»   » ലോസ് ആഞ്ചല്‍സ് എയര്‍പോര്‍ട്ടില്‍ ഷാരൂഖ് ഖാനെ തടഞ്ഞുവച്ചിരിയ്ക്കുന്നു

ലോസ് ആഞ്ചല്‍സ് എയര്‍പോര്‍ട്ടില്‍ ഷാരൂഖ് ഖാനെ തടഞ്ഞുവച്ചിരിയ്ക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

ബോളിവഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെ ലോസ് ആഞ്ചല്‍സിലെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചിരിയ്ക്കുന്നു. യു എസ് എമിഗ്രേഷന്‍ ഉദ്യോസ്ഥര്‍ നടനെ ചോദ്യം ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നാണ് വിവരം. സുരക്ഷയുടെ ഭാഗമായിട്ടുള്ള ചോദ്യം ചെയ്യലാണ്.

ഷാരൂഖ് ഖാനും പ്രിസ്മ ഫാന്‍ ആയി, ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കാണൂ...

ഖാന്‍ എന്ന പേരാണ് പ്രശ്‌നക്കാരന്‍. വിവരങ്ങള്‍ ഷാറൂഖ് ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിക്കുന്നുണ്ട്. ഒരുമിനിട്ട് കൊണ്ട് തീരാവുന്ന പരിശോധനയും ചോദ്യം ചെയ്യലും മണിക്കൂറുകള്‍ വൈകുന്നതിനെ കളിയാക്കിയാണോ ഷാരൂഖിന്റെ ട്വീറ്റെന്നും സംശയം. തുടര്‍ന്ന് വായിക്കാം

ഷാരൂഖിനെ തടഞ്ഞുവച്ചരിയ്ക്കുന്നു

വ്യാഴാഴ്ച വൈകുന്നേരമാണ് ഷാരൂഖിനെ ലോസ് ആഞ്ചല്‍സിലെ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തിയത്. ഇപ്പോള്‍ യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടനെ ചോദ്യം ചെയ്തു വരികയാണ്.

ഷാരൂഖിനെ തടയുന്നത് ഇത് രണ്ടാം തവണ

ഇത് രണ്ടാം തവണയാണ് ഷാരൂഖിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നത്. 2012 ല്‍ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ചാണ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തത്. അന്ന് പക്ഷെ രണ്ട് മൂന്ന് മണിക്കൂറുകള്‍ മാത്രമേ സമയമെടുത്തുള്ളൂ

അന്നത്തെ സംഭവത്തെ കുറിച്ച് ഷാരൂഖ് പറഞ്ഞത്

അന്നത്തെ സംഭവത്തെ കുറിച്ച് 2016, ഫെബ്രുവരിയില്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞത് ഇപ്രകാരമാണ്; 'ഞാനൊരിക്കലും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ കുറ്റം പറയില്ല. പക്ഷെ അനാവശ്യമായി ഇത്തരത്തില്‍ സമയം പാഴാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

ഇങ്ങനെ സമയം പാഴാക്കുന്നത് കഷ്ടമാണെന്ന് ഷാരൂഖ്

ലോസ് ആഞ്ചല്‍സ് എയര്‍പോര്‍ട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ തന്നെ ഷാരൂഖ് ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുന്നുണ്ട്. മണിക്കൂറുകളോളമായി നടനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചിരിയ്ക്കുകയാണ്. ലോക സുരക്ഷ ഉറപ്പുവരുത്തുന്നതിനെ മാനിക്കുന്നു എന്നും എന്നാല്‍ ഇത്തരത്തില്‍ സമയം പാഴാക്കുന്നത് കഷ്ടമാണെന്നും നടന്‍ പറയുന്നു.

ഷാരൂഖിന്റെ ട്വീറ്റ്

ഇതാണ് ഷാരൂഖിന്റെ ട്വീറ്റ്. രണ്ട് മണിക്കൂറ് മുമ്പ് ട്വിറ്ററില്‍ ഇട്ടതാണ്

കളിയാക്കുന്നതാണോ എന്ന് സംശയം

പോംപ്‌കോണ്‍ തിന്നുകൊണ്ടിരിക്കുകയാണെന്ന് ഷാരൂഖ്. ഒരുമിനിട്ട് കൊണ്ട് തീരാവുന്ന പരിശോധനയും ചോദ്യം ചെയ്യലും മണിക്കൂറുകള്‍ വൈകുന്നതിനെ കളിയാക്കിയാണോ ഷാരൂഖിന്റെ ട്വീറ്റെന്നും സംശയം.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Bollywood actor Shah Rukh Khan was detained at Los Angeles airport on Thursday evening for questioning by the US immigration department.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam