»   » ഷാഹിദ് കപൂര്‍ വിവാഹിതനായി

ഷാഹിദ് കപൂര്‍ വിവാഹിതനായി

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ വിവാഹിതനായി. മിര രാജ്പുത് ആണ് വധു. കപൂര്‍രാജ്പുത് കുടുംബാംഗങ്ങളും ഇരുകുടുംബങ്ങളുടേയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഗൂര്‍ഗാവിലുള്ള ഒരു ഫാംഹൗസില്‍ വച്ച് പരന്പരാഗതമായ പഞ്ചാബി ശൈലിയിലായിരുന്നു വിവാഹചടങ്ങുകള്‍. ഈ വര്‍ഷം ആദ്യം വിവാഹനിശ്ചയം നടന്നിരുന്നു.

shahid.

ഷാഹിദിന്റെ അടുത്ത സുഹൃത്തായ കുനാല്‍ രാവലാണ് വരന്റെ വിവാഹവേഷം ഡിസൈന്‍ ചെയ്തത്. മിരയുടെ വിവാഹവസ്ത്രം പ്രമുഖ ഡിസൈനറായ അനാമിക ഖന്നയും തയ്യാറാക്കി.

രാത്രി ഗൂര്‍ഗാവിലെ ദി ഒബ്‌റോയ് എന്ന ഫൈ സ്റ്റാര്‍ ഹോട്ടലില്‍ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് വലിയൊരു നിര തന്നെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തും.ഡല്‍ഹി ലേഡി ശ്രീറാം കോളേജിലെ മൂന്നാം വര്‍ഷ ഇംഗീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മിര രജ്പുത്.

English summary
finally, it is done. Shahid Kapoor and Mira Rajput are officially Mr and Mrs Kapoor now

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam