»   » ഷാരൂഖുമായുളള ആ യുദ്ധത്തില്‍ ഹൃത്വിക് തോറ്റു; റയീസിന്റെ ബോക്‌സോഫീസ് കളക്ഷന്‍ തകര്‍ക്കുന്നു!

ഷാരൂഖുമായുളള ആ യുദ്ധത്തില്‍ ഹൃത്വിക് തോറ്റു; റയീസിന്റെ ബോക്‌സോഫീസ് കളക്ഷന്‍ തകര്‍ക്കുന്നു!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ ഹൃത്വിക്കും ഷാരൂഖും തമ്മില്‍ തങ്ങളുടെ ചിത്രങ്ങളുടെ റിലീസിങ് തിയ്യതി സംബന്ധിച്ച് മാസങ്ങളായി തുടരുന്ന ശീത സമരത്തിന് പരിസമാപ്തിയായത് ഇരുവരുടെയും ചിത്രങ്ങള്‍ പക്ഷേ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയതോടെയാണ്.

ഷാരൂഖ് ചിത്രം റയീസ് കാബിലിനെ കടത്തിവെട്ടിയാണ് മുന്നേറുന്നത്. ഇരു ചിത്രങ്ങളുടെയും രണ്ടു ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ ..

റയീസ് കാബില്‍ റിലീസ് തര്‍ക്കം

ഷാരൂഖ് ചിത്രം റയീസും ഹൃത്വിക് ചിത്രം കാബിലും തമ്മിലുള്ള പ്രശ്‌നം ഇരു ചിത്രങ്ങളുടെയും റിലീസിങ് തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. കാബിലിന്റെ നിര്‍മ്മാതാവും ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷനും ഷാരൂഖും തമ്മിലുള്ള വാക് തര്‍ക്കങ്ങള്‍ ഒന്നു വിടാതെ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു.

ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്തു

ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുന്നതു സംബന്ധിച്ചായിരുന്നു തര്‍ക്കം. കാബില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദിവസം തന്നെ ഷാരൂഖ് റയീസിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് കാബില്‍ നിര്‍മ്മാതാവും ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷനെ പ്രതിസന്ധിയിലാക്കി.
ഷാരുഖ് വില കുറഞ്ഞ കളി കളിക്കുകയാണെന്നു വരെ രാകേഷ് റോഷന്‍ ആരോപിച്ചു. ഒടുവില്‍ ഒരേ ദിവസം തന്നെയാണ് രണ്ടു ചിത്രങ്ങളും റിലീസ് ചെയ്തത്

രണ്ടു ചിത്രങ്ങളുടെയും പ്രേക്ഷക പ്രതികരണം

രണ്ടു ചിത്രങ്ങളെ കുറിച്ചും പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുവരുന്നത്. എന്നാല്‍ റയീസ് ബോക്‌സോഫീസില്‍ മുന്നേറുകയാണ്. ചിത്രം റിലീസ് ആയതിനു ശേഷവും രാകേഷ് റോഷന്‍ ഷാരൂഖിനെ കുറിച്ച് മാധ്യമപ്രവര്‍ത്തരോട് വിമര്‍ശിച്ചു സംസാരിച്ചിരുന്നു.

ബോക്‌സോഫീസ് കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ റയീസ് നേടിയത് 20.67 കോടിയാണ്. എന്നാല്‍ കാബിലിന് 7.5 കോടിയേ നേടാനായുള്ളൂ. 26.5 കോടിയാണ് രണ്ടു ദിവസത്തെ റയീസിന്റെ ബോക്‌സോഫീസ് കളക്ഷന്‍. കാബിലിന്റേത് 16 കോടിയും .

English summary
The Indian box office turned into a battlefield when Shahrukh Khan's Raees and Hrithik Roshan's Kaabil released on the same date i.e. 25th Jan. Both the films have got mostly positive reviews from the critics but it's Shahrukh's film which has opened to a huge response across the country right from its mornin

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam