»   » ഇനി മുതല്‍ പാക് സിനിമാ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്നു ഷാറൂഖ് ഖാന്‍

ഇനി മുതല്‍ പാക് സിനിമാ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്നു ഷാറൂഖ് ഖാന്‍

By: Pratheeksha
Subscribe to Filmibeat Malayalam

പാക് താരങ്ങള്‍ക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നതു സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങള്‍ ഇതിനിടെ നടന്നു കഴിഞ്ഞു. തന്റെ ചിത്രത്തില്‍ പാക് നടിയെ അഭിനയിപ്പിച്ചതും സംബന്ധിച്ച് ഒടുവില്‍ നടന്‍ ഷാറൂഖ് ഖാനും പ്രതിസന്ധിയിലായിരിക്കുകയാണ് .

ഷാറൂഖിന്റെ അടുത്തു പുറത്തിറങ്ങാനുള്ള ചിത്രം റയീസിലെ നായിക പാക് നടിയാണ്. ഇതു സംബന്ധിച്ച് നടന്‍ കഴിഞ്ഞ ദിവസം രാജ് താക്കെറെയെ സന്ദര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍

മഹീറാ ഖാന്‍

ഷാറൂഖ് ഖാന്‍ നടനും നിര്‍മ്മാതാവുമാവുന്ന റയീസിലെ നായിക മഹീറാ ഖാന്‍ പാക് നടിയാണ്. മഹീറ അഭിനയിച്ചത് ചിത്രത്തിന്റെ റിലീസിനു തടസ്സമുണ്ടാവുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാക് താരങ്ങള്‍ക്കു വിലക്കില്ല

ഇന്ത്യന്‍ ചിത്രങ്ങളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കുന്നു സംബന്ധിച്ച് ഭരണഘടനപരമായ വിലക്കുകളൊന്നുമില്ലെന്നും അതിനാല്‍ തന്നെ മഹീറാഖാനു ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാമെന്നും റയീസിന്റെ സംവിധായകന്‍ റിതേഷ് സിദ്ധ്വാനി പ്രസ്താവിച്ചിരുന്നു.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചും തര്‍ക്കം

റയീസിന്റെ റീലീസ് തിയ്യതി സംബന്ധിച്ചും ഒരു തര്‍ക്കം നിലനിന്നിരുന്നു. ഹൃത്വിക് റോഷന്‍ നായകനായ കാബില്‍ എന്ന ചിത്രവും റയീസും ഒരേദിവസമാണ് റിലീസ് ചെയ്യുന്നത്. ഒടുവില്‍ ഡിസംബര്‍ 25 നാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ റയീസ് 26 നും കാബില്‍ 25 നും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി റയീസിന്റെ റിലീസും 25 നാണെന്നു ഷാറൂഖ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാബില്‍ നിര്‍മ്മാതാവും ഹൃത്വിക്കിന്റെ അച്ഛനുമായ രാകേഷ് റോഷന്‍ ഷാറൂഖിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. ഷാറൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്റ്‌മെന്റസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്

രാജ് താക്കറേയെ സന്ദര്‍ശിച്ചുു

ചിത്രത്തിന്റെ റീലീസ് സംബന്ധിച്ച് പ്രശ്്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി നടന്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവ നിര്‍മ്മാണ സേന പ്രസിഡന്റ് രാജ് താക്കറെയെ സന്ദര്‍ശിച്ചിരുന്നു.ഏകദേശം ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്

ഷാറൂഖിന്റെ ഉറപ്പ്

മഹീറാഖാനെ പ്രമോഷനു ക്ഷണിക്കുകയില്ലെന്നും ഭാവിയില്‍ പാക് സിനിമാ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്നുമാണ് ഷാറൂഖ് താക്കറെയ്ക്ക് ഉറപ്പു നല്‍കിയിരിക്കുന്നതതെന്നാണ് റിപ്പോര്‍ട്ട് . പാക് താരങ്ങളെ ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് മഹാരാഷ്ട്ര നവ നിര്‍മ്മാണ സേന നേരത്തേ വിവാദങ്ങളുണ്ടാക്കിയിരുന്നു.

ഷാറൂഖിന്റെ ഉറപ്പ് എന്തിനാണ്

ഭരണകൂടം അത്തരമൊരു വിലക്ക് ഏര്‍പ്പെടുത്താത്ത സ്ഥിതിയ്ക്ക് ഷാറൂഖ് ഖാന്‍ എന്തിനാണ് താക്കറെയ്ക്ക് അത്തരമൊരു ഉറപ്പു നല്‍കിയതെന്ന ചോദ്യം ബാക്കിയാണ്. അതി ഹൈന്ദവാദത്തില്‍ വിശ്വസിക്കുന്ന സംഘടനയ്ക്ക് പാക് ചലച്ചിത്ര താരങ്ങള്‍ക്ക് ഇനിയും വിലക്കേര്‍പ്പെടുത്താന്‍ അത് ഊര്‍ജ്ജം പകരുകയേ ഉള്ളൂ..

English summary
Shah Rukh Khan promised Raj Thackeray he won’t work with Pakistani actors in future
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam