For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കിയത് അമ്മ! വെളിപ്പെടുത്തലുമായി താരപുത്രി! കാണൂ!

  |

  താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ അരങ്ങേറുന്ന സമയമാണിത്. ഭാഷാഭേദമന്യേ ഇത്തരത്തിലുള്ള അരങ്ങേറ്റങ്ങള്‍ നടക്കുന്നുണ്ട്. ജനിക്കുമ്പോള്‍ മുതല്‍ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമാപ്രവേശങ്ങളിലൊന്നാണ് സാറ അലി ഖാന്റേത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥിലൂടെയാണ് ഈ താരപുത്രി സിനിമയില്‍ തുടക്കം കുറിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ വൈറലായി മാറിയിരുന്നു. സിനിമയുടെ പ്രമേയവും ഗ്ലാമറസ് രംഗങ്ങളുമൊക്കെയായി വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.

  മമ്മൂട്ടിയുടെ കൊലമാസ് ചിത്രങ്ങള്‍! സിനിമാലോകം കാത്തിരിക്കുന്ന 15 മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ഇവയാണ്!

  നയന്‍താരയ്ക്ക് പിറന്നാള്‍ സര്‍പ്രൈസൊരുക്കി വിഘ്‌നേഷ്! ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസാപ്രവാഹം! കാണൂ!

  സാറ അലി ഖാന്‍ കാരണമാണ് ചിത്രം വൈകുന്നതെന്ന തരത്തിലുള്ള വിമര്‍ശനവുമായി അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. സിനിമയുടെ ലോക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സുശാന്ത് സിംഗ് രജപുത്താണ് ചിത്രത്തിലെ നായകന്‍. 2017 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഷൂട്ടിങ്ങ് നീളുകയായിരുന്നു. സിനിമയെക്കുറിച്ചും അച്ഛനുമായുള്ള അടുപ്പത്തെക്കുറിച്ചുമൊക്കെ വാചാലയാവുകയാണ് സാറ അലി ഖാന്‍. കോഫി വിത്ത് കരണ്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. മൂന്നാമത്തെ തവണയാണ് സെയ്ഫ് അലി ഖാന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്.

  മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ശോഭനയുടെ മറുപടി ഇങ്ങനെ! കാണൂ!

  പിതാവുമായുള്ള അടുപ്പം

  പിതാവുമായുള്ള അടുപ്പം

  സിനിമാലാേകും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമാപ്രേവശനങ്ങളിലൊന്നാണ് സാറയുടേത്. സിനിമ പ്രഖ്യാപിച്ച് നാളേറെയായിട്ടും റിലീസ് ചെയ്യാത്തതിന്റെ നിരാശ ആരാധകരും പ്രകടിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്ക്. ആദ്യ ഭാര്യയായ അമൃത സിംഗിലുള്ള മകളാണ് സാറ. 1991 ലായിരുന്നു സെയ്ഫും അമൃതയും വിവാഹിതരായത്. 2004 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. മകളുമായി പ്രത്യേക അടുപ്പം സൂക്ഷിക്കുന്ന പിതാവാണ് താനെന്ന് സെയ്ഫ് പറയുന്നു.

  ബോയ് ഫ്രണ്ടിനോട് ചോദിക്കാനുള്ളത്?

  ബോയ് ഫ്രണ്ടിനോട് ചോദിക്കാനുള്ളത്?

  വിവാഹം കഴിഞ്ഞ് 2 വര്‍ഷം പിന്നിടുന്നതിനിടയിലായിരുന്നു സെയ്ഫിന്റേയും കരീനയുടേയും ജീവിതത്തിലേക്ക് സാറയെത്തിയത്. വേര്‍പിരിഞ്ഞ് ജീവിക്കുകയാണെങ്കിലും മകളുടെ കാര്യത്തിനായി അമൃതയും സെയ്ഫും ഒരുമിക്കാറുണ്ട്. റാപ്പിഡ് ഫയര്‍ റൗണ്ടിലായിരുന്നു കരണ്‍ ജോഹര്‍ സെയ്ഫിനേ നേരെ രസകരമായ ചോദ്യമെറിഞ്ഞത്. മകളുടെ ബോയ് ഫ്രണ്ടിനോട് ചോദിക്കാനുള്ള ചോദ്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. രാഷ്ട്രീയ നിലപാടുകളും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് താന്‍ ചോദിക്കുകയെന്നതായിരുന്നു താരപിതാവിന്റെ മറുപടി.

  നാലാമത്തെ വയസ്സില്‍ സാറ പറഞ്ഞത്

  നാലാമത്തെ വയസ്സില്‍ സാറ പറഞ്ഞത്

  കുട്ടിക്കാലം മുതലേ തന്നെ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം സാറയുടെ മനസ്സിലുണ്ടായിരുന്നു. ചിക്കാഗോയില്‍ വെച്ച് നടത്തിയ ഒരു പരിപാടിയില്‍ തനിക്കൊപ്പം സാറയും പങ്കെടുത്തിരുന്നു. അന്ന് ആ പരിപാടിയില്‍ ഐശ്വര്യ റായിയുടെ നൃത്തമുണ്ടായിരുന്നു. സദസ്സ് ഒന്നടങ്കം നൃത്തത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. നിറഞ്ഞ കൈയ്യടിയായിരുന്നു അന്ന് താരത്തിന് ലഭിച്ചത്. ഇതെല്ലാം നോക്കിക്കണ്ട കുഞ്ഞു സാറ അന്ന് തന്നോട് പറഞ്ഞത് ഇതുപോലെയാവണമെന്നും ഇതാണ് താനും ഉദ്ദേശിക്കുന്നതെന്നുമായിരുന്നുവെന്നും സെയ്ഫ് ഓര്‍ത്തെടുക്കുന്നു.

  കരീനയുമായുള്ള വിവാഹം

  കരീനയുമായുള്ള വിവാഹം

  അമൃത സിംഗുമായി വിവാഹ മോചനം നേടിയതിന് ശേഷമാണ് സെയ്ഫിന്റെ ജീവിതത്തിലേക്ക് കരീന കപൂര്‍ എത്തിയത്. തന്റെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സാറയും എക്‌സൈറ്റഡായിരുന്നു. ആ തീരുമാനമെടുത്തതിന് ശേഷം താന്‍ അമൃതയ്ക്ക് കത്തെഴുതിയിരുന്നുവെന്ന് താരം പറയുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് സെയ്ഫും കരീനയും വിവാഹിതരായത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്കിടയിലേക്ക് തൈമൂര്‍ എത്തിയത്. വിവാഹത്തിന് മുന്‍പ് അമൃതയ്ക്ക് കത്തെഴുതുന്നതിനെക്കുറിച്ച് കരീനയോട് പറഞ്ഞിരുന്നുവെന്നും അവരും തന്റെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

   തൈമുറിന്റെ സ്വീകാര്യത

  തൈമുറിന്റെ സ്വീകാര്യത

  ജനനം മുതല്‍ത്തന്നെ താരപുത്രന്‍മാരും താരപുത്രികളും സെലിബ്രിറ്റികളായി മാറാറുണ്ട്. തൈമുറൂം ഇപ്പോള്‍ സെലിബ്രിറ്റിയാണ്. ക്ഷണനേരം കൊണ്ടാണ് താരപുത്രനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലാവാറുള്ളത്. ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. തൈമുറിനെ നോക്കാനായി നില്‍ക്കുന്ന ആയയ്ക്ക് മുന്‍നിര താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ പ്രതിഫലമാണ് നല്‍കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പാപ്പരാസികള്‍ അവനെ വിടാതെ പിന്തുടരാറുണ്ടെന്നും ആരാണെന്നറിയാതെ പുഞ്ചിരിക്കുകയാണ് അവനെന്നും അദ്ദേഹം പറയുന്നു.

  ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും

  ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും

  ഓരോ സിനിമ പൂര്‍ത്തിയാക്കുമ്പോഴും അടുത്തത് എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്. സിനിമയിലെ നിലനില്‍പ്പിനെക്കുറിച്ചും എന്നും താന്‍ ചിന്തിക്കാറുണ്ട്. കരിയറില്‍ ഉയര്‍ച്ചയും താഴ്ചയുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരുപാട് മോശമായ കാര്യങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ബോക്‌സോഫീസിലെ വിജയ പരാജയങ്ങള്‍ തന്നെ അത്രയധികം ബാധിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  അമ്മ പറഞ്ഞത്?

  അമ്മ പറഞ്ഞത്?

  അച്ഛന്റെ രണ്ടാം വിവാഹത്തില്‍ താനും പങ്കെടുത്തിരുന്നുവെന്ന് സാര പറയുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നു കൂടിയാണ് ഇതെന്നും ആ സമയത്ത് ഒപ്പം നില്‍ക്കണമെന്നും അമ്മ അന്ന് പറഞ്ഞിരുന്നു. ആദ്യ ഭാര്യയായ അമൃത സിംഗുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് സെയ്ഫിന്റെ ജീവിതത്തിലേക്ക് കരീനയെത്തുന്നത്. ആദ്യ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. മൂത്തവളായ സാറ അലി ഖാന്‍ കേദാര്‍നാഥിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയാണ്. ഡിസംബര്‍ 7നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

  English summary
  Sara Ali Khan about Saif Ali Khan's marriage with Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X