»   » ചെന്നൈ എക്‌സപ്രസ്സിന് ശേഷം വീണ്ടുമൊരു ഹിറ്റാകാന്‍ ഷാരൂഖിന്റെ ദില്‍വാല

ചെന്നൈ എക്‌സപ്രസ്സിന് ശേഷം വീണ്ടുമൊരു ഹിറ്റാകാന്‍ ഷാരൂഖിന്റെ ദില്‍വാല

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖിന്റെ ദില്‍വാലെ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായിക വേഷം അവതരിപ്പിക്കുന്ന കാജോളാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഷാരൂഖാനാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടത്. ഷാരൂഖ്, കാജോള്‍, കൃതി സനോന്‍, വരുണ്‍ ധവാന്‍ എന്നിവര്‍ പര്‌സപരം മുഖം കൈ കൊണ്ട് മൂടിയുള്ളതാണ് ചിത്രത്തിന്റെ പോസ്റ്ററിന്റെ പ്രത്യേകത.

dilwale

പോസ്റ്റര്‍ പോസ്റ്റ് ചെയ്തതിനൊപ്പം ഹാഫ് ലുക്ക് എന്നൊരു ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ഗോവയില്‍ ഇപ്പോള്‍ ചിത്രത്തിന്റെ അവാസാന ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് ദില്‍വാലെ ടീം. ഡിസംബര്‍ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലെ. 2013 ല്‍ പുറത്തിറങ്ങിയ ചെന്നൈ എക്‌സപ്രസ്സ് വന്‍ ഹിറ്റായിരുന്നു. കൂടാതെ 2010ല്‍ പുറത്തിറങ്ങിയ മൈ നയിം ഈസ് ഖാന് ശേഷം ഷാരൂഖും കാജോളും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

English summary
After much anticipations, fans were finally treated to the first look of Shah Rukh Khan, Kajol’s much-awaited movie ‘Dilwale’ directed by Rohit Shetty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam