»   » സല്‍മാന്‍ മെയില്‍ഷോവനിസ്റ്റ്, ഡാന്‍സ് ചെയ്യുന്നത് കുരങ്ങനെപ്പോലെയെന്ന, പ്രമുഖ ഹെയര്‍സ്‌റ്റൈലിസ്റ്റ്

സല്‍മാന്‍ മെയില്‍ഷോവനിസ്റ്റ്, ഡാന്‍സ് ചെയ്യുന്നത് കുരങ്ങനെപ്പോലെയെന്ന, പ്രമുഖ ഹെയര്‍സ്‌റ്റൈലിസ്റ്റ്

Posted By: Dhyuthi
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ ആഞ്ഞടിച്ച് സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റായ സപ്‌ന ഭവ്നാനി. സല്‍മാന്‍ ഖാനെ മെയില്‍ ഷോവനിസ്റ്റായ പന്നിയെന്ന് വിശേഷിപ്പിക്കുന്ന സപ്‌ന ഡാന്‍സ് ചെയ്യുന്നത് കുരങ്ങനെപ്പോലെയാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സപ്‌നയുടെ വിമര്‍ശനം.

Read also: ഗര്‍ഭാവസ്ഥ തടസ്സമല്ല, സംവിധായകര്‍ക്ക് തന്നെ സമീപിക്കാമെന്ന് കരീന

ബിഗ് ബോസ് ഷോയ്ക്ക് ശേഷം സല്‍മാനെ വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത സപ്‌ന സല്‍മാന്റെ വിവാദ പരാമര്‍ങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്താറുണ്ട്.

സപ്‌ന ഭവ്നാനി

പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റായ സപ്‌ന ഭവ്നാനി ബാന്ദ്രയില്‍ മാഡ് ഓ വാട്ട് എന്ന പേരില്‍ ഹെയര്‍ സലൂണ്‍ നടത്തിവരികയാണ്. ബിഗ് ബോസ് 7ലെ മത്സരാര്‍ത്ഥികളിലൊരാള്‍ കൂടിയാണ് സപ്ന.

ബിഗ് ബോസ് സീസണ്‍ 7

ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി രണ്ട് മാസത്തോളം ഒരേ വീട്ടില്‍ താമസിക്കേണ്ടിവന്നതോടെ സല്‍മാനെതിരെ ചൂടുപിടിച്ച വാഗ്വാദങ്ങളുമായി സപ്‌ന പലപ്പോഴും രംഗത്തെത്തിയിരുന്നു.

സല്‍മാന്‍ ജനങ്ങളെ അപമാനിക്കുന്നു

ജനങ്ങളെ പറ്റിക്കുന്ന മെയില്‍ ഷോവനിസ്റ്റാണ് ഷോയ്ക്കുള്ളില്‍ ഉള്ളതെന്നാണ് ബിഗ് ബോസ് ഷോയുടെ പ്രതികരണം ആരാഞ്ഞ പ്രാദേശിക ദിനപത്രത്തോടുള്ള സപ്‌നയുടെ പ്രതികരണം.

ജനങ്ങള്‍ സല്‍മാനെ ആരാധിക്കുന്നത് ജോലിക്ക് വേണ്ടി

ജനങ്ങളെ അപമാനിക്കുന്ന സല്‍മാന്‍ ഖാനെ ജനങ്ങള്‍ ആരാധിക്കുന്നത് അവര്‍ക്ക് ജോലി വേണമെന്നുള്ളതുകൊണ്ടാണെന്നും സല്‍മാന്‍ ഡാന്‍സ് ചെയ്യുന്നത് കുരങ്ങനെപ്പോളെ ആണെന്നുമായിരുന്നു സപ്‌ന പറഞ്ഞത്.

സല്‍മാന്‍ ഖാന്റെ പീഡന പരാമര്‍ശനത്തിനെതിരെയും

സുല്‍ത്താന്‍ ഷൂട്ടിംഗ് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗത്തിനിരയായ സ്ത്രീയെപ്പോലെ എന്ന സല്‍മാന്റെ വിവാദ പരാമര്‍ശത്തിനെതിരെയും സപ്‌ന ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു. സുല്‍ത്താന്റെ ഷൂട്ടിംഗ് കഴിഞ്ഞിറങ്ങിയപ്പോഴായിരുന്നു സല്‍മാന്റെ പരാമര്‍ശം.

English summary
Sapna Bhavnani slams Salman Khan, he is a male chauvinist pig Who dances Like a monkey. Sapna also criticise Salman Khan for raped woman comment after Sulthan's shooting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam