»   » ശരണ്യയും നിഷാനും ഹിന്ദിച്ചിത്രത്തില്‍

ശരണ്യയും നിഷാനും ഹിന്ദിച്ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
നടി ശരണ്യ മോഹന്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നു. തമിഴിലും തെലുങ്കിലും ഹിറ്റായ വെണ്ണില കബഡി കുഴുവെന്ന 2009ല്‍ ഇറങ്ങിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് ശരണ്യ അഭിനയിക്കാന്‍ പോകുന്നത്. 2010ലായിരുന്നു ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഭീംലി കബടി ജട്ടു ഇറങ്ങി, ഇപ്പോള്‍ മൂന്നുവര്‍ഷം തികയുമ്പോള്‍ ചിത്രം ഹിന്ദിയിലുമൊരുങ്ങുകയാണ്. ബദ്‌ലാപൂര്‍ ബോയ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതനായ നിഷാനാണ് ഹിന്ദിയില്‍ നായകനാകുന്നത്.

രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഗ്രാമോത്സവത്തില്‍ പങ്കെടുക്കാനായി ചേച്ചിയുടെ വീട്ടിലേയ്ക്ക വരുന്ന സപ്‌നയെന്ന കഥാപാത്രത്തെയാണ് ശരണ്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴിലും, തെലുങ്കിലും ചെയ്ത അതേ റോള്‍ തന്നെയാണിതെന്ന് ശരണ്യ പറയുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും വെവ്വേറെ സംവിധായകരാണ് ചിത്രമെടുക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രകഥ ഒന്നാണെങ്കിലും ചിത്രങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഓരോയിടത്തെയും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലുള്ള മാറ്റങ്ങള്‍ മൂന്ന് ഭാഷകളിലും വരുത്തിയിട്ടുണ്ട്.

തമിഴ് ചിത്രം തമിഴ്‌നാട്ടിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തിലായിരുന്നു എടുത്തത്. എന്നാല്‍ തെലുങ്കില്‍ ചിത്രം കുറേക്കൂടി കളര്‍ഫുളായിരുന്നു. ഹിന്ദിയില്‍ കൂടുതല്‍ കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ ചേര്‍ത്താണ് ചിത്രമെടുക്കുന്നത്- ശരണ്യ പറയുന്നു. മലയാളത്തില്‍ ഇനിയും കാര്യമായ ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലാത്ത ശരണ്യ പക്ഷേ തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ്, ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.

മലയാളത്തില്‍ നിന്നും തനിയ്ക്കിതുവരെ നല്ല വേഷങ്ങളിലേയ്‌ക്കൊന്നും ക്ഷണം ലഭിച്ചിട്ടില്ലെന്നും അതിനാലാണ് അഭിനയിക്കാത്തതെന്നും ശരണ്യ പറയുന്നു. നായികയായിത്തന്നെ അഭിനയിക്കണമെന്ന് പിടിവാശിയില്ലെന്നും പക്ഷേ ചെയ്യുന്ന റോള്‍ ശ്രദ്ധിക്കപ്പെടുന്നതാവണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറയുന്നു. തമിഴിലും തെലുങ്കിലുമെല്ലാം നല്ല അവസരങ്ങള്‍ കിട്ടുന്നുണ്ടെന്നും ശരണ്യ പറഞ്ഞു. ഹിന്ദിയിലും ഇതാവര്‍ത്തിക്കണമെന്ന ആഗ്രഹവും ശരണ്യ മറച്ചുവെയ്ക്കുന്നില്ല.

English summary
Saranya Mohan is a busy actress in Kollywood, and is upbeat about her Bollywood debut with Nishan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam