»   » മക്കളെ സ്നേഹിക്കുന്നവരായാല്‍ ഇങ്ങനെ വേണം, കിങ് ഖാന്‍ മകന് നല്‍കിയത് കിടിലന്‍ സമ്മാനം

മക്കളെ സ്നേഹിക്കുന്നവരായാല്‍ ഇങ്ങനെ വേണം, കിങ് ഖാന്‍ മകന് നല്‍കിയത് കിടിലന്‍ സമ്മാനം

Posted By: Nihara
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും ചേര്‍ന്ന് ഇളയ മകനായ അബ്രഹാമിന് നല്‍കിയ സമ്മാനത്തെക്കുറിച്ചാണ് ബോളിവുഡ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. താരദമ്പതികള്‍ എവിടെ പോവുകയാണെങ്കിലും കൂടെ കൊണ്ടുപോകുന്ന കുഞ്ഞ് അബ്രഹാമിനെ എല്ലാവരും മുന്‍പേ ശ്രദ്ധിച്ചിട്ടുള്ളതാണ്. തിരക്കുകള്‍ക്കിടയിലും അബ്രഹാമിനൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്നതില്‍ കിങ് ഖാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

മൂത്തമകനായ ആര്യന്‍ ഖാന്‍ സ്വന്തം കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരനാണ്. രണ്ടാമത്തെ മകള്‍ സുഹാന കുറച്ച് നാണമുള്ള കൂട്ടത്തിലാണ്. എന്നാല്‍ ഇളയ മകനായ അബ്രഹാം അവരില്‍ നിന്നെല്ലാം വ്യത്യസതനാണെന്നാണ് എസ് ആര്‍കെ പറയുന്നത്.

കുഞ്ഞു അബ്രഹാമിന് നല്‍കിയ സമ്മാനം

മറ്റു മക്കളില്‍ നിന്നും ഏറെ വ്യത്യസ്തനായ കുഞ്ഞു അബ്രഹാമിന് തന്നോട് ഏറെ ഇഷ്ടമുണ്ടെന്നാണ് എസ്ആര്‍കെ പറയുന്നത്. ഷൂട്ടിങ്ങ് വേളകളില്‍ പോലും കുഞ്ഞിനെ മിസ്സ് ചെയ്യാന്‍ പറ്റാത്തിനാല്‍ പോവുന്നിടത്തേക്കെല്ലാം താരം കുടുംബത്തെ കൊണ്ടുപോകും. കഴിഞ്ഞ ദിവസമാണ് ഷാരൂഖും ഗൗരിയും മകന് വേണ്ടി ഒരുക്കിയ ട്രീ ഹൗസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

സ്മാര്‍ട്ട് ആന്‍ഡ് ആക്ടീവ്

വളരെ ആക്ടീവും സ്മാര്‍ട്ടുമാണ് കുഞ്ഞു അബ്രഹാം. തന്റെ നേര്‍പതിപ്പാണ് അബ്രഹാമെന്നാണ് കിങ് ഖാന്‍ പറയുന്നത്. തന്നോടാണ് അവന് കൂടുതല്‍ അടുപ്പമെന്നും താരം പറയുന്നു.

ട്രീഹൗസിന്പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാളി

മലയാളിയായ പ്രശസ്ത കലാസംവിധായകന്‍ സാബു സിറിളാണ് ട്രീഹൈസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരിഖാനാണ് ട്രീഹൗസ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി

കുഞ്ഞു അബ്രഹമിന്റെ ട്രീഹൗസിന്റെ ഫോട്ടോ സോഷയ്ല്‍ മീഡിയയില്‍ വൈറലാണ്.

English summary
We all know that Shah Rukh Khan loves his three kids, His youngest AbRam Khan is the apple of everyone's eye in their house. And as we know, SRK is the most pampering dad, so to make his little champ AbRam's childhood more memorable, he presented him with a beautiful 'Tree House'. AbRam now has his own 'Tree House' in the backyard of SRK's 'Mannat'. Gauri Khan took to her Instagram to post the picture of AbRam playing in the tree house.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam