»   »  ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടന്‍ ഷാഹിദ് കപൂര്‍ പറയാന്‍ കാരണമുണ്ട്

ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടന്‍ ഷാഹിദ് കപൂര്‍ പറയാന്‍ കാരണമുണ്ട്

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ ചുംബന വീരനൊന്നുമല്ലെങ്കിലും നടന്‍ ഷാഹിദ് കപൂര്‍ വിവിധ ചിത്രങ്ങളിലായി ഒട്ടേറെ ചുംബന രംഗങ്ങളിലഭിനയിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ഇനി മുതല്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് നടന്റെ വെളിപ്പെടുത്തല്‍. അതിന്റെ കാരണമെന്തെന്നോ..

താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നത് തന്റെ ഭാര്യയ്ക്ക് ഇഷ്ടമില്ലെന്നാണ് ഷാഹിദ് പറയുന്നത്. ഇപ്പോള്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ ചിത്രീകരണതിരക്കിലാണ് താരം. ചിത്രത്തിലെ നായിക ദീപികയുമായുളള ചുംബന രംഗങ്ങളെല്ലാം അതുകൊണ്ടു കുറയുമെന്നാണ് കരുതുന്നത്.

Read more: നീണ്ട ഇടവേളയ്ക്കു ശേഷം ചിരഞ്ജീവി മടങ്ങിയെത്തുന്നു; ചിത്രത്തിലെ നായിക കാജല്‍ അഗര്‍വാള്‍

shahid-14

പദ്മാവതിയില്‍ താരങ്ങളുടെ ചുംബന രംഗങ്ങള്‍ ഉണ്ടെന്ന് സംവിധായകന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നതാണ് . താന്‍ നായികമാരുമായി ഇടപഴകി അഭിനയിക്കുന്നത് ഭാര്യ മിറയ്ക്ക് താത്പര്യമില്ലെന്ന ഷാഹിദിന്റെ തീരുമാനം സംവിധായകരെ കുഴക്കുമെന്നാണ് കരുതുന്നത്. കാരണം സിനിമയുടെ സ്വാഭാവികതയ്ക്ക് ചില രംഗങ്ങള്‍ ഒഴിവാക്കാനാവില്ലല്ലോ...

English summary
shahid kapoor never act in kissing scenes
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam