»   »  ഹോട്ടലില്‍ ഷാറൂഖ്, റോഡില്‍ ഷാറൂഖ്, വീട്ടില്‍ ഷാറൂഖ്...ഞെട്ടിത്തരിച്ച് ദുബായ്,വീഡിയോ..

ഹോട്ടലില്‍ ഷാറൂഖ്, റോഡില്‍ ഷാറൂഖ്, വീട്ടില്‍ ഷാറൂഖ്...ഞെട്ടിത്തരിച്ച് ദുബായ്,വീഡിയോ..

By: Pratheeksha
Subscribe to Filmibeat Malayalam

ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വര്‍മ്മ ഒരുക്കിയ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ . ബോളിവുഡ് കിങ് ഖാന്‍ ഷാറൂഖ് ഖാന്‍ ആണ് പരസ്യത്തിലെ താരം. ദുബായ് നഗരത്തിന്റെ മുക്കിലും മൂലയിലുമെത്തി ആളുകളുമായി ഇടപഴകുകയാണ് നടന്‍.

ചിലര്‍ രാവിലെ നടക്കാനിറങ്ങുമ്പോഴാണ് ഷാറൂഖിനെ കണ്ടുമുട്ടുന്നത്. ചിലര്‍ ബാസ്‌ക്കറ്റ് ബാള്‍ കളിക്കുമ്പോള്‍ അവരോടൊപ്പം ചേരുന്നു. ചിലര്‍ ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഭക്ഷണവുമായെത്തുന്നത് ഷാറൂഖ് ആണ്.

Read more:ഷാറൂഖിന്റെയും സണ്ണിലിയോണിന്റെയു ട്വിറ്റര്‍ ചാറ്റ് കണ്ടോ..സണ്ണിയ്ക്കു കിങ് ഖാനോടു പറയാനുളള കാര്യം

shr-10-14813626

അങ്ങനെ ഒട്ടേറെ ഇന്ത്യക്കാരുമുള്ള ദുബായ് നഗരത്തിന്റെ മുക്കിലും മൂലയിലുമെത്തി ആളുകളെ വിസ്മയിപ്പിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയ താരത്തോടൊപ്പം ദുബായ് നഗരത്തിന്റെ മനോഹാരിത മുഴുവനും ആസ്വദിക്കാമെന്നാണ് പരസ്യത്തിന്റെ പ്രത്യേകത. അവിചാരിതമായി ഷാറൂഖിനെ കാണുമ്പോഴുള്ള ആളുകളുടെ സ്വാഭാവിക ഭാവങ്ങളും പരസ്യത്തിനെ ശ്രദ്ധേയമാക്കുന്നു.

English summary
ShahRukh Khan in Dubai for an advertisement
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam