»   » വാലന്റൈന്‍ ദിനത്തില്‍ ജോലിക്കാരായ സ്ത്രീകള്‍ക്ക് ഷാരൂഖ് നല്‍കിയ സമ്മാനം!

വാലന്റൈന്‍ ദിനത്തില്‍ ജോലിക്കാരായ സ്ത്രീകള്‍ക്ക് ഷാരൂഖ് നല്‍കിയ സമ്മാനം!

Posted By: Ambili
Subscribe to Filmibeat Malayalam

ഷാരുഖ് ഖാന്‍ ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയത് അഭിനയ ജീവിതം ഒന്നു കൊണ്ടുമാത്രമല്ല. അഭിനയത്തിന് പുറമെ മറ്റുള്ളവരെ ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന മനസുള്ളതാണ് ഷാരുഖ് വ്യത്യസ്തനാവുന്നത്.

സ്ത്രീകളോടുള്ള ഷാരുഖിന്റെ വാത്സല്യം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. കാരണം സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കുന്നതിനായി താരം പലപ്പോഴും മുന്നോട്ട് വന്നിട്ടുണ്ട്. അത്തരത്തില്‍ തന്റെ മകള്‍ക്കും താരം മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് ആദാവ് കൊടുക്കാന്‍ കഴിയുന്ന ഒരു അവസരവും ഷാരുഖ് ഒഴിവാക്കാറില്ല.

shahrukh-khan

ഇത്തവണ ഷാരുഖ് വാലന്റ്റൈന്‍ ദിനത്തില്‍ തന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സമ്മാനങ്ങള്‍ നല്‍കിയാണ് ആദാരിച്ചത്. ചുവന്ന റോസും ഒരു ഡിസൈനയര്‍ ബാഗും സ്മാര്‍ട്ട് ഫോണുമാണ് ഷാരുഖ് തന്റെ ജോലിക്കാരായ സ്ത്രീകള്‍ക്ക് നല്‍കിയത്. അതില്‍ തന്നെ ചിലര്‍ക്ക് സ്വര്‍ണത്തിന്റെ ലോക്കറ്റുകളും ലഭിച്ചു. ഇവയെല്ലാം താരം സ്വന്തം തിരഞ്ഞെടുത്തവയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാത്രമല്ല ഒരേ സമയം നല്ല അഛനും ഭര്‍ത്താവുമാവാനും കൂടെയുള്ള എല്ലാവരെയും സ്‌നേഹിക്കാനും ഷാരുഖിന് കഴിയുന്നുണ്ടെന്നുള്ളതാണ് വലിയ കാര്യം.

English summary
Each female employee in his team was reportedly gifted beautiful red roses, a designer handbag and a high-end smartphone.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam