»   »  ആദ്യത്തെ കണ്‍മണി പെണ്ണായി, ഷാഹിദ് കപൂര്‍ സന്തോഷമുള്ള പിതാവും

ആദ്യത്തെ കണ്‍മണി പെണ്ണായി, ഷാഹിദ് കപൂര്‍ സന്തോഷമുള്ള പിതാവും

By: Dhyuthi
Subscribe to Filmibeat Malayalam

ഗര്‍ഭിണിയായ ഭാര്യ മീര രാജ്പുത്തിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ കുടുംബത്തിലേക്ക് പുതിയ അത്ഥിയെത്തി. ആദ്യത്തെ കണ്‍മണി പെണ്ണായതിന്റെ സന്തോഷത്തിലാണ് ഇരുവരും. വെള്ളിയാഴ്ച വൈകിട്ട് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് മീര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Read also: നല്ല ഭര്‍ത്താവായി ഷാഹിദ് കപൂര്‍, ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍


മീര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള സന്തോഷവാര്‍ത്ത ഷാഹിദ് ട്വീറ്റിലാണ് ആരാധകരെ അറിയിച്ചത്.

ലാക്‌മെ ഫാഷന്‍ വീക്കില്‍

ഏപ്രിലില്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിനിടെയായിരുന്നു വയറുമായി മീര പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഉഡ്താ പഞ്ചാബിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നതിനിടെ താന്‍ അച്ഛനാവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ഷാഹിദ് പങ്കുവെച്ചു.

ആശുപത്രിയില്‍

സെപ്തംബര്‍ പകുതിയോടെ കുഞ്ഞിന്റെ ജനനം കാത്തിരുന്നതെങ്കിലും ആഗസ്ത് 25 ന് വൈകിട്ടാണ് മീരയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിവാഹം 2015ല്‍

2015 ജൂലൈയിലാണ് 35കാരനായ ഷാഹിദ് കപൂറും 22കാരിയായ മീര രാജ്പുത്തും വിവാഹിതരാവുന്നത്.

സോഷ്യല്‍ മീഡിയയില്‍

ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തീരുമാനിച്ച ഷാഹിദ് നല്ല നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ട്വീറ്റില്‍

മീര പെണ്‍കുഞ്ഞിന് നല്‍കിയെന്ന വാര്‍ത്ത ട്വിറ്റിലാണ് താരം ആരാധകരെയും ഫോളോവര്‍മാരെയും അറിയിച്ചിട്ടുള്ളത്.
ട്വീറ്റില്‍

English summary
summary:Shahid Kapoor and Mira Rajput blessed with a baby girl. Shahid tweeted the happy news with fans and followers in Twitter.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam