»   » മകന് ഷാരൂഖ് പേരിട്ടു അബ്‌റാം ഖാന്‍

മകന് ഷാരൂഖ് പേരിട്ടു അബ്‌റാം ഖാന്‍

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ഒടുവില്‍ ആരാധകരും പാപ്പരാസികളുമെല്ലാം കാത്തുകാത്തിരിക്കുന്ന ആ വിവരങ്ങള്‍ ബോളിവുഡിന്റെ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ പുറത്തുവിട്ടു. വാടകഗര്‍ഭപാത്രത്തില്‍ തനിയ്ക്ക് മൂന്നാമതൊരു ആണ്‍കുഞ്ഞു പിറന്നുവെന്നും കുഞ്ഞിന് അബ്‌റാം ഖാന്‍ എന്ന് പേരിട്ടുവെന്നും വ്യക്തമാക്കിക്കൊണ്ട് ഷാരൂഖ് വാര്‍ത്താക്കുറിപ്പിറക്കി.

കുഞ്ഞ് മാസംതികയാതെയാണ് ജനിച്ചതെന്നും അതിനാല്‍ ഒരുമാസം ആശുപത്രിയിലായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ സ്വന്തം വീടായ മന്നാത്തിലാണ് കുഞ്ഞുള്ളത്. അബ്‌റാം ഖാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്- കുറിപ്പില്‍ പറയുന്നു.

വളരെ ദീര്‍ഘമായ കുറിപ്പാണ് ഷാരൂഖ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കുഞ്ഞിന്റെ ജനനത്തിനായി സഹായിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം വിവാദമായ ലിംഗനിര്‍ണയപരിശോധനയെക്കുറിച്ചും വാര്‍ത്താ കുറിപ്പില്‍ ഷാരൂഖ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലൊരു നിയമലംഘനം താന്‍ നടത്തിയിട്ടില്ലെന്നാണ് ഷാരൂഖ് വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങള്‍ അതുമിതും പറഞ്ഞ് വിവാദങ്ങളുണ്ടാക്കിയതാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബപരമായ കാര്യമായതിനാല്‍ അത് കുടുംബത്തോടൊപ്പം ആസ്വദിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ടാണ് നേരത്തേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതിരുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

English summary
Bollywood superstar Shah Rukh Khan on Tuesday confirmed for the first time the premature birth of his surrogate baby boy, who has been named AbRam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam