For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒളിച്ചോടി പോയി കല്യാണം കഴിച്ചവരാണ്; 24 വർഷം ഭാര്യ-ഭർത്താക്കന്മാരായിട്ടും വേർപിരിഞ്ഞതിനെ പറ്റി താരപത്‌നി

  |

  ബോളിവുഡ് സിനിമാലോകത്ത് വിവാഹമോചനം വളരെ നിസാര സംഭവമായി മാറി കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ നടന്‍ സൊഹൈല്‍ ഖാനും ഭാര്യ സീമ സജേദും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. താരങ്ങളുടെ ഡിവോഴ്‌സ് സംബന്ധിച്ച് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിരുന്നില്ല.

  എന്നാല്‍ 2017 മുതല്‍ സെഹൈലും താനും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സീമ. ഇരുപത്തിനാല് വര്‍ഷത്തോളം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നും അത് പ്രധാനപ്പെട്ടൊരു ആവശ്യമായിരുന്നുവെന്നും സീമ വെളിപ്പെടുത്തി. പുതിയൊരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപത്‌നി.

  'ഒരു ചുവരില്‍ വലിയൊരു ഇരുണ്ട ദ്വാരം വീഴുകയാണെങ്കില്‍ അത് വേഗം മറിഞ്ഞ് വീഴും. അതുകൊണ്ട് ഞാന്‍ അതിന്റെ മറുവശത്തിരിക്കാന്‍ ആഗ്രഹിച്ചു. എന്റെ കുട്ടികളും കുടുംബാംഗങ്ങളും സഹോദരനും സഹോദരിയുമൊക്കെയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നമ്മുടെ സഹോദരിയോ മകളോ വലയുന്നത് കാണുന്നത് നല്ലതല്ല. അപ്പോള്‍ നമ്മള്‍ ആ വ്യക്തിയെ കുറിച്ചോര്‍ത്ത് സമ്മര്‍ദ്ദത്തിലായിരിക്കുമെന്നും' ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സീമ പറയുന്നു.

  Also Read: ഞാൻ വിവാഹം കഴിക്കാത്തതിൽ വീട്ടുകാരെക്കാളും പ്രശ്‌നം നാട്ടുകാർക്കാണ്; 70 ലക്ഷത്തിൻ്റെ കാർ വാങ്ങിയോ? ദിൽഷ

  ഞാനെന്റെ ജീവിതത്തെ പൂര്‍ണമായും പോസിറ്റീവായി കാണാനാണ് ശ്രമിക്കുന്നത്. എനിക്കുണ്ടായേക്കാവുന്ന നെഗറ്റിവീറ്റുകള്‍ ഞാന്‍ ഉപേക്ഷിച്ചു. ഒന്നും എന്നെ ബാധിക്കുന്നില്ല എന്ന അവസ്ഥയിലേക്ക് ഞാനിപ്പോള്‍ എത്തിയിരിക്കുകയാണ്. എന്റെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സഹോദരങ്ങള്‍ക്കും ഞാന്‍ ആരാണെന്നും എന്താണെന്നും അറിയാവുന്നിടത്തോളം കാലം ഒരു കുഴപ്പവുമില്ലെന്നും വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സീമ പറഞ്ഞു.

  Also Read: കണ്ടാല്‍ ചിരി പോലുമില്ല, വിടാതെ കളിയാക്കുന്ന കരീന; ഐശ്വര്യ-കരീന പിണക്കത്തിന് പിന്നില്‍!

  1998 ലാണ് സീമയും സൊഹൈലും കണ്ടുമുട്ടുന്നത്. അന്ന് പ്യാര്‍ കിയ ടൂ ധര്‍ന ക്യാ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഒരു സ്പാര്‍ക്ക് വന്നതോടെ താരങ്ങള്‍ ഡേറ്റിങ് നടത്താന്‍ തുടങ്ങി. ഡല്‍ഹി സ്വദേശിനിയായ സീമ തന്റെ കരിയറിന്റെ ആവശ്യം ചൂണ്ടി കാണിച്ച് മുംബൈയിലേക്ക് താമസം മാറി.

  അതേ സമയം സീമയുടെ കുടുംബം സൊഹൈലുമായിട്ടുള്ള റിലേഷന്‍ഷിപ്പില്‍ സംതൃപ്തരായിരുന്നില്ല. അതുമായി മുന്നോട്ട് പോവുന്നതിനെ അവര്‍ എതിര്‍ത്തു. ഇതോടെ സീമ സൊഹൈലിനൊപ്പം ഒളിച്ചോടി പോയി കല്യാണം കഴിക്കുകയാണ് ചെയ്തത്.

  Also Read: മേക്കപ്പ് കൂടി പോയി! അല്ല സ്കിൻ ട്രീറ്റ്‌മെന്റ് ചെയ്തതാണ്!; മഞ്ജുവിന്റെ പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ

  ആര്യ സമാജ് വെഡ്ഡിങ് നടത്തിയതിന് പിന്നാലെ ഇരുവരും നിക്കാഹ് നടത്തുകയും ചെയ്തു. ഇത് വിവാദങ്ങള്‍ക്ക് കാരണമായി. പിന്നീട് രണ്ട് കുടുംബങ്ങളും ഈ വിവാഹത്തോടുള്ള എതിര്‍പ്പ് മറന്നു. 2000 ത്തില്‍ നീര്‍വാന്‍, 2011 ല്‍ യോഹന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളും താരദമ്പതിമാര്‍ക്ക് ജനിച്ചു. ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചെങ്കിലും കുടുംബജീവിതം പാതി വഴിയില്‍ അവസാനിപ്പിക്കാനാണ് താരങ്ങള്‍ തീരുമാനിച്ചത്.

  Read more about: sohail khan
  English summary
  Seema Sajdeh Opens Up The Reason Why She Ending Her 24 Years Of Marriage With Sohail Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X