»   » ഷാരുഖ് ഖാന്‍ മഹാഭാരതം വായിക്കുക മാത്രമല്ല ചെയ്യുന്നത് പിന്നെയോ? വെളിപ്പെടുത്തലുമായി താരം!!!

ഷാരുഖ് ഖാന്‍ മഹാഭാരതം വായിക്കുക മാത്രമല്ല ചെയ്യുന്നത് പിന്നെയോ? വെളിപ്പെടുത്തലുമായി താരം!!!

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബോളിവുഡിലെ കിങ്ങ് ഖാന്‍. സിനിമയെക്കാള്‍ കുടുംബത്തെ സ്‌നേഹിക്കുന്ന നടന്മാരുടെ കൂട്ടത്തിലാണ് ഷാരുഖ്. അതിനാല്‍ തന്നെ ഇന്നലെ ഈദ് ആഘോഷത്തെക്കുറിച്ച് താരം സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നത് മക്കളെ കുറിച്ചായിരുന്നു.

ഷാരുഖിന് മൂന്ന് മക്കളാണ്. ആര്യന്‍, സുഹാന, അബ്രാം. മക്കളുടെ ഭാവിയെക്കുറിച്ച് എല്ലാവര്‍ക്കുമുള്ളത് പോലെ തന്നെയാണ് ഷാരുഖിന്റെ കാഴ്ചപാടുകളും. എന്നാല്‍ സിനിമലോകം കാത്തിരിക്കുന്നത് ആര്യന്റെയും സുഹാനയുടെയും ബോളിവുഡ് അരങ്ങേറ്റമാണ്. അതിനെക്കുറിച്ച് ഷാരുഖ് പറയുന്നതിങ്ങനെ.

മക്കളുടെ പഠനം

കുടുംബത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ള താരം മക്കളുടെ സിനിമ പ്രവേശനത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. എന്റെ മക്കള്‍ ആദ്യം അവരുടെ പഠനം പൂര്‍ത്തിയാക്കട്ടെ. എന്റെ കുടുംബത്തില്‍ മിനിമം എല്ലാവരും ബിരുദധാരികളായിരിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതായിരിക്കുമെന്നും താരം പറയുന്നു.

ആദ്യം പഠനം

ഷാരുഖ് ഖാന്റെ മകള്‍ സുഹാനയ്ക്ക് വലിയൊരു നടിയായി അറിയപ്പെടാനാണ് ആഗ്രഹം. ബോളിവുഡ് കാത്തിരിക്കുന്ന താരപുത്രിമാരില്‍ ആദ്യത്തെ ആളും സുഹാനയാണ്. എന്നാല്‍ ഷാരുഖിന്റെ നിര്‍ദ്ദേശം കണക്കിലെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന മകള്‍ സിനിമയിലെത്താന്‍ മിനിമം 5 കൊല്ലം എങ്കിലും കാത്തിരിക്കേണ്ടി വരും.

ആരാധകരുടെ കൂട്ടം

പിതാവിനെക്കാള്‍ ഉയരത്തിലേക്കാണ് സുഹാനയുടെ താരമൂല്യം ഉയരുന്നത്. പൊതുപരിപാടികളിലെത്തുന്ന സുഹാനയ്ക്ക് പിന്നാലെ എത്തുന്ന ക്യാമറ കണ്ണുകള്‍ മറ്റ് നടിമാരെ പോലും ഗൗനിക്കുന്നില്ലെന്നുള്ളതാണ് സുഹാനയ്ക്ക് ഇപ്പോള്‍ കിട്ടുന്ന വലിയൊരു അംഗീകാരം.

മഹാഭാരതം വായിക്കാന്‍ തുടങ്ങി

മഹാഭാരതം സിനിമയാക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ തനിക്ക് സിനിമ നിര്‍മ്മിക്കാനുള്ള ആഗ്രഹം ഷാരുഖ് വ്യക്തമാക്കിയിരുന്നു. ഒന്നര വര്‍ഷമായി താന്‍ മഹാഭാരതം വായിക്കുന്നയാളാണെന്നും ഷാരുഖ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

മഹാഭാരതത്തിലെ കഥ പറഞ്ഞു കൊടുക്കുന്നുണ്ട്

തനിക്ക് മഹാഭാരതത്തിലെ കഥകളെല്ലാം വളരെ ഇഷ്ടമാണ്. അതിനാല്‍ മഹാഭാരതം വായിക്കുക മാത്രമല്ല അത് മകന്‍ അബ്രാമിന് ആവേശം കൊള്ളിക്കുന്ന രീതിയില്‍ താന്‍ ആ കഥകളൊക്കെ പറഞ്ഞ് കൊടുക്കാറുണ്ടെന്നും ഷാരുഖ് പറയുന്നു.

ഇസ്ലാം കഥകളും അബ്രാമിന് അറിയാം

ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അബ്രാമിന് മഹാഭാരതത്തിലെ കഥകളും അതിനൊപ്പം ഇസ്ലാം കഥകളും താന്‍ പറഞ്ഞു കൊടുക്കാറുണ്ടെന്ന് താരം വ്യക്തമാക്കിയത്.

മക്കള്‍ എല്ലാ മതത്തെയും ബഹുമാനിക്കണം

മക്കള്‍ എല്ലാ മതത്തെക്കുറിച്ചും അറിഞ്ഞിട്ട് വേണം വളരാന്‍. മാത്രമല്ല എല്ലാവരെയും ഒരു പോലെ തന്നെ ബഹുമാനിക്കാനും അവര്‍ പഠിക്കണം. അതിനാണ് താന്‍ ഇക്കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതെന്നാണ് ഷാരുഖ് പറയുന്നത്.

English summary
Shah Rukh Khan: I want my children to love and respect all religions
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam