»   » സമയമില്ല ദത്ത് രാവും പകലും കര്‍മ്മനിരതന്‍

സമയമില്ല ദത്ത് രാവും പകലും കര്‍മ്മനിരതന്‍

Posted By:
Subscribe to Filmibeat Malayalam
sanjay dutt
1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനായി ഇരട്ട ഷിഫ്റ്റില്‍ ജോലി ചെയ്യുന്നു. പൊലീസ്ഗിരിയെന്ന ചിത്രത്തിന് വേണ്ടി രണ്ട് ഷിഫ്റ്റിലായി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ് താരം.

ഇപ്പോള്‍ ലഭ്യമായ ഓരോ മിനിറ്റും വിദഗ്ധമായി ഉപയോഗപ്പെടുത്താനായി സഞ്ജയ് ശ്രമിക്കുന്നത്, അഡ്വാന്‍സ് വാങ്ങി കരാറില്‍ ഒപ്പുവച്ച ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന ഉദ്ദേശത്തിലാണ് താരം. പൊലീസ് ഗിരിയുടെ ഷൂട്ടിങ് തീര്‍ക്കുന്നതിനായി ദിവസം മുഴുവന്‍ താരം ജോലിചെയ്യുകയായിരുന്നുവത്രേ. ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇപ്പോള്‍ ഡബ്ബിങ് ജോലികളും തുടങ്ങിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍പ്പോലും ദത്ത് തന്റെ പൊലീസ് കഥാപാത്രത്തിന് ശബ്ദം നല്‍കുന്ന തിരക്കിലാണ്.

രാഹുല്‍ അഗര്‍വാള്‍ സംവിധാനം ചെയ്യുന്ന പൊലീസ്ഗിരി പൂര്‍ത്തിയാക്കിയെങ്കില്‍മാത്രമേ ദത്തിന് കരാറില്‍ ഒപ്പുവച്ച മറ്റുചിത്രങ്ങളുടെ ജോലിതുടങ്ങാന്‍ പറ്റുകയുള്ളു.

ശരിയ്ക്കും പ്രൊഫഷണലായ സമീപനമാണ് ഏറ്റെടുത്ത ചിത്രങ്ങളോട് ദത്ത് കാണിക്കുന്നത്. വാക്കുപാലിക്കാനായി അദ്ദേഹം രാപ്പകലില്ലാതെ ജോലിചെയ്യുന്നു. ഈ ജോലികള്‍ക്കിടയില്‍ കുടുംബത്തിനൊപ്പം ചെലവിടാനുള്ള സമയം കൂടിയാണ് ദത്തിന് നഷ്ടപ്പെടുന്നത്. അതൊന്നും കാര്യമാക്കാതെയാണ് അദ്ദേഹം ജോലിചെയ്യുന്നത്- രാഹുല്‍ അഗര്‍വാള്‍ പറയുന്നു.

English summary
Actor sanjay Dutt has started dubbing for Policegiri on double shifts to complete it,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam