For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാറൂഖും പ്രിയങ്കയും തമ്മിലെന്താണ്?

  By Jasmin
  |

  മുംബൈ: ബോളിവുഡ് താരരാജാവായ ഷാറൂഖ് ഖാന്‍ പ്രണയക്കുരുക്കില്‍. സാക്ഷാല്‍ പ്രിയങ്ക ചോപ്രയാണ് അതിലെ നായിക. ആരാധകരെപ്പോലെ ഗോസിപ്പുകാര്‍ക്കും വേണ്ടത്ര പറഞ്ഞുപരത്താനുള്ളത് ഇടക്കിടെ ഇരുവരും ഒപ്പിച്ചുവെക്കും. പ്രണയമോ ഇല്ളേയില്ല എന്ന് തുറന്നുപറയാനും ഇരുവരും തയാറുമല്ല. ചിത്രങ്ങള്‍ കാട്ടി ഇതെന്താ നിങ്ങളൊരുമിച്ച് എന്നു ചോദിച്ചാല്‍ ലൊക്കേഷനിലാണ്, ആരുടെയെങ്കിലും കല്യാണത്തിന് പോയപ്പോള്‍ ഒരുമിച്ചെടുത്തതാണ് എന്ന് പറഞ്ഞൊഴിയാനും ഒരുക്കമല്ല.

  എന്തായാലും ആരാധകരേറെയുള്ള ഷാറൂഖും പ്രണയത്തിന്‍െറ പെണ്‍രൂപമായ പ്രിയങ്ക ചോപ്രയും തമ്മിലുള്ള പ്രണയം മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥലയിലാണ് ആരാധകര്‍. ഒരു വര്‍ഷത്തിനപ്പുറം പരന്ന ഗോസിപ്പുകള്‍ക്കാണ് ഇപ്പോള്‍ വീണ്ടും ജീവന്‍ വെക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2012 ജനുവരിയില്‍ ന്യൂസ് പോര്‍ട്ടലായ ഫസ്റ്റ് പോസ്റ്റ് പുറത്തുവിട്ട ചിത്രങ്ങളാണ് ഇരുവരുടെയും പ്രണയഗോസിപ്പിന് ചിത്രരൂപം നല്‍കിയത്. പുലര്‍ച്ചെ മൂന്നിനുള്ള കൂടിക്കാഴ്ചയുടെ നിരുപദ്രവ ചിത്രങ്ങളാണ് അന്ന് പ്രചരിച്ചത്.

  ഭാര്യയും രണ്ട് കുട്ടികളുമുള്ള ഷാറൂഖിനെപ്പറ്റിയുള്ള അപവാദങ്ങള്‍ ബോളിവുഡ് ഏറ്റെടുത്തില്ളെന്നതാണ് നേര്. പിന്നെ പിന്നെ ഇവരെ ഒരുമിച്ച് കാണുമ്പോളെല്ലാം അതു താനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്ക തോന്നിത്തുടങ്ങി പലര്‍ക്കും. ഇരുവരുടെയും പ്രണയത്തെച്ചൊല്ലിയുള്ള ഉത്തരങ്ങളേക്കാളുപരി ചോദ്യങ്ങളാണ് ഉയരുന്നത്. പ്രണയം ഇരുവരും തുറന്നുസമ്മതിക്കാത്തിടത്തോളം കാലം ഉയര്‍ന്നുകേള്‍ക്കുന്നത് ഈ ചോദ്യങ്ങളൊക്കത്തെന്നെയാകും. ഇരുവരും വിവാഹം കഴിക്കുമോ. പെണ്ണും കുട്ടികളുമുള്ള ഷാറൂഖ് ഇപ്പണിക്ക് മുതിരുമോ.

  മുസ്ളിം ശരിഅത്ത് നിയമപ്രകാരം ഭാര്യയെ മൊഴി ചൊല്ലാതെ നാലുപേരെ കെട്ടാമെന്നത് ഷാറൂഖും പിന്തുടരുമോ. ഭാര്യ ഗൗരിയേയും മക്കളേയും ഉപേക്ഷിക്കാതെതന്നെ പ്രിയങ്കക്കൊപ്പം കഴിയാന്‍ ഷാറൂഖ് തയാറാകുമോ. അവരുടെ സമീപകാല പെരുമാറ്റങ്ങള്‍ മുഖവിലക്കെടുത്താല്‍ ഒരു കാര്യം ഉറപ്പാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. കടുത്ത പ്രണയത്തില്‍. കഴിഞ്ഞ മേയില്‍ കരണ്‍ ജോഹറിന്‍െറ പിറന്നാള്‍ ആഘോഷത്തിനിടെ ഷാറൂഖ്-പ്രിയങ്ക സമാഗമം കൗമാരപ്രണയക്കാരെപ്പോലെ ആയിരുന്നു എന്നതിന് സാക്ഷികള്‍ ഏറെയുണ്ട്.

  പ്രിയങ്കയുടെ സംരക്ഷകനായി സ്വയംചമഞ്ഞാണ് ഷാറൂഖിന്‍െറ പെരുമാറ്റങ്ങളെന്നാണ് സുഹൃത്തുക്കളുടെ പക്ഷം. അതിന്‍െറ പേരില്‍ അവര്‍ തമ്മില്‍ തെറ്റിയ സംഭവംവരെയുണ്ടായെന്ന് പ്രചാരണമുണ്ട്. പരസ്യവരുമാനം ഏറെയുള്ള പ്രിയങ്ക ചോപ്ര ഇപ്പോള്‍ കരാറുറപ്പിക്കുന്നതിന് മുന്‍ഗണന കല്‍പിക്കുന്നത് ഷാറൂഖിന്‍െറ വാക്കുകള്‍ക്കാണ്. ഷാറൂഖ് അപ്രൂവ് ചെയ്താലേ പ്രിയങ്ക പരസ്യത്തില്‍പോലും മുഖംകാണിക്കൂ.

  ബോളിവുഡില്‍ ബിസിനസ് തന്ത്രജ്ഞതയേറെയുള്ള ഷാറൂഖിന്‍െറ സേവനങ്ങള്‍ ഇക്കാര്യത്തില്‍ തേടുന്നു എന്നാണ് പ്രിയങ്കയുടെ മറുപടി. പ്രണയം വിവാഹത്തിന് വഴിമാറിയാല്‍ മറക്കാനാവാത്ത പ്രണയമുഹൂര്‍ത്തങ്ങള്‍ ഏറെ സമ്മാനിച്ച ഷാറൂഖിന്‍െറ വെള്ളിത്തിരയില്‍ കാട്ടാത്ത പ്രണയകഥയായത് മാറും. ഷാറൂഖ് നായകനാകുന്ന, തിരക്കഥയില്ലാത്ത ആരും പറയാത്ത അപൂര്‍വ പ്രണയകഥ.

  English summary
  Shah Rukh Khan and Priyanka Chopra’s big love generates worldwide interest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X