»   »  ഷാരൂഖ് ഖാന് സണ്ണി ലിയോണിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്...എന്തിനെന്നോ..

ഷാരൂഖ് ഖാന് സണ്ണി ലിയോണിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്...എന്തിനെന്നോ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ റയീസ് എന്ന ചിത്രത്തില്‍ ലൈലാ ഓ ലൈലാ എന്ന ഐറ്റം ഗാനം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സണ്ണി ലിയോണ്‍.

ആ ഗാനരംഗം അവതരിപ്പിക്കുമോ എന്നു ചോദിക്കുന്നതിനായി ഷാരൂഖ് തന്നെ നേരിട്ടു വിളിക്കുകയായിരുന്നെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ സണ്ണിലിയോണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷാരൂഖിന് സണ്ണിലിയോണ്‍ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്..എന്തിനെന്നോ.

കുട്ടികളുമായി ഇടപഴകാന്‍ സമയം കിട്ടി

റയീസിന്റെ ചിത്രീകരണത്തിനിടയിലാണ് സണ്ണിലിയോണിന് ഷാരൂഖുമായും നടന്റെ മക്കളുമായും ഇടപഴകാന്‍ സമയം കിട്ടിയത്. പ്രത്യേകിച്ചും ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാമുമായി ഇടപഴകാനാണ് കൂടുതല്‍ സമയം ലഭിച്ചതെന്നു നടി പറയുന്നു.

അവന്‍ എപ്പോഴും പപ്പയോടൊപ്പം

അബ്രാം എപ്പോഴും പപ്പയോടൊപ്പം സമയം ചിലവഴിക്കാനിഷ്ടപ്പെടുന്നു. ലൊക്കേഷന്‍ സൈറ്റുകളില്‍ അബ്രാമിനെ പലപ്പോഴും ഷാരൂഖ് കൊണ്ടുവരാറുണ്ട്.

മൂത്തമകന്‍ വീട്ടിലെത്തിയാല്‍ ഷാരൂഖ് അവനൊപ്പമായിരിക്കും

ഇളയമകനൊപ്പം മാത്രമല്ല മൂത്തമകന്‍ ആര്യനോടൊപ്പവും മകള്‍ സുഹാനയോടൊപ്പവുമെല്ലാം ഷാരൂഖ് സമയം ചിലവഴിക്കാറുണ്ട്.

ഷാരൂഖിനെപോലെ ഒരച്ഛനെ കാണാന്‍ കഴിയില്ല

ഷാരൂഖിനെ പോലെ ഇത്രയും അര്‍പ്പണബോധമുള്ള പിതാവിനെ താനിതുവരെ കണ്ടിട്ടില്ലെന്നാണ് സണ്ണിലിയോണ്‍ പറയുന്നത്.

താനും അച്ഛന്റെ ലിറ്റില്‍ ഗേളായിരുന്നു

താന്‍ തന്റെ കുടുംബത്തോട് വളരെ അടുപ്പമുള്ള വ്യക്തിയാണെന്നും കുട്ടിക്കാലത്ത് അച്ഛന്റെ പ്രിയപ്പെട്ട മോളായിരുന്നുവെന്നുമാണ് സണ്ണിലിയോണ്‍ പറയുന്നത്

English summary
Sunny has a special number "Laila main laila" in Shahrukh's latest release Raees. She got a chance to see Shahrukh spend some time with his children, including AbRam, during the shooting of the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam