»   » ഷാഹിദിന് രാത്രിയില്‍ ഉറക്കമില്ലെന്ന്, രാത്രിയില്‍ ചെയ്യുന്നതെന്താണെന്ന് ഷാഹിദ് വെളിപ്പെടുത്തുന്നു!

ഷാഹിദിന് രാത്രിയില്‍ ഉറക്കമില്ലെന്ന്, രാത്രിയില്‍ ചെയ്യുന്നതെന്താണെന്ന് ഷാഹിദ് വെളിപ്പെടുത്തുന്നു!

Posted By:
Subscribe to Filmibeat Malayalam

ശാന്ദര്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് ഷാഹിദിന്റെ ഈ വെളിപ്പെടുത്തല്‍. ബോളിവുഡിലും ഹോളിവുഡിലും ഇന്നേ വരെ ആരും ചെയ്യാത്ത കഥയാണ് ശാന്ദര്‍. ഉറക്കമില്ലാത്തവരുടെ കഥയാണ് ശാന്ദറില്‍ പറയുന്നത്. ഷാഹിദും അലിയ ഭട്ടുമാണ് ചിത്രത്തിലെ ജോടികള്‍.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ഷാഹിദ് പറയുന്നത് തനിക്കും രാത്രിക്കാലങ്ങളില്‍ ഉറക്കമില്ലാത്ത വ്യക്തിയാണെന്ന്. പണ്ടൊക്കെ ഉറക്കമില്ലാത്തത് ഒരു പ്രശ്‌നമാണെന്ന് ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ അതൊരു വലിയ പ്രശ്‌നം തന്നൊയണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.

shahid-kapoor

ശാന്ദറില്‍ പറയുന്നതും സാമാനമായ കഥ തന്നെയാണ്. ഉറക്കമില്ലാത്ത നായകനും നായികയും കണ്ടുമുട്ടുന്നതും ഇവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതും വളരെ രസകരമായി ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ഇനി ഷാഹിദ് എന്താ രാത്രയില്‍ ചെയ്യുന്നത് എന്നല്ലേ അറിയേണ്ടത്. ഉറക്കമില്ലാത്ത രാത്രികളില്‍ വണ്ടിയെടുത്ത് പുറത്തു പോകുന്നതാണ് ഷാഹിദിന് ഇഷ്ടം. രാത്രിയില്‍ തിരക്കു കുറവായത് കൊണ്ട് പാട്ടു കേട്ടോ സിനിമ കണ്ടോ ഡ്രൈവ് ചെയ്യും. മറ്റുള്ളവരില്‍ നിന്നും നിങ്ങള്‍ രഹസ്യമാക്കി വെയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ബെസ്റ്റ് ടൈം രാത്രിയാണെന്ന് ഷാഹിദ് പറയുന്നു.

English summary
Insomniac Shahid Kapoor reveals ‘secret’ things he does at night

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam