»   »  ദക്ഷിണേന്ത്യന്‍ ത്രിമൂര്‍ത്തികളുടെ വന്‍വീഴ്ച

ദക്ഷിണേന്ത്യന്‍ ത്രിമൂര്‍ത്തികളുടെ വന്‍വീഴ്ച

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/bollywood/setback-for-south-indian-directors-2-102155.html">Next »</a></li></ul>

ദക്ഷിണേന്ത്യക്കാര്‍ അധികം വാഴാത്ത ബോളിവുഡിലെത്തി വിജയക്കൊടി പാറിച്ചവരായിരുന്നു മണിരത്‌നവും രാംഗോപാല്‍വര്‍മയും പ്രിയദര്‍ശനും. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിന്ന് അതിര്‍ത്തി ഭേദിച്ചെത്തി ബോളിവുഡിലെ മുന്‍നിര സംവിധായകരായിരുന്ന ഇവര്‍ക്ക് പക്ഷേ പഴയവിജയചരിത്രം ആവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കുന്നില്ല.

ബോളിവുഡിന് ദക്ഷിണേന്ത്യയോടുള്ള തൊട്ടുകൂടായ്മയൊന്നുമല്ല ത്രിമൂര്‍ത്തികളുടെ പരാജയത്തിനുകാരണം. പ്രമേയങ്ങളുടെ ആവര്‍ത്തന വിരസത തന്നെ. ബോളിവുഡ് വിട്ട് മാതൃഭാഷയില്‍ ചിത്രമൊരുക്കാനുള്ള നീക്കത്തിലാണ് മൂന്നുപേരും. മണിരത്‌നം തമിഴ് ചിത്രം തുടങ്ങിക്കഴിഞ്ഞു.

രാംഗോപാല്‍വര്‍മയായിരുന്നു ബോളിവുഡില്‍ ആദ്യം പെട്ടന്നു ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍. രംഗീലയിലൂടെ തരംഗം സൃഷ്ടിച്ചെത്തിയ അദ്ദേഹം തുടര്‍ച്ചയായി ഹിറ്റുകളൊരുക്കിക്കൊണ്ടിരുന്നു. സിനിമ എന്നത് ഫാക്ടറിയില്‍ നിന്നു പുറത്തിറങ്ങുന്ന വ്യവസായം പോലെയായിരുന്നു അദ്ദേഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ തന്റെ നിര്‍മാണ കമ്പനിക്ക ഫാക്ടറി എന്നായിരുന്നു പേരിട്ടതും.

സത്യ, കമ്പനി, സര്‍ക്കാര്‍ എന്നിങ്ങനെ അധോലോകത്തിന്റെ കഥകളായിരുന്നു വര്‍മ കൂടുതലും പറഞ്ഞിരുന്നത്. എന്നാല്‍ വര്‍മയുടെ അധോലോക കഥകള്‍ ഇപ്പോള്‍ പണ്ടത്തെപ്പോലെ തിയറ്ററില്‍ ഏശുന്നില്ല. മോഹന്‍ലാലും അമിതാഭ് ബച്ചനും അജയ് ദേവ്ഗണും ഒന്നിച്ചഭിനയിച്ച രാം ഗോപാല്‍വര്‍മാക്കി ആഗ് വന്‍ പരാജയമാണ് ബോക്‌സഓഫിസില്‍ നേരിട്ടത്. ബച്ചന്റെ തന്നെ ഷോലെയുടെ വികലമായ പുനര്‍സൃഷ്ടിയായിരുന്നു ചിത്രം.

ആഗിന്റെ പരാജയത്തോടെ വര്‍മയ്ക്കു ശരിക്കുള്ള വിജയം ആഘോഷിക്കാന്‍ സാധിച്ചില്ല. തമിഴ് നടന്‍ സൂര്യയെ നായകനാക്കി ഒരുക്കിയ രക്തചരിത്രയുടെ രണ്ട് ഭാഗങ്ങളും അമ്പേ പരാജയപ്പെട്ടു. കോണ്‍ട്രാക്ട്, ഫൂങ്ക് എന്നിവയെല്ലാം പരാജയപ്പെട്ട സൃഷ്ടികളായിരുന്നു. ഏറ്റവുമൊടുവില്‍ അമിതാഭ് ബച്ചനും സഞ്ജയ് ദത്തും നായകരായ ഡിപ്പാര്‍ട്ടമെന്റും പരാജയപ്പെട്ടു. കോടികള്‍ വാരിക്കോരിചെലവഴിച്ച ചിത്രമായിരുന്നു ഡിപ്പാര്‍ട്ടമെന്റ്. പക്ഷേ പറഞ്ഞിട്ടുകാര്യമില്ലല്ലോ. ഹിന്ദിയിലെ പരാജയം കാരണം തല്‍ക്കാലം തെലുങ്കിലേക്കു ശ്രദ്ധകൊടുക്കാനാണ് വര്‍മയുടെയും തീരുമാനം.
അടുത്ത പേജില്‍
ബി ടൗണില്‍ പ്രിയനും ക്ലച്ചുപിടിയ്ക്കുന്നില്ല

<ul id="pagination-digg"><li class="next"><a href="/bollywood/setback-for-south-indian-directors-2-102155.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X