For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം;റയീസീലെ കളളനും പോലീസും കളി കൊള്ളാം..പക്ഷേ കിങ് ഖാനെക്കാള്‍ തിളങ്ങിയത് നവാസുദ്ദീന്‍!

  By Pratheeksha
  |

  റിലീസിങ് വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ചിത്രം റയീസ് തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൃത്വിക് ചിത്രം കാബിലുമായി മാസങ്ങള്‍ക്കു മുന്‍പു തുടങ്ങിയ ടോം ആന്റ ജെറി കളികള്‍ക്കും ചളിവാരിയെറിയലുകള്‍ക്കു ശേഷം ചിത്രം തിയേറ്ററുകളിലെത്തിയപ്പോഴേയ്ക്കും ഇരു ചിത്രങ്ങള്‍ക്കും പ്രമോഷന്റെ പോലും ആവശ്യമില്ലായിരുന്നു.

  കാബിലിന്റെ നിര്‍മ്മാതാവും ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷനും ഷാരൂഖും തമ്മിലുള്ള വാക് തര്‍ക്ക് മാധ്യമങ്ങള്‍ ഒന്നിടവിടാതെ പ്രസിദ്ധപ്പെടുത്തിയത് രണ്ടു ചിത്രങ്ങള്‍ക്കു ഫ്രീ പ്രമോഷന്‍ ലഭിക്കാനാണ് സഹായിച്ചത്. ഷാരൂഖിന്റെ ഇതുവരെയുള്ള ലുക്കുകളില്‍ നിന്നുള്ള വ്യത്യസ്തമായ ലുക്കാണ് റയീസിലേത്. കിങ് ഖാന്റെ സ്ഥിരം റൊമാന്റിക് വേഷങ്ങളില്‍ നിന്നുള്ള മാറ്റമാണ് ചിത്രത്തിന്റെ പ്രത്യേകത.

  13-1452688179-16-1437

  പക്ഷേ റയീസ് ഒരു വ്യത്യസ്തമായ 'റേസ്' ആയില്ലെന്നതാണ് വാസ്തവം. റിലീസിങിനു മുന്‍പ് കാബിലുമായുള്ള ടോം ആന്‍ഡ് ജെറി ചേസിങ് ചിത്രത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. അഭിഷേക് ബച്ചനും ജോണ്‍ എബ്രഹാമും 'ധൂം' എന്ന ചിത്രത്തില്‍ കാഴച്ചവച്ച റേസിങ്ങു ചേസിങ്ങും തന്നെയാണ് പ്രേക്ഷകര്‍ക്ക് റയീസിലും കാണാനാവുക. പക്ഷേ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിനു പുതുമ നല്‍കുന്നുണ്ട്.

  ഗുജറാത്തിലെ അറിയപ്പെടുന്ന മദ്യരാജാവാണ് ഷാരൂഖിന്റെ റയീസ് എന്ന കഥാപാത്രം. എതിരാളികളില്ലാത്ത റയീസിന്റെ സാമ്രാജ്യത്തിലേക്കാണ് എസിപി മജുംദാര്‍ (നവാസുദ്ദീന്‍ സിദ്ദിഖി) സ്ഥാനമേല്‍ക്കുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് റയീസ് പറയുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.

  navasudhin-25-148534

  അബ്ദുള്‍ ലത്തീഫെന്ന ഗുജറാത്ത് സ്വദേശിയുടെ മദ്യക്കച്ചവടത്തിന്റെയും പോലീസുമായ ഏറ്റുമുട്ടലുകളുടെയും കഥയാണ് റയീസ് പറയുന്നത്. 1997 ല്‍ പോലീസുമായുളള ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. പൂര്‍ണ മദ്യനിരോധനം നിയമം മൂലം നടപ്പാക്കിയിരിക്കുന്ന സംസ്ഥാനത്ത് അനധികൃതമായി മദ്യവില്പന നടത്തുന്ന മദ്യരാജാക്കന്മാരുടെയും അവരുടെ രാഷ്ട്രീയ ബന്ധങ്ങളുടെയും കഥ കൂടി റയീസ് പറയുന്നുണ്ട്.

  raees-1484039125

  സംവിധായകന്‍ രാഹുല്‍ ധോലക്യ നായകനും വില്ലനും ചിത്രത്തില്‍ ഒരേ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. അതു കൊണ്ട് നവാസുദ്ദീന്‍ പല സീനുകളിലും ഷാരൂഖിനെക്കാള്‍ മികച്ചു നില്‍ക്കുന്നുണ്ട്. പാക് നടി മഹീറാഖാനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ കഥാഗതിയ്ക്ക് മഹീറയുടെ റോളിന് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും ഷാരൂഖുമായുള്ള നടിയുടെ മെച്ചപ്പെട്ട കെമിസ്ട്രി ചിത്രത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.

  shahrukh-khan-raees-tra

  പ്രേക്ഷകര്‍ കാത്തിരുന്ന സണ്ണിയുടെ ഐറ്റം സോങ് ലൈലാ മേ ലൈലാ യോട് നടി പൂര്‍ണ്ണ നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒറിജിനല്‍ പാട്ടിലെ സീനത്ത് അമനുമായി താരതമ്യപ്പെടുത്തുമ്പോള്‍ സണ്ണിയ്ക്കു മാര്‍ക്കു കുറയും. ചിത്രത്തിന്റെ ആദ്യ പകുതി നല്ല ഒഴുക്കിലാണ് സംവിധായകന്‍ അവസാനിപ്പിക്കുന്നത്. രണ്ടാം പകുതിയിലെ സാധാരണയുള്ള ഇഴഞ്ഞു നീങ്ങല്‍ റയീസിലും ആവര്‍ത്തിക്കുന്നുണ്ട്. പല രംഗങ്ങളും ക്ലീഷേ ആയി അനുഭവപ്പെടുന്നുമുണ്ട്. ഷാരൂഖിന്റെ പവര്‍ഫുള്‍ പെര്‍ഫോമന്‍സ് കാണാന്‍ തിയേറ്ററുകളിലെത്തുന്നവരെ ചിത്രം നിരാശപ്പെടുത്തില്ല.

  English summary
  Shah Rukh Khan plays the titular role of a shrewd bootlegger Raees Alam, from the 1990s in a fictional town in Gujarat. His business gets thwarted by a policemen, played by Nawazuddin Siddiqui. How he fights back form the crux of the film!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X