഗ് ബോസില്‍ നിന്നും പ്രതിഫലമൊന്നും കിട്ടിയില്ല; ഡ്രസ് വാങ്ങി തന്നെ ഉള്ള പൈസയും കളഞ്ഞെന്ന് മത്സരാര്‍ഥി

  വിവാദങ്ങള്‍ നിറഞ്ഞൊരു ജീവിതമായിരുന്നു നടന്‍ സഞ്ജയ് ദത്തിന്റേത്. മാധൂരി ദിക്ഷീത് മുതല്‍ നിരവധി നടിമാരുമായി സഞ്ജയ് പ്രണയത്തിലായി. അതില്‍ പലതും നടനുണ്ടാക്കിയ പ്രശ്‌നങ്ങള്‍ കാരണം പരാജയപ്പെട്ടു. ഇടയ്ക്ക് പോലീസ് കേസ് ഉണ്ടാവുകയും ജയിലില്‍ കിടക്കേണ്ട സാഹചര്യവുമൊക്കെ സഞ്ജയ് ദത്തിന്റെ ജീവിതത്തില്‍ വന്നിരുന്നു.

  English summary
  Sanjay Dutt Once Planned To Beat Rishi Kapoor For Tina Munim Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X