»   » 26 വര്‍ഷമായിട്ടും ഭാര്യയെ കുറിച്ച് ചോദിച്ചാല്‍ ഷാരുഖ് ഖാന്റെ മുഖം നാണം കൊണ്ടു ചുവക്കും! കാരണം ഇതാണ്!

26 വര്‍ഷമായിട്ടും ഭാര്യയെ കുറിച്ച് ചോദിച്ചാല്‍ ഷാരുഖ് ഖാന്റെ മുഖം നാണം കൊണ്ടു ചുവക്കും! കാരണം ഇതാണ്!

Posted By: Teressa John
Subscribe to Filmibeat Malayalam

ഷാരുഖ് ഖാന്‍ തന്റെ കുടുംബത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നയാളാണ്. താരം ഏത് അഭിമുഖത്തിന് പോയാലും ഏറ്റവുമധികം സംസാരിക്കുന്നതും കുടുംബത്തെ കുറിച്ച് മാത്രമായിരുക്കും. തകര്‍ച്ചയിലേക്ക് പോയി കൊണ്ടിരിക്കുന്ന സിനിമാ മേഖലയിലെ കുടുംബ ബന്ധങ്ങള്‍ക്ക് വലിയൊരു ഉദ്ദാഹരണമാണ് ഷാരുഖ് ഖാന്‍.

സുരഭിയ്ക്ക് കേന്ദ്രത്തില്‍ പിടിയുണ്ടാവും ഇല്ലെങ്കില്‍ എങ്ങനെ ദേശീയ പുരസ്‌കാരം?ജിബു ജേക്കബ് പറയുന്നു!

26 വര്‍ഷമായിരിക്കുകയാണ് ഷാരുഖ് ഖാനും ഭാര്യ ഗൗര്യ ഖാനും അവരുടെ കുടുംബജീവിതം ആരംഭിച്ചിട്ട്. എന്നാല്‍ അടുത്തിടെ ഒരു വാര്‍ത്ത സമ്മേളനത്തില്‍ ഷാരുഖിന്റെ ഭാര്യ ഗൗരി ഖാനെ കുറിച്ച് ഷാരുഖ് ഖാനോട് ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖം പതിനേഴ് വയസുള്ള പെണ്‍കുട്ടിയ്ക്ക് വരുന്ന നാണം കൊണ്ട് ചുവന്ന് തുടുത്തിരുന്നു. അതിന് പിന്നിലെ കാരണം കണ്ടുപിടിച്ചിരുക്കുയാണ്.

ഷാരുഖ് ഖാന്റെ കുടുംബം

ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഷാരുഖ് ഖാന്റെ കുടുംബം. കുടുംബത്തിന്റെ വിളക്ക് സ്ത്രീയാണെന്ന് പറയുന്നത് പോലെ ഷാരുഖിന്റെ ഭാര്യ ഗൗരിയാണ് കുടുംബത്തിന്റെ വിളക്ക്.

ഷാരുഖിന് നാണം വന്നു

ഒരു വാര്‍ത്ത സമ്മേളനത്തിനിടെയാണ് ഭാര്യ ഗൗരി ഖാനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖം പതിനേഴ്് വയസുകാരിയായ പെണ്‍കുട്ടിക്ക് വരുന്ന പോലെ നാണം കൊണ്ട് ചുവന്നിരുന്നു.

26 വര്‍ഷമായി തുടരുന്ന ബന്ധം


ഷാരുഖ് ഖാനും ഭാര്യ ഗൗരിയും അവരുടെ ദാമ്പത്യം ആരംഭിച്ചിട്ട് 26 വര്‍ഷമായിരിക്കുകയാണ്. 1991 ലായിരുന്നു ഇരുവരും വിവാഹിതരായത്. ഇന്നും വളരെ വലിയ സ്‌നേഹത്തോടെ തന്നെയാണ് കുടുംബം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

പ്രണയം


ഇരുവരും സ്‌നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ ഇത്രയും പിന്നിട്ടിട്ടും ഷാരുഖ് ഖാന്റെ നാണം മാറത്തതിന്റെ കാരണം ഉള്ളിലുള്ള യഥാര്‍ത്ഥ പ്രണയമാണെന്നാണ് പറയുന്നത്.

തമാശകള്‍ നിറയ്ക്കുന്ന കുടുംബം

ഷാരുഖ് ഖാന്‍ ഏറെ തമാശ പറയാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിനോട് എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ എല്ലാവരെയും ഇരുത്തി ചിരിപ്പിക്കുന്ന മറുപടികളായിരിക്കും കിട്ടുക.

ദുരിതം നിറഞ്ഞ ജീവിതം

സാധാരണക്കാരെ പോലെ ഒന്നുമില്ലായ്മയില്‍ നിന്നുമാണ് ഷാരുഖ് ഖാന്‍ തന്റെ കുടുംബം ഉയര്‍ത്തി കൊണ്ട് വന്നത്. ആദ്യ കാലത്ത് താന്‍ ഇത്രയും പ്രശസ്ത താരം ആവുമെന്ന് താന്‍ പോലും കരുതിയിരുന്നില്ലെന്ന് ഷാരുഖ് ഖാന്‍ മുമ്പ് പറഞ്ഞിരുന്നു.

മക്കളും പിതാവിന്റെ പാതയില്‍

മക്കള്‍ക്ക് ആദ്യം അടിസ്ഥാന വിദ്യഭ്യാസം കൊടുക്കും. ശേഷം അവര്‍ക്ക് ഇഷ്ടമുള്ള പാത തെരഞ്ഞെടുക്കാമെന്നാണ് ഷാരുഖും ഗൗരിയും മക്കളുടെ കാര്യത്തിലെടുത്തിരിക്കുന്ന തീരുമാനം. മകള്‍ സിനിമയിലേക്ക് എത്തുന്നതും കാത്ത് ഒരു കൂട്ടം ആരാധകര്‍ ഇപ്പോള്‍ തന്നെയുണ്ട്.

English summary
Shahrukh Khan Blushes Like A Teenage Girl When Asked A Lovey-dovey Question About Gauri Khan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam