»   » ''ഇവിടെയാരും പേടിച്ച് വായ തുറക്കില്ല ;അതുകൊണ്ട് മെറില്‍ സ്ട്രീപ്പുമാര്‍ ഹോളിവുഡിലേ കാണൂ..''

''ഇവിടെയാരും പേടിച്ച് വായ തുറക്കില്ല ;അതുകൊണ്ട് മെറില്‍ സ്ട്രീപ്പുമാര്‍ ഹോളിവുഡിലേ കാണൂ..''

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ച് മുന്‍ നടി ശബാന ആസ്മി. ഒരു രാഷ്ട്രീയ നേതാവിനെ വിമര്‍ശിക്കാന്‍ ഹോളിവുഡില്‍ മെറില്‍ സ്ട്രീപ്പ് എന്ന നടിയുണ്ടാായി. മാനവികതയുടെ പേരിലാണ് നടി നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിനെ വിമര്‍ശിച്ചത്.

എന്നാല്‍ അത്തരം ഒരു സംഭവം ഇന്ത്യയിലാണ് നടന്നതെങ്കില്‍ എന്താവും അവസ്ഥ. ഒരു സൂപ്പര്‍ താരവും അതിന്റെ പ്രത്യാഘാതം പേടിച്ച് വായ തുറക്കില്ലെന്ന് നടി പറയുന്നു....

ശബാന ആസ്മി

ബോളിവുഡ് സിനിമയില്‍ ഒട്ടേറെ കരുത്തരായ സ്ത്രീ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടിയാണ് ശബാന ആസ്മി. തന്റെ നിലപാട് മുഖം നോക്കാതെ അവതരിപ്പിക്കാനുളള തന്റേടമുള്ള നടി കൂടിയാണ് ശബാന.

മെറിലിന്റെ പ്രതിഷേധം

ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭിന്നശേഷിയുളള ഒരു മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ചത് വിവാദമായിരുന്നു. ഇൗ വിഷയത്തിനെതിരെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങിനെത്തിയ മെറില്‍ പ്രതികരിക്കുകയാിയിരുന്നു. കൂടാതെ കുടിയേററക്കാരായ ഹോളിവുഡ് താരങ്ങള്‍ അവിടം വിടണമെന്ന് ട്രംപ് പറഞ്ഞതിനെതിരെയും നടി ആഞ്ഞടിച്ചിരുന്നു

ഹോളിവുഡ് മെറിലിനൊപ്പം

ഒരു രാഷ്ട്രീയ നേതാവിനു നേരെ ശബ്ദമുയര്‍ത്തിപ്പോള്‍ ഹോളിവുഡ് മുഴുവന്‍ മെറിലിനൊപ്പമുണ്ടെന്നു ശബാന പറയുന്നു.ഭരണാധികാരിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതു കൊണ്ട് സിനിമാ ലോകം അവരെ വിലക്കിയിട്ടൊന്നുമില്ല

ഇന്ത്യയിലാണെങ്കില്‍ അവസ്ഥ

ഇന്ത്യയിലാണെങ്കില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു താരവും മുതിരില്ല. പ്രത്യാഘാതം ഭയന്നാണ് പലരും ഇതിനു മടിക്കുന്നത്. ശബാന പറഞ്ഞു.

English summary
Veteran actress Shabana Azmi reveals why Bollywood stars can never speak out against a political leader the way Meryl Streep did at the Golden Globes Awards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam