twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൗനം വെടിയൂ! നിങ്ങൾ ആരെയാണ് ഭയക്കുന്നത്! ജാമിയ മിലിയ വിഷയത്തിൽ സൂപ്പർ താരത്തിനേട് ചോദ്യം...

    ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സിനിമ

    |

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയാണ്. വൻ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കാണ് രാജ്യ സാക്ഷ്യം വഹിക്കുന്നത്. നിയമത്തിനെതിരെ കേന്ദ്രസർവകലാശാലയായ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരെ ക്രൂരമായ നടപടിയായിരുന്നു പോലീസ് സ്വീകരിച്ചത് വിദ്യാർഥികൾക്കെതിരെയുളള പോലീസ് നടപടി രാജ്യത്ത് തന്നെ വൻ ചർച്ച വിഷയമായിട്ടുണ്ട്. ജാമിയ മിലിയ സർവ്വകലാശാലയിൽ പോലീസ് നടത്തിയ അതിക്രമത്തിൽ വിദ്യാർഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് സിനിമ ലോകം .

    സിനിമ പ്രമോഷനുകളിൽ നിന്നുവരെ താരങ്ങൾ മാറി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. യുവതാരങ്ങളായ ദീപിക, ആലിയ, രാജ് കുമാർ റാവു, താപ്സി പന്നു, അലംകൃത ശ്രിവാസ്തവ, റിച്ച ഛന്ദ, അനുഭവ് സിൻഹ, അനുരാഗ് കശ്യപ്, പരിനീതി ചോപ്ര എന്നിവർ പൗരത്വ ഭേദഗതി നിയമത്തിൽ തങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. യുവ താരങ്ങൾ തങ്ങളുടെ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും സൂപ്പർ താരങ്ങൾ മൗനം പാലിക്കുകയാണ് . ജാമിയ മിലിയ സർവകലാശയിലെ പൂർവ്വ വിദ്യാർഥിയാണ് ഷാരൂഖ് ഖാൻ. താരത്തിന്റെ ഈ മൗനത്തിനെതിരെ നടനും റേഡിയോ ജോക്കിയുമായ റോഷൻ അബ്ബാസ് രംഗത്തെത്തിയിട്ടുണ്ട്.ഷാരൂഖ്ഖാൻ മാത്രമല്ല അമിർ ഖാൻ, സൽമാൻ ഖാൻ എന്നിവരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

      താങ്കൾ ഭയക്കുന്നതാരെ

    ജാമിയ മിലിയ സർവകലാശലയിലെ വിദ്യാർഥികൾ പൂർണ്ണ പിന്തുണയുമായുമായിട്ടാണ് യുവതാരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ജാമിയയിലെ പൂർവ്വ വിദ്യാർഥിയായിട്ടു പോലും ഷാരൂഖ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് നടനും റേഡിയോ ജോക്കിയുമായ റോഷൻ അബ്ബാസ്. ട്വിറ്ററിലൂടെയായിരുന്നു റോഷന്റെ പ്രതികരണം.നിങ്ങൾ ജാമിയയിൽ നിന്നല്ലേ ഷാരൂഖ്? എന്തെങ്കിലും ഒന്ന് പറയൂ. ആരാണ് നിങ്ങളെ നിശ്ശബ്ദനാക്കിയിരിക്കുന്നത് ? '#IStandWithJamiaMilliaStudents എന്ന ഹാഷ് ടാഗിനൊപ്പമാണ് റോഷൻ അബ്ബാസിന്‍റെ ചോദ്യം. റോഷനും ജാമിയയിലെ പൂർവ്വ വിദ്യാർഥിയാണ്. ഇരുവരും സർവകലാശാലയിലെ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ ആയിരുന്നു.

      പ്രമോഷനിൽ   നിന്ന്  പിൻമാറി‌‌


    രാജ്യത്ത് വൻ പ്രക്ഷോഭം അലയടിക്കുന്ന സാഹചര്യത്തിതന്റെ ഏറ്റവും പുതിയ ചിത്രമായ ഛാപ്പക്കിന്റെ പ്രമോഷൻ റദ്ദ് ചെയ്തിരിക്കുകയാണ് . സംവിധായിക മേഘ്ന ഗുൽസാഗറും ദീപികയും പത്രക്കുറിപ്പിലൂടെയാണ ഇക്കാര്യം അറിയിച്ചത്. രാജ്യവും നഗരവും വൈകാരികമായ പ്രക്ഷോഭത്തിലൂടേയും അശാന്തിയിലൂടേയു കടന്നു പോകുമ്പോൾ തങ്ങളുടെ സിനിമയുടെ പ്രമോഷനുമായി മുന്നോട്ട് പോകുന്നത് ബുദ്ധി ശൂന്യതയാണ്. രാജ്യത്തിന്റെ സമാധാനത്തിനു ഐക്യത്തുനു വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു. പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

     ദുഃഖിതനാണ്


    ജാമിയ മിലിയ, അലിഗഢ് സർവ്വകലാശാലയുണ്ടായ സംഗർഷത്തിൽ പ്രതികരിച്ച് നടൻ ഹൃത്വിക് റോഷനും രംഗത്ത്. ഒരു രക്ഷകർത്താവ് എന്ന നിലയിലും ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിലും, നമ്മുടെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന അശാന്തിയിൽ താൻ അതീവ ദുഃഖിതനാണ്. എത്രയും വേഗം സമാധാനം മടങ്ങി വരണമെന്ന് താൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നെന്ന് ഹൃത്വിക് ട്വിറ്ററിൽ കുറിച്ചു. മഹാൻമാരായ അധ്യാപകന്മാർ അവരുടെ വിദ്യാർഥികളിൽ നിന്ന് പഠിക്കുന്നു.. ലോകത്തിലെ ഏറ്റവും യുവത്വം നിറഞ്ഞ ജനാധിപത്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു"- ഹൃതിക് റോഷന്‍ ട്വീറ്ററിൽ കുറിച്ചു.

    ഓൺലൈനിലൂടെയുളള സമരം   കഴിഞ്ഞു


    നടൻ ഫറാൻ അക്തറു വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഓൺലൈനിലൂടെയുള്ള സമരം അവസാനിപ്പിക്കേണ്ട സമയമായി എന്നും താര പറയുന്നുണ്ട്. 19 ന് മുംബൈ ക്രാന്തി മൈതാനത്ത് കാണാമെന്നും താരം പറയുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ കൃത്യമല്ലാത്ത ഭൂപടം ഉപയോഗിച്ചതിന് ഖേദവും താരം പങ്കുവെച്ചിട്ടുണ്ട്. 19ന്റെ യോഗത്തിന്റെ കാര്യങ്ങൾ പങ്കുവെച്ചു കൊണ്ട് ഒരു ഗ്രാഫിക്സ് റി പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഉറച്ചു നിൽക്കുമ്പോഴും അതിലുളള ഇന്ത്യയുടെ ഭൂപടം കൃത്യമല്ലെന്ന് താൻ മനസ്സിലാക്കുന്നു. കാശ്മീരിലെ ഓരോ ഭാഗവും ഇന്ത്യയ്ക്കുളളതാണ്. കൃത്യമല്ലാത്ത ആ ഭൂപടം നേരത്തെ തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അതിൽ നിർവ്യാജമായ ക്ഷമാപണം നടത്തുന്നതായും ഫാറാൻ അക്തർ പറഞ്ഞു. അതേസമയം നടൻ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുതിര്ഡന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സന്ദീപ് മിത്തൽ രംഗത്തെത്തിയിരുന്നു.

    ട്വിങ്കിൾ ഖന്ന


    വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച് ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന. കഴിഞ്ഞ ആഴ്ച പറഞ്ഞതു മാത്രമേ ഇപ്പോഴും പറയാനുള്ളൂ. വംശം, നിറ, ജാതി-മതം എന്നിവയുടെ പേരിലുളള വേർതിരിവ് മനുഷ്യാവസ്ഥയുടെ ധാർമ്മികമായ അർജ്ജവത്തിന് എതിരാണ്- എന്ന് കഴിഞ്ഞ ആഴ്ച ട്വിറ്ററിൽ കുറിച്ച് പോസ്റ്റിന്റെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

    English summary
    Say Something Shah Rukh Khan, You're From Jamia Too, Says Roshan Abbas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X