»   » ക്ലൈമാക്‌സ് പോലും ചിത്രീകരിച്ചിട്ടില്ല, അതിനുമുന്‍പ് ദില്‍വാലെയുടെ ടിക്കറ്റ് വിറ്റു തീര്‍ന്നു

ക്ലൈമാക്‌സ് പോലും ചിത്രീകരിച്ചിട്ടില്ല, അതിനുമുന്‍പ് ദില്‍വാലെയുടെ ടിക്കറ്റ് വിറ്റു തീര്‍ന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് കിങ് ഖാനും കാജോളും വീണ്ടും ഒന്നിക്കുന്ന ദില്‍വാലെ എന്ന ചിത്രത്തിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍, സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ കാണാമെന്ന് ആരും വിചാരിക്കേണ്ട. ചിത്രത്തിന്റെ ക്ലൈമാക്‌സ് പോലും ചിത്രീകരിച്ചിട്ടില്ല, അതിനു മുന്‍പുതന്നെ സിനിമയുടെ ടിക്കറ്റ് വിറ്റു തീര്‍ന്നുവെന്നാണ് പറയുന്നത്.

സംഭവം കേട്ട് ആരാധകരൊക്കെ ഒന്നു ഞെട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ബോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. ദുബായിലെ തിയറ്ററുകളിലെ കാര്യമാണ് പറയുന്നത്. ഇതിനോടകം ദില്‍വാലെയുടെ ടിക്കറ്റ് ആളുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ആരാധകര്‍ക്ക് കാത്തിരിക്കാന്‍ പോലും ക്ഷമയില്ലാതായി.

dilwale

പഴയ പ്രണയ ജോഡികളുടെ വരവും കാത്തിരിക്കുകയാണ് ആരാധകര്‍. വോക്‌സ് സിനിമാസാണ് ദുബായിലെ ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. ദുബായില്‍ ഷാരൂഖിനും കാജോളിനും ഒട്ടേറെ ആരാധകര്‍ ഉണ്ടെന്നാണ് പറയുന്നത്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോയും ട്രെയിലറും കണ്ട് ആരാധകര്‍ ത്രില്ലടിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനു ആളുകളാണ് ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത്. ദില്‍വാലെ ക്രിസ്തുമസിനു തിയറ്ററുകളിലെത്തും

English summary
Actor Shah rukh khan upcoming movie Dilwale ticket closed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam