»   » ഗുജറാത്തി ഡോണ്‍ ആയി ഷാരൂഖ് ഖാന്‍

ഗുജറാത്തി ഡോണ്‍ ആയി ഷാരൂഖ് ഖാന്‍

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാന്‍ വീണ്ടും ഡോണ്‍ ആകുന്നു. ഫര്‍ഹാന്‍ അക്തര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തിലാണ് ഗുജറാത്തി ഡോണ്‍ ആയി ഷാരൂഖ് എത്തുന്നത്. ഫര്‍ഹാന്‍ അക്തര്‍ റിതേഷ് സിദ്വാനി എന്നിവരുവടെ സിനിമാ നിര്‍മ്മാണ കമ്പനിയായ എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.

രാഹുല്‍ ധോലാകിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഡോണ്‍ കഥകേട്ട് ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചെന്നും കഥ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടുവെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ റിതേഷ് പറഞ്ഞു. 2014 ല്‍ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പില്‍ ഷൂട്ടിംഗ് ആരംഭിയ്ക്കാനാണ് നീക്കം.ചിത്രത്തിന്‍രെ കൂടുതല്‍ വിശേഷങ്ങള്‍

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

ഫര്‍ഹാന്‍ അക്തര്‍ ചിത്രത്തില്‍ ഇതിന് മുന്‍പും ഷാരൂഖ് 'ഡോണ്‍' ആയി അഭിനയിച്ചിട്ടുണ്ട്.

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

മുംബൈയിലെ അധോലോകനായകന്‍മാരുടെ കഥ ബോളിവുഡ് ചിത്രങ്ങളിലെ പതിവ് പ്രമേയങ്ങളില്‍ ഒന്നു തന്നെയായിരുന്നു. എന്നാല്‍ ഗുജറാത്തി ഡോണിന്റെ കഥയില്‍ ഒരല്‍പ്പം വേറിട്ടതാണെന്നാണ് പറയുന്നത്

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

ഡോണ്‍ പരമ്പരയിലെ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഷാരൂഖ് ഖാനും ഫര്‍ഹാന്‍ അക്തറും ഒരുമിച്ചത്. ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ഡോണ്‍ കൂടി പിറക്കുന്നു.

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

പുതിയ ചിത്രത്തിന്റെ തിരക്കഥ ഷാരൂഖ് ഖാനെ ഏറെ ആകര്‍ഷിച്ചുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

ഷാരൂഖ് ഇപ്പോള്‍ കരാര്‍ ഒപ്പിട്ട ചിത്രങ്ങളുടെ ചിത്രീകരണ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ പുതിയ ചിത്രത്തിന്‍രെ ഷൂട്ടിംഗ് ആരംഭിയ്ക്കും. 2014 ല്‍ ചിത്രം തീയേറ്ററില്‍ എത്തിയ്ക്കാനാണ് നീക്കം

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

ഫര്‍ഹാന്‍ അക്തര്‍ ചിത്രമായ ഡോണില്‍ 2006 ല്‍ ഷാരൂഖ് അഭനിയിച്ചു. പ്രിയങ്ക ചോപ്രയായിരുന്നു ചിത്രത്തില്‍ നായിക . ഇതിന് ശേഷം ഡോണ്‍ 2 വിലും ഷാരൂഖ് അഭിനയിച്ചു

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

2013 ല്‍ ഷാരൂഖിന്റേതായി പുറത്തിറങ്ങിയ ചെന്നൈ എക്‌സപ്രസ് മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

അഭിനയശേഷി കൊണ്ട് ബോളിവുഡില്‍ സ്വന്തം പേര്‍ എഴുതിച്ചേര്‍ത്ത നടനാണ് ഷാരൂഖ് ഖാന്‍.

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

നാടകങ്ങളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയുമായിരുന്നു ഷാരൂഖ് ഖാന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 1992 പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. ഋഷി കപൂര്‍ നായകനായ ചിത്രത്തില്‍ രണ്ടാം പകുതിയിലാണ് ഷാരൂഖ് എത്തുന്നത്.

ഡോണ്‍ ആകാന്‍ വീണ്ടും ഷാരൂഖ്

1992 ല്‍ ആരംഭിച്ച സിനിമാ പ്രയാണം ഷാരൂഖിനെ ഇന്ന് ബോളിവുഡിന്റെ കിംഗ് ഖാന്‍ ആക്കി മാറ്റിയിരിയ്ക്കുകയാണ്. 75 ല്‍ അധികം ചിത്രങ്ങളില്‍ ഇദ്ദേഹം ഇതിനോടകം തന്നെ അഭിനയിച്ചു


English summary
After the box office success of the 'Don' franchise, actor-filmmaker Farhan Akhtar will be teaming up with Shah Rukh Khan yet again but for a Rahul Dholakia project, where the superstar is likely to play a Gujarati don

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam