For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹായിക്കാന്‍ കൈ നീട്ടിയപ്പോള്‍ ചോദിച്ചത് സെല്‍ഫി! മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് സാറയും ജാന്‍വിയും

  |

  ബോളിവുഡിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാരവിഷയമാണ് കോഫി വിത്ത് കരണ്‍. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ഈ ജനപ്രിയ ചാറ്റ് ഷോയുടെ പുതിയ ഏഴാം സീസണ്‍ ഇപ്പോള്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചയാണ്.

  ഷോയുടെ രണ്ട് എപ്പിസോഡുകള്‍ മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. ആദ്യ എപ്പിസോഡില്‍ ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങും ഒന്നിച്ചാണ് എത്തിയതെങ്കില്‍ രണ്ടാമത്തെ എപ്പിസോഡില്‍ ബോളിവുഡിന്റെ യുവസുന്ദരിമാരായ ജാന്‍വി കപൂറും സാറാ അലി ഖാനുമാണ് പങ്കെടുത്തത്.

  താരപുത്രിമാര്‍ ഒന്നിച്ചെത്തിയത് പ്രേക്ഷകരിലും വലിയൊരു അമ്പരപ്പായി. സിനിമയ്ക്ക് പുറത്ത് ഇരുവരും നല്ല സുഹൃത്തുക്കളാണ്. യാത്രാപ്രേമികള്‍ കൂടിയായ ഇരുവരും ഒന്നിച്ച് നടത്തിയ സാഹസികമായ നടത്തിയ കേദാര്‍നാഥ് യാത്രയെക്കുറിച്ചും മരണമുഖത്ത് നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചും ഷോയില്‍ വിശദീകരിച്ചിരുന്നു.

  കേദാര്‍നാഥിലേക്കുള്ള യാത്രയ്ക്കിടെ വഴി തടസ്സപ്പെട്ടതായിരുന്നു ഒരു സംഭവം. ഭൈരവ്‌നാഥിലെത്തിയപ്പോള്‍ സാധാരണ എല്ലാവരും പോകാറുള്ള വഴിയ്ക്കു പകരം ജാന്‍വി തിരഞ്ഞെടുത്തത് ഹൈക്ക് ചെയ്ത് പോകാവുന്ന മറ്റൊരു വഴിയിലൂടെയാണ്. ഇതാണ് രണ്ടു പേര്‍ക്കും യാത്രയില്‍ കൂടുതല്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ നേരിടാന്‍ കാരണമായ രണ്ടാമത്തെ അനുഭവം.

  ഐശ്വര്യ റായിയെ തൊടാന്‍ പേടിയായി; ഇന്റിമേറ്റ് സീന്‍ എടുക്കുമ്പോള്‍ കുട്ടിക്കളി വേണ്ടെന്ന് പറഞ്ഞതായി രണ്‍ബീര്‍

  ഭൈരവ്‌നാഥിലേക്ക് പോകാന്‍ സാധാരണ നല്ല വഴിയുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ ഹൈക്ക് ചെയ്ത് പോകാനാണ് തീരുമാനിച്ചത്. പാറകള്‍ മാത്രമുള്ള ചെരിഞ്ഞ പ്രദേശമുണ്ടായിരുന്നു. അത് കയറിപ്പോകാം എന്ന മട്ടിലായിരുന്നു ജാന്‍വി.

  എന്നാല്‍ 85 ഡിഗ്രിയിലേറെ ചെരിവുള്ള പാറകളായിരുന്നു അത്. തുടക്കത്തില്‍ അല്പം സംശയമുണ്ടായിരുന്നുവെങ്കിലും ആരുടെയെങ്കിലും ആവേശം ചോര്‍ത്തുന്നയാളെന്ന് വിളിക്കപ്പെടുമോ എന്ന് ഭയമുണ്ടായിരുന്നതായി സാറ പറയുന്നു.

  ഭയന്നാണ് ഓരോ ചുവടും മുന്നോട്ടുവെച്ചതെന്നും ഒരു ഘട്ടത്തില്‍ പാറയില്‍നിന്ന് താഴേക്ക് വീഴുമോ എന്ന് ഭയപ്പെട്ടുവെന്നും പാറയില്‍ പിടിച്ചു നിന്ന തങ്ങളെ തിരിച്ചറിഞ്ഞ ഒരാള്‍ അടുത്തേക്ക് എത്തിയപ്പോഴാണ് സമാധാനമായതെന്നും സാറ കൂട്ടിച്ചേര്‍ത്തു.

  പക്ഷെ, അയാള്‍ സഹായിക്കാതെ സെല്‍ഫിയെടുക്കാനാണ് തുനിഞ്ഞതെന്നും താരം പറഞ്ഞു. ഒടുവില്‍ 30 മിനുട്ടിന് ശേഷം സാറയുടെ ഡ്രൈവറാണ് രണ്ടു പേരെയും കണ്ടെത്തിയത്. പിന്നിട് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് നടിമാര്‍ അവിടെ നിന്നും രക്ഷപ്പെട്ടത്.

  വിവാഹമോചനം വരുത്തിവെച്ചത് വലിയ പണച്ചിലവ്; ജീവനുണ്ടെങ്കില്‍ ആ കോടികള്‍ കൊടുത്തുതീര്‍ക്കുമെന്ന് സെയ്ഫ് അലി ഖാന്‍

  മോശം കാലാവസ്ഥയെയാണ് അന്ന് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് ജാന്‍വിയും പറഞ്ഞു. ഹീറ്ററില്ലാത്ത കുറഞ്ഞ ചെലവിലുള്ള ഹോട്ടലിലാണ് അന്ന് താമസിച്ചത്. കയ്യിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം എടുത്ത് ധരിച്ചിട്ടും വിറയ്ക്കുകയായിരുന്നു. അതും ആറായിരം അടി ഉയരത്തിലുള്ള സ്ഥലത്ത്.

  സുഹൃത്തുക്കളെ കണ്ട് മുറിയിലേക്ക് തിരിച്ചുവന്ന സാറയുടെ ചുണ്ടുകള്‍ നീല നിറത്തിലായിരുന്നു. അവര്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. മൈനസ് ഏഴ് ഡിഗ്രി കാലാവസ്ഥയില്‍ ഹോട്ടലിലെ ബാത്ത്‌റൂം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും ജാന്‍വി പറഞ്ഞു.

  എന്തായാലും ആ യാത്രാനുഭവം വളരെയധികം പേടിപ്പിക്കുന്നതും അതേസമയം സാഹസികമായിരുന്നുവെന്നും ഓര്‍ത്തെടുക്കുകയാണ് സാറയും ജാന്‍വിയും.

  'എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട, വിവാഹമോചനം ഒരനുഗ്രഹം'; പുരുഷസങ്കല്പത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പൂജ ഭട്ട്

  സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിന്റെ ഏഴാം സീസണ്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. പുതിയ സീസണില്‍ അതിഥികളായി എത്തുന്ന താരങ്ങളുടെ പ്രമോ വീഡിയോ നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

  അക്ഷയ് കുമാര്‍, സാമന്ത റൂത്ത് പ്രഭു, വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡേ, കിയാര അദ്വാനി എന്നു തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ഇനിയുള്ള ദിവസങ്ങളില്‍ ഷോയില്‍ അതിഥികളായി എത്തും.

  Read more about: sara ali khan kedarnath
  English summary
  Sara Ali Khan and Janhvi Kapoor talked about their near-death experience on their trip to Kedarnath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X