»   » എയര്‍പോര്‍ട്ടില്‍ സുഷ്മിതാ സെന്നിനെ കണ്ടപ്പോള്‍ ഷാറൂഖ് ഖാന്‍ ചെയ്തത്!

എയര്‍പോര്‍ട്ടില്‍ സുഷ്മിതാ സെന്നിനെ കണ്ടപ്പോള്‍ ഷാറൂഖ് ഖാന്‍ ചെയ്തത്!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഷാറൂഖ് ഖാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല ഒരു ജെന്റില്‍മാന്‍ കൂടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. പല സന്ദര്‍ങ്ങളിലും അത് പലരും അനുഭവിച്ചറിഞ്ഞതുമാണ്.

എന്നാല്‍ ഈയിടെ മുന്‍ ലോക സുന്ദരിയും നടിയുമായ സുഷ്മിതാ സെന്നിനെ മുംബൈ എയര്‍പോര്‍ട്ടില്‍ കണ്ടു മുട്ടിയപ്പോള്‍ താരം ചെയ്തതെന്താണെന്നറിയാന്‍ തുടര്‍ന്നു വായിക്കൂ. ഇക്കാര്യം സുഷ്മിത സെന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിട്ടുമുണ്ട്.

സുഷ്മിതയും ഷാറൂഖും ഒരുമിച്ച ചിത്രം

ഫറ ഖാന്‍ സംവിധാനം ചെയ്ത മേം ഹൂം നാ എന്ന ചിത്രത്തിലാണ് സുഷ്മിതാ സെന്നും ഷാറൂഖാനും ഒന്നിച്ചഭിനയിച്ചത്. ഈ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. സുഷ്മിത സെന്‍ നിര്‍മ്മിച്ച ദുല്‍ഹ മില്‍ഗയ എന്ന ചിത്രത്തിലും ഷാറൂഖ് ഗസ്റ്റ് റോളിലെത്തിയിരുന്ന.

ഷാറൂഖിനെ കണ്ടപ്പോള്‍ സുഷ്മിത സെന്‍ പറഞ്ഞത്

വാട്ട് എ സര്‍പ്രൈസ് !.. ആരാണെന്നറിയുമോ ?ഞാനും കുട്ടികളും എയര്‍ പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് ആ ജെന്റില്‍മാന്‍ അടുത്തുവന്നത് എന്നാണ് സുഷ്മിത സെന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

മകള്‍ അലീസ ആദ്യമായി ഷാറൂഖിനെ കാണുകയാണ് കിങ് ഖാന്‍

യാദൃശ്ചികമായി കിങ് ഖാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇളയ മകള്‍ അലീഷ ഒരു മിനിറ്റ് സ്തബ്ദയായി നോക്കിനില്‍ക്കുകയായിരുന്നു. അവള്‍ ആദ്യമായിട്ടായിരുന്നു ഷാറൂഖാനെ നേരിട്ടു കാണുന്നതെന്നും സുഷ്മിത പറയുന്നു

ഷാറൂഖ് സുഷ്മിതയുടെ ബാഗുകള്‍ വാങ്ങി

എയര്‍ പോര്‍ട്ടില്‍ നില്‍ക്കുന്ന സുഷ്മിത സെന്നിന്റെ ബാഗുകള്‍ വാങ്ങി പിടിക്കുകയാണ് ഷാറൂഖ് ചെയ്തത് .ഇത്രയും എളിയ മനുഷ്യനെ എവിടെ കാണാന്‍ കഴിയുമെന്നും സുഷ്മിത പറയുന്നു. ഷാറൂഖുമൊത്തുള്ള ചിത്രങ്ങളും സുഷ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

English summary
Shahrukh Khan is not just a superstar but also a true gentleman. He is so famous and yet so grounded! Recently, King Khan bumped into Sushmita Sen and her daughters at the airport and do you know what he did? He took all the bags from Sushmita and carried them himself..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam