»   » പ്രിയങ്കയ്ക്ക് കൂട്ടിരിക്കാന്‍ ഷാഹിദ് ലീവെടുത്തു

പ്രിയങ്കയ്ക്ക് കൂട്ടിരിക്കാന്‍ ഷാഹിദ് ലീവെടുത്തു

Posted By:
Subscribe to Filmibeat Malayalam

നല്ല സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണമെന്ന് ഷാഹിദ് കപൂറിനെ ചൂണ്ടിക്കൊണ്ട് പറയുകയാണ് എല്ലാവരും. സ്വന്തം ജോലി നിര്‍ത്തിവച്ച് സുഹൃത്തിന്റെ വേദനയില്‍ പങ്കുകൊള്ളാനെത്തിയ ഷാഹിദ് വാര്‍ത്തകളില്‍ നിറയുകയാണ്. ഇടക്കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഷാഹിദ് കപൂറും പ്രിയങ്ക ചോപ്രയും. കരീനയുമായി അകന്നതില്‍പ്പിന്നെ ഷാഹിദ് തന്റെ പ്രണയിനിയെ കണ്ടെത്തിയത് പ്രിയങ്കയിലാണെന്നായിരുന്നു വാര്‍ത്തകള്‍. അതുശരിവെയ്ക്കും വിധത്തിലായിരുന്നു ഇവരുടെ ഔട്ടിങുകളും മറ്റും. എന്നാല്‍ എവിടേയോ വച്ച് ഇവര്‍ പ്രണയം മതിയാക്കിയെന്നായിരുന്നു പിന്നത്തെ വാര്‍ത്തകള്‍. എങ്കിലും രണ്ടുപേരും തമ്മില്‍ നല്ല സൗഹൃദമുണ്ട്, പോരാത്തതിന് അയല്‍വാസികളും.

കഴിഞ്ഞ ദിവസം പ്രിയങ്കയുടെ പിതാവ് മരിച്ചപ്പോള്‍ ബോളിവുഡ് മൊത്തെ പ്രിയങ്കയെ ആശ്വസിപ്പിക്കാനും ചടങ്ങുകളില്‍ പങ്കുകൊള്ളാനുമെത്തി. എല്ലാം കഴിഞ്ഞപ്പോള്‍ ആളുകള്‍ തിരിച്ചുപോവുകയും ചെയ്തു. പക്ഷേ ഷൂട്ടിങ് ഉണ്ടായിട്ടുപോലും ഷാഹിദ് തിരിച്ചുപോയില്ല. ഷൂട്ടിങ്ങിന് രണ്ട് ദിവസത്തെ അവധി പറഞ്ഞ് എത്തിയ ഷാഹിദ് സദാസമയവും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നുവത്രേ.

ഇപ്പോള്‍ ഇവര്‍ പ്രണയികളല്ലെങ്കിലും ഷാഹിദ് പ്രിയങ്കയുമായുള്ള സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പ്രിയങ്കയും ഇക്കാര്യത്തില്‍ ഇങ്ങനെ തന്നെയാണ്. നല്ല സുഹൃത്താണെന്ന് വെറുതേ വാചകമടിയ്ക്കാതെ വിലയേറിയ രണ്ട് ദിവസങ്ങള്‍ സുഹൃത്തിന് വേണ്ടി മറന്നുകളയാനും പഴയപ്രണയകാര്യങ്ങള്‍ മനസില്‍ വെയ്ക്കാതെ പെരുമാറാനും ഷാഹിദിന് കഴിയുന്നത് വലിയകാര്യം തന്നെ- താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

English summary
Shahid who has been shooting for Prabhu Deva's Rambo Rajkumar, took two whole days off from the shoot only to be with a mourning Priyanka.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam