»   » കാണാൻ ഒരു ലുക്കില്ല, സിനിമ വിട്ട് വീട്ടിലിരിപ്പായി... അത് പഴങ്കഥ...ജൂനിയർ ഐശ്വര്യ റായ് വീണ്ടും

കാണാൻ ഒരു ലുക്കില്ല, സിനിമ വിട്ട് വീട്ടിലിരിപ്പായി... അത് പഴങ്കഥ...ജൂനിയർ ഐശ്വര്യ റായ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam

ഐശ്വര്യയുമായി വളരെയധികം സാമ്യമുള്ള ചലച്ചിത്ര നായികയെ ആരും മറക്കാന്‍ ഇടയില്ല. പറയുന്നത് പൂച്ചക്കണ്ണുള്ള സ്‌നേഹ ഉള്ളാളിനെ കുറിച്ചാണ്. നായികയുടെ ഐശ്വര്യയുമായുള്ള സാമ്യം ഏവരേയും അതിശയിപ്പിച്ചിരുന്നു.

സല്‍മാന്‍ ഖാന്റെ കൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന നായിക പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷയായി. തനിക്ക് രക്തസംബന്ധമായ അസുഖമാണെന്നാണ് സ്‌നേഹ പറഞ്ഞത്. അതിനാലാണ് സ്‌നേഹ ചലച്ചിത്ര രംഗത്തോട് വിട പറഞ്ഞത്

അരങ്ങേറ്റം സല്‍മാനോടൊപ്പം

ലക്കി നോ ടൈം ഫോര്‍ ലൗ എന്ന ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്റെ കൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചതാണ് സ്‌നേഹ, കഷ്ടമെന്നു പറയട്ടെ പ്രേക്ഷകര്‍ക്കും ചിത്രം കാണാന്‍ നോ ടൈം. കാണാന്‍ പ്രേക്ഷകരില്ലാതെ ബോക്‌സോഫീസില്‍ ചിത്രം തകര്‍ന്നടിഞ്ഞു.

അവസാന ചിത്രം

2014 ഇല്‍ ആന്ത നീ മായലോണ്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് സ്‌നേഹ അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം സ്‌നേഹയെ സ്‌ക്രീനില്‍ നിന്നും കാണാതാവുകയായിരുന്നു.

തിരിച്ചുവരവ്

ഇപ്പോഴിതാ താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അമലാപോള്‍ നായികയാകുന്ന തെലുങ്ക് ചിത്രമായ ആയുഷ്മാന്‍ ഭവയിലാണ് താരത്തിന്റെ തിരിച്ചുവരവ്. നവാഗത സംവിധായകനായ ചരണ്‍തേജിന്റെതാണ് സംവിധാനം

അഭിമുഖം

ടൈംസുമായി ഈയടുത്ത് നടന്ന അഭിമുഖത്തിലാണ് ചലച്ചിത്ര രംഗത്തു നിന്നും പെട്ടെന്നുണ്ടായ പിന്മാറ്റത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

ഇതൊരു തിരിച്ചുവരവല്ല

ഇതൊരു തിരിച്ചുവരവല്ല എന്നാണ് താരം പറയുന്നത്. മനപ്പൂര്‍വ്വം വിട്ടു നില്‍ക്കുകയും പിന്നീട് തിരിച്ചുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെ മാത്രമേ അങ്ങനെ പറയാന്‍ പറ്റുകയുള്ളൂ എന്നാണ് സ്‌നേഹ പറയുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറി നിന്നു

ഞാന്‍ ചലച്ചിത്ര രംഗത്തു നിന്നും എന്നെന്നേക്കുമായി വിട്ടു നിന്നതായിരുന്നില്ല. ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് കൊണ്ടാണ് മാറി നിന്നത്. ഫാന്‍സ് ഒക്കെ ഇടയ്ക്കിടെ ചോദിക്കാറുണ്ടായിരുന്നു. നാലു വര്‍ഷത്തോളം എവിടെ പോയെന്ന്. പക്ഷെ ഇപ്പോഴിതാ ഞാന്‍ വീണ്ടും വന്നിരിക്കുന്നു.

രക്തസംബന്ധമായ അസുഖം

തനിക്ക് രക്തസംബന്ധമായ അസുഖമാണെന്നാണ് സ്‌നേഹ പറഞ്ഞത്. അത് തന്റെ രോഗപ്രതിരോധ ശേഷിയെ താറുമാറാക്കി.

അരമണിക്കൂറില്‍ കൂടുതല്‍ നില്‍ക്കാന്‍ പറ്റില്ല

അസുഖം കാരണം താന്‍ വളരെ ക്ഷീണിതയാവുകയും 30-40 മിനിറ്റില്‍ കൂടുതല്‍ നില്‍ക്കുവാന്‍ സാധിച്ചിരുന്നില്ല എന്നും താരം പറയുന്നു. അസുഖമുള്ളപ്പോള്‍ ഷൂട്ടിംഗിന് പോയത് ആരോഗ്യസ്ഥിതി കൂടുതന്‍ വഷളാക്കി.

ഒന്നും ചെയ്യാന്‍ ആരോഗ്യമില്ല

ഒരു നായിക എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് അത് ചെയ്യാനുള്ള ആരോഗ്യം എനിക്കില്ലായിരുന്നു. ഓടാനും ഡാന്‍സ് ചെയ്യാനും തുടര്‍ച്ചയായുള്ള ഷൂട്ടിംഗും എന്നെ തളര്‍ത്തിയിരുന്നു. അടുകൊണ്ടാണ് മെഡിസിന്‍ തുടങ്ങിയത്. എല്ലാ ദിവസവും ഷൂട്ടിംഗിന് പോയി അസുഖം കൂടുതല്‍ ആക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി.

തളര്‍ന്നത് ശരീരം മാത്രം മനസ്സ് ശക്തമായിരുന്നു.

ശാരീരികമായി ഞാന്‍ തളര്‍ന്നിരുന്നെങ്കിലും മാനസികമായി ഞാന്‍ ശക്തയായിരുന്നു. മുംബൈയിലുള്ള കൂട്ടുകാരെല്ലാം കൂടുതല്‍ എനിക്ക് പ്രചോദനം നല്‍കികൊണ്ടിരുന്നു. പിന്നെ ഞാന്‍ എന്റെ ആരോഗ്യം പഴയപടിയാക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്തു.

വീടിനു പുറത്തിറങ്ങാതെയായി

കാണാന്‍ ലുക്കില്ലെങ്കില്‍ പിന്നെ വീടിനു പുറത്തിറങ്ങാന്‍ പറ്റുമോ. എന്റെ അസുഖ സമയത്തെ അവസ്ഥ അതായിരുന്നു. ഒരു ആഘോഷങ്ങള്‍ക്കും പോകുകയില്ലായിരുന്നു.

പുരസ്‌കാര വേദികളില്‍ നിന്നും അകന്നു നിന്നു.

ചലച്ചിത്ര പുരസ്‌കാര വേദികളില്‍ നിന്നും അകന്നു നിന്നു. കാരണം ഒരു നായിക എന്ന നിലയില്‍ നമ്മള്‍ എപ്പോഴും കാണാന്‍ നന്നായിരിക്കണം. അങ്ങനെ അല്ലെങ്കില്‍ കാണികള്‍ക്ക് അതിന്റെ കാരണം മനസിലാവില്ല.

അസുഖം ഇപ്പോള്‍ നിയന്ത്രണത്തിലാണ്.

ഇപ്പോള്‍ ഞാന്‍ സുഖമായിട്ടിരിക്കുന്നു. പക്ഷെ അസുഖം പൂര്‍ണ്ണമായും മാറി എന്ന് പറയാന്‍ കഴിയില്ല കാരണം ഇത് പ്രമേഹം പോലെയാണ് പൂര്‍ണ്ണമായും മാറില്ല പക്ഷെ നിയന്ത്രണത്തിലാക്കാം.

എല്ലാവര്‍ക്കും നന്ദി

ഇത്രയും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ കൂടെ നില്‍ക്കുകയും ധൈര്യം നല്‍കുകയും ചെയ്ത കൂട്ടുകാരെ അഭിനന്ദിക്കുവാനും പുകഴ്ത്താനും ആഗ്രഹിക്കുകയാണ് സ്‌നേഹയിപ്പോള്‍

English summary
In a recent interview with Times, Sneha revealed what kept her away from films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam