»   »  റയീസ് പ്രചരണത്തിന് ഷാരൂഖെത്തി; തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു!

റയീസ് പ്രചരണത്തിന് ഷാരൂഖെത്തി; തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കിങ് ഖാന്‍ ഷാരൂഖിനെ കാണാനെത്തിയ ആരാധകര്‍ സൃഷ്ടിച്ച തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഫര്‍ഹീദ് ഖാന്‍ ഷേറാണി എന്നയാളാണ് മരിച്ചത്. പുതിയ ചിത്രമായ 'റയീസി'ന്റെ പ്രചരണത്തിനായി ആഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസില്‍ മുംബൈയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കു പോകുമ്പോള്‍ വഡോദര സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് സൂപ്പര്‍ താരത്തെ കാണാന്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടിയത്.

തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് ട്രെയിന്‍ വഡോദര സ്റ്റേഷനിലെ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയത്. ഷാരൂഖ് വരുന്ന വിവരമറിഞ്ഞ് നിരവധി ആരാധകര്‍ സ്റ്റേഷനില്‍ തടിച്ചു കൂടിയിരുന്നു. സ്റ്റേഷനിലെ തിരക്കു കാരണം ഷാരൂഖ് ലൗഡ് സ്പീക്കര്‍ വഴി ട്രെയിനിലുള്ളിലിരുന്ന് തന്നെ ചിത്രത്തിനായി പ്രചരണം നടത്തുകയായിരുന്നു.

Read more: അടുത്ത ചിത്രത്തില്‍ ഗദയല്ല..തോക്കെടുത്ത് രാജിനി!

sharukh-24-

ഇതിനിടെ കുറെപേര്‍ ട്രെയിനുള്ളിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്തു. ട്രെയിന്‍ സ്‌റ്റേഷനില്‍ എടുത്തതോടെ ആളുകള്‍ ട്രെയിനിനു പിന്നാലെ ഓടാന്‍ തുടങ്ങി. ഈ സമയത്ത് പ്ലാറ്റ്ഫോമിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ മരണമടഞ്ഞത്. ആരാധകരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ  പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

English summary
Shah Rukh Khan Fans in Vadodara swarmed the railway platforms to see the star. However, shortly after the train left, the crowds rushed towards the exit, causing a near-stampede

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam