twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാക് ജയിലിലെ തടവുകാരന്‍ സരബ്ജിത്ത് സിങ്ങായി രണ്‍ദീപ്; സഹോദരിയായി ഐശ്വര്യ

    By Anwar Sadath
    |

    മുംബൈ: വര്‍ഷങ്ങളോളം പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിഞ്ഞ ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ്ങിന്റെ ജീവിതകഥ സിനിമയാകുന്നു. സരബ്ജിത്ത് എന്ന് പേരിട്ട സിനിമയില്‍ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്യുന്നത് രണ്‍ദീപ് ഹൂഡയാണ്. ഐശ്വര്യ റായ് സരബ്ജിത്തിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍ ആയി ചിത്രത്തില്‍ വേഷമിടുന്നു.

    ഏറെ അഭിനയ പ്രാധാന്യമുള്ളതാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. മേരി കോമിന്റെ ജീവിതകഥ സിനിമയാക്കിയ സംവിധായകന്‍ ഒമൗങ് കുമാര്‍ ആണ് സരബ്ജിത്തിന്റെയും സംവിധായകന്‍. പാക്കിസ്ഥാനിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തീവ്രവാദിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് സരബ്ജിത്ത് സിങ്.

    randeep-hooda

    1991ല്‍ അദ്ദേഹത്തിന് പാക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ ശക്തമായ ഇടപെടല്‍മൂലം 2008ല്‍ സരബ്ജിത്തിനെ തൂക്കിലേറ്റുന്നത് പാക് സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി. എന്നാല്‍ 2013ല്‍ ജയിലില്‍വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റ സരബ്ജിത്ത് കൊല്ലപ്പെടുകയായിരുന്നു. സഹതടവുകാരാണ് മര്‍ദ്ദിച്ചതെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചതെങ്കിലും സരബ്ജിത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണ്.

    സഹോദരനെ പാക് ജയിലില്‍ നിന്നും രക്ഷിക്കാനായി ഏറെ യത്‌നിക്കുന്നത് സഹോദരി ദല്‍ബിര്‍ കൗര്‍ ആണ്. ഈ കഥാപാത്രമായാണ് ഐശ്വര്യയുടെ വേഷപ്പകര്‍ച്ച. രണ്‍ദീപും ഐശ്വര്യയും ഇതാദ്യമായാണ് ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്. ഇരുവരും തന്റെ സിനിമയിലെ പ്രധാന വേഷം ചെയ്യുന്ന കാര്യം സംവിധായകന്‍ ഒമൗങ് കുമാര്‍ സ്ഥിതീകരിച്ചു. മെയ് 2016ല്‍ റിലീസ് ചെയ്യാവുന്ന വിധത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

    English summary
    Sarabjit Singh biopic; Randeep Hooda to play Aishwarya Rai Bachchan's brother
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X