»   » 'വേദനകള്‍ മറന്നത് ഷാരുഖിലൂടെ'!!! ജൂഹിക്ക് അത്ര സ്‌പെഷ്യലാണ് ഷാരുഖ്, ഇതും വെറും വാക്കല്ല!!!

'വേദനകള്‍ മറന്നത് ഷാരുഖിലൂടെ'!!! ജൂഹിക്ക് അത്ര സ്‌പെഷ്യലാണ് ഷാരുഖ്, ഇതും വെറും വാക്കല്ല!!!

Posted By: Karthi
Subscribe to Filmibeat Malayalam

താര സൗഹൃദങ്ങള്‍ സിനിമാ ലോകത്ത് പുതിയ കാര്യമല്ല. അവിടെ ഏറ്റവും കരുത്തുള്ള ആണ്‍ പെണ്‍ സൗഹൃദങ്ങളും ഉടലെടുക്കാറുണ്ട്. ഷാരുഖ് ഖാന്‍ ജൂഹി ചൗള ജോഡികള്‍ ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഡൂപ്ലിക്കേറ്റ് 19 വര്‍ഷം പിന്നിട്ട അവസരത്തില്‍ ഷാരുഖ് ഖാനുമായുള്ള തന്റെ ബന്ധത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഹി ചൗള.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഹി ചൗള ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഷാരുഖ് ഖാന്‍ തനിക്ക വളരെ സ്‌പെഷ്യലാണെന്നും താരം പറഞ്ഞു. 

തന്റെ വിഷമ ഘട്ടങ്ങളില്‍ കൂടെ നിന്നു എന്നുള്ളതാണ് ഷാരുഖിന്റെ പ്രത്യേകതയായി ജൂഹി ചൗള എടുത്ത് പറയുന്നത്. തന്റെ വേദനകള്‍ മറക്കുന്നതിന് വേണ്ടി തന്നെ ചിരിപ്പിക്കാന്‍ ഷാരുഖ് എപ്പോഴും ശ്രമിക്കുമായിരുന്നെന്നും താരം പറഞ്ഞു.

ജൂഹി ചൗളയെ ശരിക്കും തകര്‍ത്ത് കളഞ്ഞ സംഭവമായിരുന്നു അമ്മയുടെ മരണം. ഡ്യൂപ്ലിക്കേറ്റിന്റെ ചിത്രീകരണ സമയത്തായിരുന്നു സംഭവം. പ്രാഗിലായിരുന്നു സിനിമയുടെ ചിത്രീകരണം അവിടെ എത്തി മൂന്നാം ദിവസമായിരുന്നു അമ്മയുടെ മരണം.

കരണ്‍ ജോഹറിന്റെ പിറന്നാളിന്റെ തലേന്ന് അദ്ദേഹത്തിന് നല്‍കാനുള്ള സമ്മാനം ജൂഹിയും അമ്മയും ഒരുമിച്ച് പോയാണ് വാങ്ങിയത്. പിറ്റേദിവസം രാവിലെ ജൂഹി ഷൂട്ടിന് പോകുന്നതിന് മുമ്പായി നടക്കാന്‍ പോയ അമ്മ പിന്നെ തിരിച്ച് വന്നില്ല. അമ്മയുടെ മൃതദേഹവുമായിട്ടാണ് ജൂഹി മടങ്ങിയത്.

തന്റെ ഈ അവസ്ഥയില്‍ തനിക്ക് ആശ്വാസമായത് ഷാരുഖാണ്. മാതാപിതാക്കള്‍ നഷ്ടപ്പെടുന്നതിന്റെ വേദന ഷാരുഖിന് നന്നായി അറിയാം. നന്നേ ചെറുപ്പത്തില്‍ മാതാപിക്കളെ നഷ്ടപ്പെട്ട വ്യക്തിയാണ് ഷാരുഖ് എന്നും ജൂഹി ചൗള അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ വിഷമങ്ങള്‍ മറക്കാന്‍ സാധിച്ചത് ഷാരുഖ് ഉള്ളതുകൊണ്ട് മാത്രമാണ്. വേദനകള്‍ മറക്കാന്‍ അദ്ദേഹം തന്നെ ചിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സംഭവിച്ചതൊക്കെ വെറും ദുസ്വപ്‌നങ്ങള്‍ മാത്രമാണെന്ന് കരുതാനായിരുന്നു ഷാരുഖിന്റെ ഉപദേശം.

ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ സമയത്ത് തന്നെ സഹായിച്ചത് ഷാരുഖാണ്. അതുകൊണ്ട് തന്നെ ഷാരുഖ് തനിക്ക് സ്‌പെഷ്യലാണെന്ന് ജൂഹി ചൗള പറയുന്നു. ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഏറ്റവും നല്ല മാര്‍ഗം ജോലിയില്‍ ശ്രദ്ധിക്കുകയാണെന്ന് മനസിലാക്കിയാണ് സിനിമയിലേക്ക് മടങ്ങിയെത്തിത്.

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് താര ജോഡികള്‍ തന്നെയാണ് ഷാരുഖ് ഖാനും ജൂഹി ചൗളയും. ഡ്യൂപ്ലിക്കേറ്റ്, യെസ് ബോസ്, ദര്‍, റാം ജാനേ എന്നിവ അവയില്‍ ചിലത് മാത്രം. ഡ്യൂപ്ലിക്കേറ്റിന് ചിത്രീകരണ സമയത്തായിരുന്നു അവരുടെ സൗഹൃദം കൂടുതല്‍ ദൃഢമായതും.

English summary
After Juhi Chawla lost her mother in Prague while she was shooting for Duplicate, the shoot was cancelled and the entire crew came back to India. She went through the mourning period but then she realized that the only way to come around back to life was to go back to work and I did go back for Duplicate and Yes Boss—both were with Shah Rukh.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam