ബി ടൗണില്‍ ചുവടുറപ്പിക്കാന്‍ പൃഥ്വി

ബോളിവുഡില്‍ നിന്ന് വീണ്ടും ഒരു ഓഫര്‍ വന്നുവെന്ന് പൃഥ്വി അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ലാല്‍ ജോസുമൊത്തുള്ള ചിത്രം പൂര്‍ത്തിയായ ശേഷം മിക്കവാറും താന്‍ ബിടൗണിലേയ്ക്ക് തിരിക്കുമെന്നും പൃഥ്വി അറിയിച്ചു.
ഭാഷയ്ക്കതീതമായി നല്ല ചിത്രങ്ങളുടെ ഭാഗമാവണമെന്നതാണ് തന്റെ താത്പര്യം. അയ്യ എന്ന സിനിമ മലയാളത്തിലായിരുന്നെങ്കിലും അതില്‍ അഭിനയിക്കുമായിരുന്നു. ബോളിവുഡില്‍ എത്തിപ്പെടുക എന്ന ഉദ്ദേശത്തോടെയല്ല അയ്യ ചെയ്തത്. അതൊരു നല്ല സിനിമയായിരുന്നതു കൊണ്ട് ഏറ്റെടുത്തു.
എന്തായാലും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച വിക്രം, സൂര്യ തുടങ്ങിയ നടന്‍മാരുമായി തട്ടിച്ചു നോക്കുമ്പോള്‍ പൃഥ്വി ഭാഗ്യവാനാണെന്ന് പറയാം. തന്റെ ആദ്യ ചിത്രം തീയേറ്ററുകളിലെത്തും മുന്‍പേ പൃഥ്വിയ്ക്ക് വീണ്ടും ബി ടൗണില്‍ നിന്ന് വിളിവന്നിരിക്കുന്നു. മോളിവുഡിന്റെ യുവതാരം ബി ടൗണിലും തിളങ്ങുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











