»   » ''സ്ത്രീകള്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് "; ഷാരൂഖ് ഖാന്‍!!

''സ്ത്രീകള്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് "; ഷാരൂഖ് ഖാന്‍!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പുതുവത്സര രാവില്‍ ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ പ്രതികരിച്ചിരുന്നു.കിങ് ഖാന്‍ ഷാരൂഖും ആക്രമണത്തെ വിമര്‍ശിച്ച് രംഗത്തെത്തി.

എല്ലാ രക്ഷിതാക്കളും സ്ത്രീകളെ ബഹുമാനിക്കാന്‍ അവരുടെ ആണ്‍മക്കളെ പഠിപ്പിക്കണമെന്നാണ് ഷാരൂഖ് പറയുന്നത്.സ്ത്രീകള്‍ തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണെന്നും ഷാരൂഖ് പറയുന്നു.

എല്ലാവരും പറഞ്ഞതു തന്നെയാണ് തനിക്കു പറയാനുള്ളത്.

ബെംഗളൂരു സംഭവത്തില്‍ മറ്റു താരങ്ങള്‍ പറഞ്ഞതു തന്നെയാണ് തനിക്കു പറയാനുള്ളത്. തീര്‍ത്തും തെറ്റായ കാര്യങ്ങളാണ് ബെംഗളൂരുവില്‍ നടന്നത്. എല്ലാ അച്ഛനമ്മമാരും അവരുടെ ആണ്‍കുട്ടികളെ ചെറുപ്പം മുതല്‍ തന്നെ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്ന് ഷാരൂഖ് പറയുന്നു.

സ്ത്രീകള്‍ തന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നവരാണ്

''സ്ത്രീകള്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. എന്റെ മകളും, അമ്മയും, എല്ലാ പെണ്‍കുട്ടികളും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു''. ഭൂമിയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍ എന്ന് തിരിച്ചറിയേണ്ട സമയമാണിതെന്നും നടന്‍ പറയുന്നു

സ്ത്രീകളില്ലെങ്കില്‍ നമ്മളുമില്ല

സ്ത്രീകളില്ലെങ്കില്‍ നമ്മളും ഇല്ല. ജോലി ചെയ്യുന്നവരെയും, വീട്ടമ്മമാരെയുമെല്ലാ നാം ബഹുമാനിക്കണമെന്നും ഷാരൂഖ് പറയുന്നു

ഒട്ടേറെ താരങ്ങള്‍ പ്രതികരിച്ചിരുന്നു

ബെംഗളൂരു സംഭവത്തെ വിമര്‍ശിച്ച് അക്ഷയ്കുമാര്‍ ,അനുഷ്‌ക ശര്‍മ്മ ,ശേഖര്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, മലൈക അറോറ തുടങ്ങി ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

English summary
Bollywood Superstar Shah Rukh Khan has urged parents to teach their sons how to respect women. Asked about the recent Bengaluru mass molestation, Shah Rukh said, "It is completely wrong. I feel mothers and fathers should teach their sons how to respect women."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam