»   » സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ മക്കളായ ആര്യന്റെയും അബ്രാമിന്റെയും കഴുത്തറുക്കുമെന്ന് ഷാരൂഖ്

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ മക്കളായ ആര്യന്റെയും അബ്രാമിന്റെയും കഴുത്തറുക്കുമെന്ന് ഷാരൂഖ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

പലപ്പോഴും ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് തന്റെ പ്രസ്താവനകള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. പുതുവര്‍ഷ രാവില്‍ ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളില്‍ നടന്‍ തന്റെ പ്രതിഷേധം വ്യക്തമാക്കിയാണ് നടന്‍  ശ്രദ്ധാകേന്ദ്രമായത്.

സ്ത്രീകളെ ബഹുമാനിക്കാന്‍ രക്ഷിതാക്കള്‍ അവരുടെ ആണ്‍മക്കളെ പഠിപ്പിക്കണമെന്നാണ് നടന്‍ പറഞ്ഞത്. എന്നാല്‍ തന്റെ മക്കളായ ആര്യനും അബ്രാമുമാണ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതെങ്കില്‍ താന്‍ അവരുടെ ശിരച്ഛേദം നടത്തുമെന്നാണ് താരമിപ്പോള്‍ പറയുന്നത്...

ഒരു അഭിമുഖത്തില്‍ പറഞ്ഞത്

ഫെമിനയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇങ്ങനെ പ്രസ്താവിച്ചത്.

ആര്യനോടും അബ്രാമിനോടും ഷാരൂഖ് പറഞ്ഞത്

നിങ്ങള്‍ സ്ത്രീകളോട് അപമര്യാദമയായി പെരുമാറുകയാണെങ്കില്‍ മക്കളെന്ന പരിഗണനപോലുമില്ലാതെ നിങ്ങളുടെ കഴുത്തറുക്കുമെന്നാണ് ആര്യനോടും അബ്രാമിനോടും പറഞ്ഞിരിക്കുന്നതെന്ന് ഷാരൂഖ് പറയുന്നു.

തോന്നുമ്പോള്‍ വലിച്ചെറിയേണ്ടവരല്ല പെണ്‍കുട്ടികള്‍

നിങ്ങള്‍ക്ക് തോന്നുമ്പോള്‍ വലിച്ചെറിയേണ്ടവരല്ല പെണ്‍കുട്ടികളെന്നും അവരെ നിങ്ങള്‍ ബഹുമാനിക്കണമെന്നും ഷാരൂഖ് കുട്ടികളോട് പറയുന്നു.

മകളുടെ കാമുകനാവാനുള്ള യോഗ്യത

നേരത്തേ ഫെമിനയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നടന്‍ തന്റെ മകള്‍ സുഹാനയുടെ കാമുകനാവണമെങ്കില്‍ ഇത്രയും കാര്യങ്ങളറിഞ്ഞിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.

കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന നടന്‍

ബോളിവുഡ് താരങ്ങളില്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് ഏറെ പ്രാധാന്യം നല്‍കുന്ന നടനാണ് ഷാരൂഖ്. ചിത്രീകരണ തിരക്കുകള്‍ക്കിടയിലും നടന്‍ തന്റെ കുടുംബത്തോടൊത്ത് സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

English summary
Shah Rukh Khan has spoken vehemently against the Bengaluru molestations that sent shockwaves around the country. The actor has time and again, stressed on the importance of men respecting women and treating them with dignity

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam