»   » ഈ പേരുള്ളവര്‍ ഒന്ന് കരുതിയിരുന്നോ നാളെ ചിലപ്പോള്‍ നിങ്ങളുടെ വീടിന് മുന്നില്‍ ഷാരുഖ് ഖാന്‍ ഉണ്ടാവും!!

ഈ പേരുള്ളവര്‍ ഒന്ന് കരുതിയിരുന്നോ നാളെ ചിലപ്പോള്‍ നിങ്ങളുടെ വീടിന് മുന്നില്‍ ഷാരുഖ് ഖാന്‍ ഉണ്ടാവും!!

Posted By: Teresa John
Subscribe to Filmibeat Malayalam

സേജള്‍ എന്ന് പേരുള്ളവരെല്ലാം ഒന്നു കരുതിയിരുന്നോ. ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത സമയത്ത് മുന്നില്‍ നില്‍ക്കുന്നത് ബോളിവുഡിലെ കിങ്ങ് ഖാനാനായിരുക്കും. പുതിയ സിനിമയുടെ പ്രചരണത്തിന് പുതിയ വഴി തേടി രംഗത്തെത്തിയിരിക്കുകയാണ് ഷാരുഖ് ഖാന്‍.

രാവിലെ ഉണര്‍ന്നത് മരണ വാര്‍ത്ത കേട്ട്! താന്‍ മരച്ചിട്ടില്ലെന്ന് പറയുന്ന സാജന്റെ ഗതികേട് ഒന്ന് നോക്ക്

സുകുമാരക്കുറുപ്പിനെ കുറിച്ച് ഇനിയും അറിയാനുണ്ട് അവയാണ് സിനിമയിലുണ്ടാവുക! അതാണ് ട്വിസ്റ്റ്!!

ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'ജബ് ഹാരി മെറ്റ് സേജള്‍'. സിനിമയെക്കുറിച്ച് സംസാരിച്ച് ഷാരുഖ് സോഷ്യല്‍ മീഡിയയിലുടെ രംഗത്തെത്തുകയായിരുന്നു.

ജബ് ഹാരി മെറ്റ് സേജള്‍

ഇംതീയാസ് അലി സംവിധാനം ചെയ്യുന്ന റോമാന്റിക് കോമഡി സിനിമയാണ് ജബ് ഹാരി മെറ്റ് സേജള്‍. ചിത്രത്തില്‍ ഷാരുഖ് ഖാനാണ് നായകനായി എത്തുന്നത്. അനുഷ്‌ക ശര്‍മ്മ നായികയുമാവുന്നു.

ഷാരുഖ് പറയുന്നത്

ചിത്രത്തെക്കുറിച്ച് സംസാരിച്ച് ഷാരുഖ് ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും നായികയെ കുറിച്ചുമാണ് ഷാരുഖ് സംസാരിച്ചത്.

സേജളിനെ തേടി ഹാരിയുടെ യാത്ര

വലിയൊരു ഗായകനാകണമെന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരനാണ് ഹാരി. ഹരിന്ദര്‍ സിങ് നെഹ്‌റ എന്നാണ് ശരിക്കും പേര്. തന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ നാടു വിടുന്ന ഹാരി കാനഡയിലേക്കാണ് പോകുന്നത്. അവിടെ നിന്നും സേജള്‍ എന്ന യുവതി കണ്ടുമുട്ടുന്നു.

ജീവിതം മാറി

സേജളിനെ കണ്ടെത്തിയതോടെ ഹാരിയുടെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ഷാരുഖ് പറയുന്നത്.

സേജള്‍ എവിടെയുണ്ടെങ്കിലും താന്‍ അവിടെ എത്തും

എതെന്തിക്കും നാട്ടില്‍ സേജള്‍ എന്ന പെണ്‍കുട്ടിയുണ്ടെങ്കില്‍ തന്നോട് പറയണമെന്നും തീര്‍ച്ചയായും ഞാന്‍ അവരെ കാണാന്‍ അവിടെയെത്തുമെന്നും ഷാരുഖ് പറയുന്നു.

സിനിമയുടെ പ്രചരണം

സിനിമയുടെ പ്രചരണം നടത്തുന്നതിന് ഷാരുഖ് കണ്ടെത്തിയിരിക്കുന്ന പുതിയ മാര്‍ഗമാണ് ചിത്രത്തിലെ നടിയുടെ പേരുള്ള പെണ്‍കുട്ടികളെ കണ്ടെത്താന്‍ വരുന്നതെന്നാണ് പറയുന്നത്.

ഷാരുഖ്- അനുഷ്‌ക കൂട്ടുകെട്ട്

ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന മറ്റൊരു സിനിമയാണ് ജബ് ഹാരി മെറ്റ് സേജള്‍. മുമ്പ് ഇരുവരും അഭിനയിച്ച സിനിമകള്‍ ഹിറ്റായിരുന്നു.

മൂന്ന് സിനിമകള്‍

റബ് നേ ബനാ ദി ജോഡി, ജബ് തക് ഹേ ജാന്‍ എന്നീ സിനിമകളിലാണ് മുമ്പ് ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിരുന്നത്. അതിന് ശേഷമാണ് പുതിയ സിനിമ ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്.

ആഗസ്റ്റില്‍ റിലീസ്

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയുടെ റിലീസ് ഈ വര്‍ഷം തന്നെയുണ്ടാകും. ആഗസ്റ്റ് 4 ന് സിനിമ തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

ട്വിറ്ററിലുടെ

ട്വിറ്ററിലുടെയായിരുന്നു സിനിമയുടെ പ്രചരണത്തിനായി തയ്യാറാക്കിയ വീഡിയോ ഷാരുഖ് പങ്കുവെച്ചത്. ഷാരുഖിനെ പോലെ തന്നെ അനുഷ്കയും സിനിമയുടെ പ്രചരണത്തിനായുള്ള തിരക്കുകളിലാണ്.

English summary
‘When Harry Met Sejal’ mini trailer: Shah Rukh Khan explains his character to Anushka Sharma

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam