»   » അന്ന് ഗുസ്തിയായിരുന്നു, ഇത്തവണ സംഗീതം കൊണ്ട് കീഴടക്കാന്‍ ആമിര്‍ ഖാനും മകളും വീണ്ടും വരുന്നു!

അന്ന് ഗുസ്തിയായിരുന്നു, ഇത്തവണ സംഗീതം കൊണ്ട് കീഴടക്കാന്‍ ആമിര്‍ ഖാനും മകളും വീണ്ടും വരുന്നു!

By: Teresa John
Subscribe to Filmibeat Malayalam

ആമിര്‍ ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായരുന്നു ദംഗല്‍. ചിത്രം 2000 കോടിക്ക് മുകളില്‍ നേടി ലോക സിനിമയില്‍ തന്നെ ഉയരങ്ങളിലെത്തിയിരുന്നു. ചത്രത്തില്‍ ആമിര്‍ ഖാന്റെ മകളായി അഭിനയിച്ചിരുന്ന സൈറ വാസിമിനൊപ്പം ആമിര്‍ ഖാന്‍ പുതിയ സിനിമയിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

ഐശ്വര്യ റായ് ഒളിപ്പിച്ചു വെച്ച രഹസ്യം ഇതായിരുന്നു! കോപ്പിയടിക്കുന്നത് കരീന കപൂറിനെയോ?

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു മ്യൂസികല്‍ ഡ്രാമ ചിത്രമാണ്. അദ്വൈത് ചൗഹാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആമിര്‍ ഖാനും കിരണ്‍ റാവുമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍


ആമിര്‍ ഖാന്റെ ഏറ്റവും പുതിയ സിനിമയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. ദംഗല്‍ എന്ന ആമിര്‍ ഖാന്റെ ചിത്രത്തിലുടെ ശ്രദ്ധിക്കപ്പെട്ട സൈറ വാസിമാണ് പുതിയ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മ്യൂസിക്കല്‍ ഡ്രാമ


അദ്വൈത് ചൗഹാന്‍ സംവിധാനം ചെയ്യുന്ന ചിത്രം മ്യൂസിക്കല്‍ ഡ്രാമ ചിത്രമാണ്. സംഗീതത്തിന് പ്രധാന്യം നല്‍കി ഒരുപാട് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍.

സംഗീതത്തെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി

സൈറ വാസിം അവതരിപ്പിക്കുന്ന കഥാപാത്രം സംഗീതത്തെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്. ഗായികയാവാന്‍ ആഗ്രഹിക്കുന്ന അവള്‍ക്ക് മുന്നില്‍ വലിയ തടങ്ങള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നതാണ് സിനിമയുടെ പ്രമേയം.

പ്രചോദനമായി ഗായകന്‍

പിതാവിന്റെ താല്‍പര്യമില്ലായ്മ മൂലം സ്വപ്‌നങ്ങള്‍ തകര്‍ന്ന് പോവുന്ന ഈ പെണ്‍കുട്ടിയ്ക്ക് പ്രചോദനം നല്‍കുന്ന ഗായകന്‍ ശക്തി കുമാര്‍ എന്ന വേഷത്തിലാണ് ആമിര്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിനിമയുടെ നിര്‍മാണം

സിനിമയില്‍ അഭിനയിക്കുന്നതിന് പുറമെ ചിത്രം നിര്‍മ്മിക്കുന്നതും ആമിര്‍ ഖാനാണ്. ആമിര്‍ ഖാനൊപ്പം കിരണ്‍ റാവും നിര്‍മാണത്തിലുണ്ട്.

ഈ വര്‍ഷം തിയറ്ററുകളിലേക്ക്


സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനുള്ള തയ്യാറെടുപ്പുകളിലാണ.് ഓക്ടോബര്‍ 17 നാണ് നിലവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

പുറത്ത് വന്ന ട്രെയിലര്‍


സിനിമയിലെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംഗീതത്തെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍ പിതാവ് അവസാനിപ്പിക്കുന്നതാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവള്‍ക്ക് പിന്തുണ നല്‍കി യൂട്യൂബില്‍ വീഡിയോ പങ്കുവെക്കുന്നതും മറ്റും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

English summary
Secret Superstar Trailer: Aamir Khan, Zaira Wasim Starrer Will Blow You Away
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam