Don't Miss!
- Travel
ഫലം തരുന്ന പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, മകയിരം രാശിക്കാർക്ക് പോകാം ഇവിടെ
- Sports
കോലിയുമായി ഉടക്കി, വെല്ലുവിളിയും വാക്കേറ്റവുമായി-സംഭവം വെളിപ്പെടുത്തി പാക് പേസര്
- News
115 ചോദ്യങ്ങൾ..മന്ത്രി വീണാ ജോർജ് മറുപടി കൊടുത്തത് നാലെണ്ണത്തിന് മാത്രം..!!
- Technology
എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ കൈവിടാത്ത ബിഎസ്എൻഎൽ; സാധാരണക്കാർക്കുള്ള പ്രിയ പ്ലാൻ ഇതാ
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
അഭിനന്ദനെ അധിക്ഷേപിച്ച് പാക് താരം!! ട്വിറ്ററിൽ ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ കൂട്ടയടി
ഇന്ത്യൻ ജനത അഭിമനാത്തോടെ ലോകത്തിനു മുന്നിൽ തല ഉയർത്തി പിടിച്ചു നിന്ന ദിവസമായിരുന്നു മാർച്ച 1. വരും കാലങ്ങളിൽ 2019 മാർച്ച് 1 ചരിത്രത്തിൽ ഇടം പിടിക്കും എന്ന നിസംശയം പറയാം. നൂറ്റാണ്ടുകളായി ഇന്ത്യ-പാക് ബന്ധം ആടി ഉലയുകായണ്. രണ്ട് രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ കൂടാതെ അതിർത്തിയിൽ ഭീകരർ സൃഷ്ടിക്കുന്ന ആക്രമണങ്ങൾ വേറേയും. ഇത്തരത്തിലുളള പ്രശ്നങ്ങൾ പുകയുമ്പോഴും മാന്യത വിട്ട് ഇന്ത്യൻ ജനത ഒരു അക്ഷരം പോലും ഉന്നയിച്ചിട്ടില്ല.
പാക് ഭീകരരുടെ പ്രകോപനങ്ങൾ ഒന്നിനു പിറികെ ഒന്നായി രജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും ഭീകരവാദം തകർക്കുക രാജ്യത്തെ സംരക്ഷിക്കുക എന്നൊരു ലക്ഷ്യത്തോടെ മാത്രമാണ് ഇന്ത്യൻ സൈന്യം ഇതിനെ അഭിമുഖീകരിക്കുന്നത്. എന്നാൽ അതിർത്തിയിൽ ഇന്ത്യ-പാക് പ്രശ്നം രൂക്ഷമാകുമ്പോൾ സോഷ്യൽ മീഡിയയിലും ഇന്ത്യ-പാക് വാർ രൂക്ഷമാകുകയാണ്. അതിർത്തിയിൽ സൈനികരാണെങ്കിൽ സോഷ്യൽ മീഡിയിൽ ഇന്ത്യ-പാക് താരങ്ങൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത് സിനിമ മേഖലയിൽ തന്നെ വൻ ചർച്ച വിഷയമായിരിക്കുകയാണ്. വ്യോമസേന വിങ് കമാന്റർ അഭിനന്ദൻ പാക് കസ്റ്റഡിയിലായിരുന്നപ്പോഴായിരുന്നു നടിയുടെ വിവാദ ട്വീറ്റ്.
നടൻ മുരളി ഗോപി പരിചയപ്പെടുത്തിയ ഈ താരം ആരാണെന്ന് അറിയാമോ? കാണൂ..

ഇന്ത്യൻ താരങ്ങളെ ചൊടിപ്പിച്ച ട്വീറ്റ്
ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ആക്രമണത്തിനിടെ വിമാനം തകർന്ന് പാകിസ്താനിൽ അകപ്പെട്ട ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധ്മാൻ പാകിസ്താൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാക് നടി വീണ മാലിക് ഇട്ട ട്വിറ്റർ പോസ്റ്റാണ് താരയുദ്ധത്തിന് വഴിവെച്ചിരിക്കുന്നത്.ഇന്ത്യൻ പൈലറ്റിനെ പാക് അധികൃതർ ചോദ്യം ചെയ്യുന്നതിന്റേയും അദ്ദഹത്തെ അപകട സ്ഥലത്ത് നിന്നുമുളള ചിത്രങ്ങളും പാക് താരം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പാക് നടിയുടെ ഈ പ്രവർത്തി ഇന്ത്യൻ താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.

പൈലറ്റിനെ ആക്ഷേപിക്കുന്ന ട്വീറ്റ്
പാകിസ്താനിൽ അകപ്പെട്ട് പോയ അഭിനന്ദന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ വിവാദ പരാമർശം. ഞാൻ ഇത്തരത്തിലുളള മീശ കണ്ടിട്ടില്ലെന്നുള്ള അടി കുറിപ്പോടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊന്നിലേത് "നിങ്ങൾ ഐ.എ.എഫ്. പൈലറ്റ് വന്നിരിക്കുന്നു. ഞങ്ങൾ നിങ്ങളെ നല്ല പോലെ നോക്കിക്കൊള്ളാം" എന്നുമായിരുന്നു. എന്നാൽ പാക് താരത്തിന്റെ ട്വീറ്റ് കണ്ട് വെറുതെയിരിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അതേ നാണയത്തിൽ തന്നെ മറുപടിയും നൽകിയിട്ടുണ്ട്.

ആദ്യം സ്വരം കടുപ്പിച്ച് സ്വര
പാക് നടി വീണ മാലിക്കിനുള്ള സ്വരയുടം മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടിയുടെ ട്വിറ്റിന് നിരവധി പേരാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഞങ്ങളുടെ ഓഫീസർ ധീരനാണ്. വീണാ ജീ നിങ്ങളുടെ ട്വീറ്റ് ലജ്ജാകരമാണ്. നിങ്ങളുടെ ദുഷിച്ച മനസ്സാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. നിങ്ങളുടെ മനസ്സിൽ ആഹ്ലാദം അലതല്ലുകയാണ്. ഞങ്ങളുടെ പൈലറ്റിനെ ചോദ്യം ചെയ്യുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയെങ്കിലും സ്വീകരിച്ചുകൂടേയെന്നും സ്വര ചോദിക്കുന്നുണ്ട്.

എങ്ങനെ സാധിക്കുന്നു
നടി സ്വര ഭാസ്കർ മാത്രമല്ല ബോളിവുഡ് ഒന്നടങ്കം ഇവരുടെ ട്വീറ്റിന് വിമർശനവുമായി രംഗത്തത്തിയിട്ടുണ്ട്. എങ്ങനെ ഒരാൾക്ക് ഇത്തരത്തിൽ സംസാരിക്കാൻ കഴിയുമെന്നായിരുന്നു വീണയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ട് നടി വീണ ടൺൻ പറഞ്ഞു. ഇന്ത്യൻ ടെലിവിഷൻ താരമാണ് സൗമ്യ. കൂടാതെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് മുഖ്യ ഉപദേഷ്ടാവ് അശോക് പണ്ഡിറ്റും പാക് നടിയുടെ ട്വീറ്റിനെതിരെ പ്രതികരിച്ചിട്ടുണ്ട്. "ഇന്ത്യയിൽ ഉപ്പും ചോറും തന്നവർക്കുള്ള കരണത്തടി" എന്നായിരുന്നു ആശോക് പണ്ഡിറ്റിന്റെ ട്വീറ്റ്.
Can’t imagine someone like him tweeting like this. Sad really sad. https://t.co/bcpvlffKJv
— Saumya Tandon (@saumyatandon) February 28, 2019