For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയുടെ ആഗ്രഹം ലേശം കടുത്തു പോയി! സാറ അലി ഖാന് സിനിമയെക്കാള്‍ മികച്ചതാണോ അത്, കാണൂ

  |

  ബോളിവുഡിലെ പ്രമുഖ താരപുത്രിമാരില്‍ ഒരാളാണ് സാറ അലി ഖാന്‍. നടന്‍ സെയിഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മൂത്ത മകളായ സാറ അലിഖാന്‍ കഴിഞ്ഞ വര്‍ഷമാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. തൊട്ട് പിന്നാലെ സാറ അഭിനയിച്ച മറ്റൊരു സിനിമ കൂടി റിലീസിനെത്തിയിരുന്നു. ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട സാറയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്.

  കഴിഞ്ഞ ദിവസങ്ങളില്‍ ലേശം ഗ്ലാമറസ് ലുക്കില്‍ സാറ ഫോട്ടോഷൂട്ട് നടത്തിയതായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ സിനിമയ്‌ക്കൊപ്പം തനിക്ക് മറ്റൊരു ആഗ്രഹം കൂടിയുണ്ടെന്ന് താരപുത്രി വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു തന്റെ കരിയറിനെ കുറിച്ച് സാറ മനസ് തുറന്നത്.

   സാറയുടെ സിനിമാ അരങ്ങേറ്റം

  സാറയുടെ സിനിമാ അരങ്ങേറ്റം

  ബോളിവുഡിന്റെ താരപുത്രി സാറ അലിഖാന്‍ നായികയായി അരങ്ങേറ്റം നടത്തിയ സിനിമയായിരുന്നു കേദാര്‍നാഥ്. റിലീസിനെത്തിയത് മുതല്‍ സിനിമ വിവാദങ്ങളിലായിരുന്നു. തീവ്രപ്രണയം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഹിന്ദു പെണ്‍കുട്ടി മുസ്ലീം പയ്യനെ പ്രണയിക്കുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. സിനിമയില്‍ ലൗ ജിഹാദ് ഉണ്ടെന്നും ഇത് ഹിന്ദു വികാരം വൃണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് ഹര്‍ജി വരെ വന്നിരുന്നു. അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രം ഉത്തരാഖണ്ഡിനെ ശിഥിലമാക്കിയ പ്രളയത്തിന്റെ പശ്ചാതലത്തിലാണ് ഒരുക്കിയത്. സിനിമയിലെ സാറയുടെ പ്രകടനം വിലയിരുത്തപ്പെട്ടിരുന്നു.

   രാഷ്ട്രീയത്തിലേക്കും ഇറങ്ങണം

  രാഷ്ട്രീയത്തിലേക്കും ഇറങ്ങണം

  കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹിസ്റ്ററിയിലും പൊളിറ്റിക്‌സ് സയന്‍സിലും ത്തില്‍ ബിരുദമെടുത്തതിന് ശേഷമാണ് സാറ സിനിമയിലേക്ക് എത്തുന്നത്. കുറേ നാളുകള്‍ക്ക് ശേഷം തനിക്ക് രാഷ്ട്രീയത്തിലേക്ക് കൂടി ഇറങ്ങണമെന്ന ആഗ്രഹമാണ് സാറയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അഭിനയത്തിനാണ് ഏറ്റവുമധികം പ്രധാന്യം നല്‍കുന്നതെങ്കിലും ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് കൂടി ചുവട് വെക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സിനിമയില്‍ അഭിനയിച്ച ശ്രദ്ധേരായ പല താരങ്ങളും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമായ കാര്യമാണ് സാറയും അക്കൂട്ടത്തിലെത്തുമെന്ന് കരുതാം.

   സാറയുടെ സിനിമകള്‍

  സാറയുടെ സിനിമകള്‍

  കേദാര്‍നാഥിന് ശേഷം രണ്‍വീര്‍ സിംഗിന്റെ നായികയായിട്ടായിരുന്നു സാറ അഭിനയിച്ചത്. സിംബ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. സിനിമയും തിയറ്ററുകളില്‍ നിന്ന് നല്ല പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് സിനിമകള്‍ ഹിറ്റാക്കിയതോടെ സാറയെ തേടി നിരവധി അവസരങ്ങളായിരുന്നു വരുന്നത്. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചതും എന്നാല്‍ പേരിട്ടതുമായ ഒരു സിനിമയാണ് സാറയുടേതായിട്ടുള്ളത്.

   ഫോട്ടോഷൂട്ട്

  ഫോട്ടോഷൂട്ട്

  ആദ്യ സിനിമ പോലെ തന്നെ സാറയുടെ ഫോട്ടോഷൂട്ടുകളും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വോഗ് മാസികയ്ക്ക് വേണ്ടി നടത്തിയ കവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഒരു വിഭാഗം ആളുകള്‍ സാറയ്‌ക്കെതിരെ തിരിഞ്ഞത്. ബീച്ച് ഔട്ട് ഫിറ്റ് ലുക്കില്‍ അതീവ ഗ്ലാമറസായിട്ടാണ് സാറ പ്രത്യക്ഷപ്പെട്ടത്. ഇത്രയും ഹോട്ട് ലുക്കില്‍ സാറ വരുമെന്ന് കരുതിയില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ താരപുത്രി സുന്ദരിയായിട്ടുണ്ടെന്നും മോശം പറയാന്‍ ഒന്നുമില്ലെന്നുമാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. നേരത്തെയും സാറയുടെ ഫോട്ടോഷൂട്ടിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നിട്ടുള്ളത്.

  English summary
  Sara Ali Khan want to pursue politics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X