»   » നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

Posted By:
Subscribe to Filmibeat Malayalam

നാട്ടിലെങ്കിലും ചെന്നൈ എക്‌സ്പ്രസ് തരംഗമാണ്. ആരാധകരെല്ലാം കിങ് ഖാന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ്. കര്‍ണാടകത്തില്‍ പ്രത്യേകിച്ചും ബാംഗ്ലൂരില്‍ വമ്പന്‍ വരവേല്‍പ്പാണ് ചെന്നൈ എക്‌സ്പ്രസിന് ലഭിയ്ക്കാന്‍ പോകുന്നത്. ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററുകളിലെല്ലാം മുന്‍കൂര്‍ ബുക്കിങ് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. മള്‍ട്ടിപ്ലക്‌സുകളിലൊന്നും മുന്‍കൂര്‍ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈ എക്‌സ്പ്രസിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചത്. വ്യാഴാഴ്ച നടക്കുന്ന പെയ്ഡ് പ്രിവ്യൂ ഷോയ്ക്കുവേണ്ടിയാണ് കൂടുതല്‍ ടിക്കറ്റും വിറ്റുപോയിരിക്കുന്നത്. ബാക്കി ടിക്കറ്റുകളെല്ലാം ഉടന്‍തന്നെ വിറ്റുതീരുമെന്നാണ് തിയേറ്ററുകാരുടെ കണക്കുകൂട്ടല്‍.

പല മള്‍ട്ടിപ്ലക്‌സുകളിലും ഷോകളുടെയും റിലീസ് തിയേറ്ററുകളുടെയും എണ്ണം കൂട്ടിയാണ് ചെന്നൈ എക്‌സ്പ്രസിനെ വരവേല്‍ക്കുന്നത്. പെയ്ഡ് പ്രിവ്യൂ ഷോകളില്‍ അടുത്തകാലത്ത് ബാംഗ്ലൂര്‍ കണ്ട റെക്കോര്‍ഡ് ബുക്കിങ്ങായിരിക്കും ചെന്നൈ എക്സ്രസിന് വേണ്ടി നടക്കുന്നതെന്നാണ് തിയേറ്റുടമകള്‍ പറയുന്നത്. ബാംഗ്ലൂരില്‍ മാത്രമായി വൈകീട്ട് ആറിനും രാത്രി പത്തിനും ഇടയിലായി എണ്‍പതോളം സ്‌കീനിങാണ് നടക്കുന്നത്. പിവിആര്‍ പോലുള്ള പ്രധാന മള്‍ട്ടിപ്ലക്‌സുകളെല്ലാം കൂടുതല്‍ സ്‌ക്രീനുകളും ചെന്നൈ എക്‌സ്പ്രസിന് വേണ്ടി മാറ്റിവച്ചിരിക്കുകകയാണ്.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

പല മള്‍ട്ടിപ്ലക്‌സുകളിലും നാലു സ്‌ക്രീനുകളെങ്കിലും ചെന്നൈ എക്‌സ്പ്രസിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഇത് ഒരു റെക്കോര്‍ഡ് തന്നെയായിരിക്കുമെന്നാണ് സൂചന. ഓഗസ്റ്റ് 8ന് വൈകുന്നേരത്തോടെയാണ് പെയ്ഡ് പ്രിവ്യൂ ഷോ തുടങ്ങുന്നത്.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

ബാംഗ്ലൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ചെന്നൈ എക്‌സ്പ്രസ് ഫീവറിലാണ്. കുറച്ചധികം ഒഴിവുദിവസങ്ങളുടെ സാധ്യതകളുമായിട്ടാണ് ചിത്രം റിലീസിന് വരുന്നത് എന്നതുതന്നെ ഷാരൂഖ് ആരാധകര്‍ക്ക് വലിയ സാധ്യതകള്‍ നല്‍കുകയാണ്. ബാംഗ്ലൂരില്‍ മാത്രമല്ല മംഗലാപുരം പോലുള്ള മറ്റ് കര്‍ണാടക നഗരങ്ങളും ഇതുതന്നെയാണ് സ്ഥിതി.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

ഷാരൂഖിന്റെ ഇതിന് മുമ്പിറങ്ങിയ സൂപ്പര്‍ചിത്രം ജബ് തക് ഹേ ജാനിന് കര്‍ണായകത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചിരുന്നത്. മംഗലാപുരത്തുനിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ചെന്നൈ എക്‌സ്പ്രസ് ആ റെക്കോര്‍ഡുകള്‍ മറികടക്കും.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

മൈസൂര്‍ ഭാഗത്ത് ജബ് തക് ഹേ ജാന്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. ബാംഗ്ലൂരിലും ഇതിന്റെ കളക്ഷന്‍ ഒട്ടും മോശമായിരുന്നില്ല.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

എയുഎം മുവീസാണ് കര്‍ണാടകത്തില്‍ ചെന്നൈ എക്‌സ്പ്രസിന്റെ വിതരണക്കാര്‍. കര്‍ണായകത്തില്‍ 4.50 കോടിയുടെ തിയേറ്റര്‍ അവകാശമാണ് ഇവര്‍ നേടിയിരിക്കുന്നത്.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ആഴ്ചാവസാനവും. അതുകഴിഞ്ഞെത്തുന്ന സ്വാതന്ത്ര്യദിന അവധിയും എല്ലാം ചേര്‍ത്ത് ഷാരൂഖ് ആരാധകര്‍ക്ക് സിനിമ ഒന്നോ രണ്ടോ വട്ടം കാണാന്‍ ഇഷ്ടം പോലെ ഒഴിവുസമയം ലഭിച്ചിരിക്കുകയാണ്. ഷാരൂഖ് ആരാധകരായ കുട്ടികള്‍ക്കും കിങ് ഖാന്റെ ചിത്രം കാണാന്‍ സ്‌കൂള്‍ പ്രശ്‌നമാകുന്നില്ല.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

റംസാന്‍, മൂന്നു ദിവസം ഒന്നിച്ച് അവധി, അതുകഴിഞ്ഞുവരുന്ന ഓഗസ്റ്റ് 15 എന്നിങ്ങനെ പല അനുകൂല സാഹചര്യങ്ങളിലേയ്ക്കാണ് ചെന്നൈ എക്‌സ്പ്രസ് വരുന്നത്.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

ചെന്നൈ എക്‌സ്പ്രസിലെ നായിക ദീപിക പദകോണിന്റെ ജന്മദേശമാണെന്നതും ബാംഗ്ലൂരില്‍ ചിത്രത്തെ തുണയ്ക്കാന്‍ സാധ്യതയുള്ള ഘടകമാണ്. എന്തായാലും സ്വന്തം നാട്ടുകാരിയായ താരത്തോട് ബാംഗ്ലൂരുകാര്‍ക്ക് അല്‍പം പ്രത്യേകത കൂടുതല്‍ തോന്നാതിരിക്കാന്‍ തരമില്ല.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

തമിഴകത്ത് വിജയിയുടെ തലൈവയും മലയാളത്തില്‍ റംസാന്‍ റിലീസുകളായി എത്തുന്ന മറ്റ് ഒട്ടേറെ ചിത്രങ്ങളും ചെറിയ തോതിലെങ്കിലും ചെന്നൈ എക്‌സ്പ്രസിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

തമിഴകത്തെ ഇളയദളപതി വിജയുടെ ആക്ഷന്‍ ത്രില്ലറായ തലൈവയും ഓഗസ്റ്റ് 9ന് റിലീസാവുകയാണ്. കര്‍ണാടകത്തില്‍ പ്രത്യേകിച്ചും ബാംഗ്ലൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍ വിജയിയ്ക്ക് ആരാധകര്‍ ഏറെയുണ്ട്.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

ചെന്നൈ എക്‌സ്പ്രസിന്റെ തരംഗത്തിനിടെ റിലീസ് ചെയ്യപ്പെടുന്ന കന്നഡച്ചിത്രം ടോണി രക്ഷപ്പെടുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ശ്രീനഗര്‍ കിറ്റി, ഐന്‍ദ്രിത റെ എന്നിവരഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് 9നാണ് റിലീസ് ചെയ്യുന്നത്.

നാട്ടിലെങ്ങും ചെന്നൈ എക്സ്പ്രസ് തരംഗം

ചെന്നൈ എക്പ്രസ് സംവിധാനം ചെയ്തിരിക്കുന്നത് മംഗലാപുരം സ്വദേശിയായ രോഹിത് ഷെട്ടിയാണ്. ഇക്കാര്യം മംഗലാപൂരത്തുകാര്‍ക്ക് അവഗണിക്കാന്‍ കഴിയുന്നതല്ല.

English summary
Shahrukh Khan is ready to cast a magic spell on audience again. The Bollywood superstar is game for the release of his latest movie Chennai Express

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam