»   » കിങ് ഖാന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി! ഷാരുഖ് ഇതൊക്കെ അറിയുന്നുണ്ടോ

കിങ് ഖാന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി! ഷാരുഖ് ഇതൊക്കെ അറിയുന്നുണ്ടോ

Posted By:
Subscribe to Filmibeat Malayalam
ഷാരൂഖിന് പിറന്നാള്‍ ആശംസിക്കാനെത്തിയ ആരാധകര്‍ക്ക് കിട്ടിയ പണി | filmibeat Malayalam

ഇന്നലെ കിങ് ഖാന്‍ ഷാരുഖിന്റെ 52-ാം പിറന്നാളായിരുന്നു. ബോളിവുഡില്‍ നിന്നും താരങ്ങള്‍ വീട്ടിലെത്തി ഷാരുഖിനൊപ്പം ജന്മദിനം ആഘോഷിക്കുയായിരുന്നു. താരങ്ങളടുടെ ആഘോഷം സൂപ്പര്‍ ആയിരുന്നെങ്കിലും പണി കിട്ടിയത് ആരാധകര്‍ക്കായിരുന്നു. ഷാരുഖിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ പലരുടെയും മൊബൈയില്‍ ഫോണുകള്‍ മോഷണം പോയിരിക്കുകയാണ്.

കോടികള്‍ മുടക്കുമ്പോള്‍ സര്‍പ്രൈസ് ഇല്ലാതിരിക്കുമോ? എന്തിരന്റെ രണ്ടാം ഭാഗത്തിലെ വില്ലന്‍ ആരാണ്?

അലിബോഗിലെ വീട്ടില്‍ നിന്നും ഭാര്യ ഗൗരി ഖാനും, ഇളയ മക്കളായ സുഹാന ഖാനും അബ്രമിനുമൊപ്പം കരണ്‍ ജോഹര്‍, ഫറ ഖാന്‍, കരീന കപൂര്‍, ദീപിക പദൂക്കോണ്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, എന്നിവരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്. ഒപ്പം വീടിന് പുറത്ത് ആരാധകര്‍ തടിച്ച് കൂടുകയായിരുന്നു.

ഷാരുഖിന്റെ പിറന്നാള്‍

1965 നവംബര്‍ 2 ന് ജനിച്ച ഷാരുഖ് ഖാന് ഇന്നലെ 52ാം പിറന്നാളായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം അലിബാഗിലെ വീട്ടില്‍ നിന്നുമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം.

ആരാധകരും

തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഷാരുഖിന്റെ വീടിന്റെ പുറത്ത് ആരാധകരുടെ ബഹളമായിരുന്നു. അവര്‍ക്കൊപ്പം നിന്ന് ഷാരുഖ് സെല്‍ഫി എടുക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.

ഫോണ്‍ മോഷണം പോയി

ആവേശം കൊണ്ട് ചുറ്റും നടന്നതൊന്നും അറിയാതിരുന്നതിനാല്‍ ആരാധകരില്‍ പലരുടെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. എത്ര പേരുടെ ഫോണ്‍ മോഷണം പോയി എന്നതിനെ കുറിച്ച് കൃത്യമായ റിപ്പോര്‍ട്ടില്ലെങ്കിലും പതിമൂന്ന് പേര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ പോയിരിക്കുകയാണ്.

പരിക്കേറ്റവര്‍ വേറെ

അതിനിടെ തിക്കിലും തിരക്കിലും പരിക്കേറ്റവരുമുണ്ട്. അവരുടെയും ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടി വന്നവരുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

താരങ്ങളും

അലിബോഗിലെ വീട്ടില്‍ നിന്നും ഭാര്യ ഗൗരി ഖാനും, ഇളയ മക്കളായ സുഹാന ഖാനും അബ്രമിനുമൊപ്പം കരണ്‍ ജോഹര്‍, ഫറ ഖാന്‍, കരീന കപൂര്‍, ദീപിക പദൂക്കോണ്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, സുസന്നൈ ഖാന്‍ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ചിത്രങ്ങള്‍ വൈറല്‍


ഷാരുഖിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ താരങ്ങളെല്ലാം താരത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും അവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.

English summary
Shah Rukh Khan's fans, who had assembled outside Mannat to celebrate his birthday, reported their phones were stolen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam