»   » എയര്‍പോര്‍ട്ടിലെ തിക്കും തിരക്കും കണ്ട് മകള്‍ പേടിച്ചു! ആരാധകരോട് ദേഷ്യപ്പെട്ട് ഐശ്വര്യ റായ്!

എയര്‍പോര്‍ട്ടിലെ തിക്കും തിരക്കും കണ്ട് മകള്‍ പേടിച്ചു! ആരാധകരോട് ദേഷ്യപ്പെട്ട് ഐശ്വര്യ റായ്!

By: Teressa John
Subscribe to Filmibeat Malayalam

ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളെ നേരിട്ട് കാണുമ്പോള്‍ ആവേശം കൂടുന്നത് സാധാരണ കാര്യമാണ്. എന്നാല്‍ ആരാധന മൂത്ത് താരങ്ങളുടെ കൂടെ ഫോട്ടോ എടുക്കുന്നതിനായി മത്സരിക്കുന്നവര്‍ അവരുടെ അപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചിന്തിക്കാറില്ല. പലപ്പോഴും ചാരങ്ങള്‍ക്ക് ബുദ്ധിമുട്ട് മാത്രമാണ് ഇത്തരം കാര്യങ്ങള്‍ കൊണ്ട് ഉണ്ടാവുക. കഴിഞ്ഞ ദിവസം ഇതിന് ഇരയായത് ലോകസുന്ദരി ഐശ്വര്യ റായിയാണ്.

ന്യൂയോര്‍ക്കില്‍ അവധി ആഘോഷിക്കാന്‍ പോയി തിരിച്ചു മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴായിരുന്നു ഐശ്വര്യ റായിക്ക് തന്റെ ആരാധകരോട് ദേഷ്യപ്പെടേണ്ടി വന്നത്.എയര്‍പ്പോര്‍ട്ടിലെ ആരാധകരുടെ തിക്കും തിരക്കും കണ്ട് മകള്‍ ആരാധ്യയെ പേടിക്കുകയായിരുന്നു. ശേഷം മകളുടെ കാര്യത്തില്‍ അതീവ ശ്രദ്ധയുള്ള ഐശ്വര്യ പലപ്പോഴായി വഴി മാറി തരാന്‍ പറഞ്ഞിരുന്നെങ്കിലും ആരും കേട്ടില്ലായിരുന്നു, ഇതാണ് ഐശ്വര്യയെ ക്ഷുഭിതയാക്കിയത്.

ഐശ്വര്യയുടെ ന്യൂയോര്‍ക്ക് യാത്ര

ബച്ചന്‍ കുടുംബത്തിന് ഏറെ വിശേഷപ്പെട്ട അവധി ആഘോഷമായിരുന്നു ഇത്തവണ ന്യൂയോര്‍ക്കില്‍ നിന്നും. ശേഷം അവിടെ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ റായിയും മകളും തിരിച്ചെത്തിയത്.

മുംബൈ എയര്‍പോര്‍ട്ട്

മുംബൈ എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയ ഐശ്വര്യയും മകളും കാറില്‍ കയറാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ആരാധകര്‍ ചുറ്റും കൂടിയത്. ഫോട്ടോസ് എടുക്കുന്നതിനുള്ള തിരക്ക് കൂട്ടലായിരുന്നു എല്ലാവര്‍ക്കും.

തിരക്ക് കണ്ട് പേടിച്ച് ആരാധ്യ

ചുറ്റും ആളുകള്‍ കൂടുന്നത് എന്തിനാണെന്ന് മനസിലാവതെ ആരാധ്യ വല്ലാതെ പേടിച്ചു പോയിരുന്നു. ഇത് കണ്ട് പലപ്പോഴും ഐശ്വര്യ തന്നെ ക്യാമറകള്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നിസഹായകരായി കൂടെയുള്ളവര്‍

ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും സുരക്ഷ ഉറപ്പാക്കി കൂടെയുണ്ടായിരുന്നവര്‍ക്ക് പലപ്പോഴും ആളുകളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു.

പൊട്ടിത്തെറിച്ച് ഐശ്വര്യ

മതി എല്ലാവരും ഇനി ഇത് നിര്‍ത്ത് എന്ന് പലപ്പോഴും ഐശ്വര്യ പറയുന്നുണ്ടായിരുന്നു. ശേഷം മകളെ സുരക്ഷിതമായി കാറില്‍ കയറ്റിയതിന് ശേഷമായിരുന്നു ഐശ്വര്യ എല്ലാവരോടും മറുപടി പറഞ്ഞത്.

നിര്‍ത്തു പ്ലീസ്

എത്രമായി ഇത് തുടരുന്നു. ഇനി എങ്കിലും ഇതൊന്ന് നിര്‍ത്താമോ. എന്ന് മാധ്യമങ്ങളോടും മറ്റും അപേക്ഷയുടെ രീതിയിലും പിന്നീട് ദേഷ്യപ്പെട്ടു കൊണ്ടുമായിരുന്നു ഐശ്വര്യ സംസാരിച്ചത്.

English summary
Scary for Aaradhya! Angry Aishwarya Rai Bachchan Tells Media To stop Taking Photos; Shouts enough
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam