»   » വീടും സ്വത്തും നഷ്ടമായി കമല്‍ ഹസന്റെ ആദ്യ ഭാര്യ നടുത്തെരുവില്‍, സഹായത്തിനെത്തിയ സൂപ്പര്‍താരം!!

വീടും സ്വത്തും നഷ്ടമായി കമല്‍ ഹസന്റെ ആദ്യ ഭാര്യ നടുത്തെരുവില്‍, സഹായത്തിനെത്തിയ സൂപ്പര്‍താരം!!

Written By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയയായിരുന്നു സരിക. കമല്‍ ഹസനുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് സരിക സിനിമയില്‍ നിന്നും വിട്ടു നിന്നത്. 2004 ല്‍ കമലുമായി വേര്‍പിരിഞ്ഞതിന് ശേഷം വിരലിലെണ്ണാവുന്നത്ര സിനിമകള്‍ മാത്രമേ സരിക ഏറ്റെടുത്തിട്ടുള്ളൂ.

കിവംദന്തികള്‍ക്ക് വിട; ദിവ്യ ദര്‍ശിനി വിവാഹമോചിതയാകുന്നു... കാരണം അഭിനയമോഹമോ, അതോ...?

എന്നാലിന്ന് ജീവിതവും സ്വത്തുക്കളും നഷ്ടപ്പെട്ട് നില്‍ക്കുകയാണ് സരിക. അമ്മ മരണപ്പെട്ടതോടെയാണ് സരിക പ്രതിസന്ധിയിലായിരിയ്ക്കുന്നത്. അമ്മയുടെ വില്‍പ്പത്രത്തില്‍ മുംബൈ ജുഹുവിലെ ഫഌറ്റ് ഉള്‍പ്പടെ മുഴുവന്‍ സ്വത്തുക്കളും കുടുംബ സുഹൃത്തായ ഡോ. വിക്രം ധാക്കൂറിനാണ് എഴുതി വച്ചിരിയ്ക്കുന്നത്.

നടുത്തെരുവില്‍

അമ്മ മരണപ്പെട്ടതോടെ നടുത്തെരുവിലാണ് സരിക. കയറി താമസിക്കാന്‍ ഒരു വീടു പോലുമില്ലാതെ സരിക ഒറ്റപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സഹായവുമായി സൂപ്പര്‍താരം

സരികയുടെ അവസ്ഥയറിഞ്ഞ് സഹായവുമായി എത്തിയിരിയ്ക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. ആമീറിന്റെ ഇളയ സഹോദരിയും ഇമ്രാന്‍ ഖാന്റെ അമ്മയുമായ നുസത്തിന്റെ അടിത്ത സുഹൃത്താണ് സരിക.

ദില്ലിയില്‍ ജനനം

മറാത്തിക്കാരിയായ സരിക ദില്ലിയിലാണ് ജനിച്ചതും വളര്‍ന്നതും. സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് മുംബൈയിലേക്ക് താമസം മാറിയത്.

ബാല്യത്തിലേ കഷ്ടത

ബാല്യം മുതലേ കഷ്ടത അനുഭവിക്കുന്നതാണ് സരിക. സരിക കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ച് പോയി. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം സരികയ്ക്കായി. പഠനവും നഷ്ടപ്പെട്ടു.

സിനിമയില്‍

ബാലതാരമായി 60 കളിലാണ് സരിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതും ആണ്‍കുട്ടിയുടെ വേഷത്തില്‍. മജ്‌ലി ഡിഡി എന്ന ചിത്രത്തില്‍ ആണ്‍കുട്ടിയായിട്ടാണ് സരിക എത്തിയത്. ഹമ്രാസ് എന്ന ചിത്രത്തിന് ശേഷമാണ് സരിക ബേബി സരിക എന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ടത്.

ബോളിവുല്‍ നായിക

പിന്നീട് സരിക ബോളിവുഡില്‍ നായികാ നിരയിലേക്ക് മാറി. ഹിന്ദി സിനിമകളും മറാത്തി സിനിമകളുമായി തിരക്കിലായിരുന്നു സരിക. കാഴ്ചയില്‍ ഒരു വിദേശി ലുക്കുള്ളത് കൊണ്ട് മദാമ്മ വേഷങ്ങളാണ് സരികയ്ക്ക് അധികവും ലഭിച്ചത്.

ശ്രുതിയുടെ ജനനം

അപ്പോഴേക്കും സരിക കമല്‍ ഹസനുമായി പ്രണയത്തിലായിരുന്നു. ആ പ്രണയ ബന്ധത്തില്‍ 1986 ല്‍ കമലിനും സരികയ്ക്കും ശ്രുതി ഹസന്‍ ജനിച്ചു. ശ്രുതിയുടെ ജനന ശേഷം സരിക സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തു.

വിവാഹം

ശ്രുതിയ്ക്ക് രണ്ട് വയസ്സായപ്പോഴാണ് കമലും സരികയും ഔദ്യോഗികമായി വിവാഹം കഴിച്ചത്. 1988 ല്‍ കമലുമായുള്ള വിവാഹം കഴിഞ്ഞ സരിക ചെന്നൈയിലേക്ക് താമസം മാറി. പിന്നീട് അക്ഷരയും ജനിച്ചു.

ഡിസൈനര്‍

സിനിമാഭിനയത്തിനൊപ്പം നല്ലൊരു ഫാഷന്‍ ഡിസൈനര്‍ കൂടെയാണ് സരിക. 2000 ല്‍ ഹേ രാം എന്ന ചിത്രത്തിന് വേണ്ടി വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സരിക മികച്ച കോസ്റ്റിയൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരവും നേടി

വിവാഹ മോചനവും മടങ്ങിവരവും

കമലിന് ഗൗതമയുമായി അടുപ്പം തുടങ്ങിയതോടെ കമലും സരികയും വേര്‍പിരിഞ്ഞു. 2004 ല്‍ കമലില്‍ നിന്നും വിവാഹ മോചനം നേടി സരിക ഹിന്ദി സിനിമയിലേക്ക് മടങ്ങിയെത്തിയെങ്കിലും വളരെ കുറഞ്ഞ വേഷങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ.

ഒറ്റയ്ക്കായ ജീവിതം

ചെറിയ വയസ്സിലേ അച്ഛന്‍ ഉപേക്ഷിച്ചു. ഭര്‍ത്താവിനാലും ഉപേക്ഷിക്കപ്പെട്ടു. മരണ ശേഷം അമ്മയും കൈവിട്ടു... ഒറ്റയ്ക്കാണ് സരിക ഇപ്പോള്‍. മകള്‍ ശ്രുതി ഹസന് മുംബൈയില്‍ സ്വന്തമായി ഫഌറ്റുണ്ട്. അക്ഷര ഹസന്‍ കമലിനൊപ്പം ചെന്നൈയിലാണ് താമസം.

English summary
Sarika Gets Help From Aamir Khan To Reclaim Her House?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X