»   » ആദ്യ രാത്രി വരെ സിനിമയുടെ സെറ്റിലായിരുന്നു!തന്റെ കുടുംബ ജീവിതത്തെ കുറിച്ച് ഷാരുഖ് ഖാന്‍!!!

ആദ്യ രാത്രി വരെ സിനിമയുടെ സെറ്റിലായിരുന്നു!തന്റെ കുടുംബ ജീവിതത്തെ കുറിച്ച് ഷാരുഖ് ഖാന്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ കിങ്ങ് ഖാനായി വളര്‍ന്ന ഷാരുഖ് ഖാന്‍ മറ്റ് എന്തിനെക്കാളും പ്രധാന്യം കൊടുക്കുന്നത് തന്റെ കുടുംബത്തിനാണ്. ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം താന്‍ ജീവിതത്തില്‍ വിജയങ്ങള്‍ നേടിയതിന് പിന്നില്‍ ഒരാളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?

കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തി!

ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത് ഭാര്യ ഗൗരി ഖാനായിരുന്നെന്നാണ് ഷാരുഖ് പറയുന്നത്. ഗൗരി തന്ന ആത്മവിശ്വാസം തന്നെ ഉയരത്തിലെത്തിക്കുകയായിരുന്നു. പെട്ടെന്നൊരു ദിവസം നേടിയതല്ല. എല്ലാത്തിനും പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

ആദ്യരാത്രി സിനിമയുടെ സെറ്റില്‍

തന്റെ കല്യാണ ദിവസത്തെ കുറിച്ച് താരം പറയുന്നതിങ്ങനെയാണ്. കല്യാണത്തിന്റെ അന്ന് തന്നെ എന്റെ ആവശ്യത്തിന് വേണ്ടി ഞങ്ങള്‍ക്ക് മുംബൈയിലേക്ക് പോകേണ്ടി വരികയായിരുന്നു.

മനസിലാക്കി മുന്നോട്ട് പോയി

എല്ലാ കാര്യങ്ങളും ഗൗരിയും താനും ഒരുപോലെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും മനസിലാക്കാത്ത കാര്യങ്ങള്‍ പരസ്പരം പറഞ്ഞ് കൊടുത്താണ് മുന്നോട്ട് പോയിരുന്നത്.

സൂപ്പര്‍ സ്റ്റാര്‍ ആവുമെന്ന് കരുതിയിരുന്നില്ല

താന്‍ ഒരിക്കലും ഒരു സൂപ്പര്‍ സ്റ്റാര്‍ ആവുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഷാരുഖ് ഖാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിന് മുമ്പും ശേഷവും തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും താരം പറയുന്നത്.

ഗൗരിയുടെ ഗര്‍ഭകാലം

മൂത്ത മകന്റെ ജനനം വലിയ പ്രതിസന്ധികളാണ് തങ്ങള്‍ക്ക് നല്‍കിയിരുന്നതെന്നാണ് ഷാരുഖ് പറയുന്നത്. എന്നാല്‍ അത് പിന്നീട് മാറുകയായിരുന്നു.

ആദ്യം മകള്‍ മതിയായിരുന്നു

തനിക്കും ഭാര്യയ്ക്കും ആദ്യം ഒരു മകള്‍ വേണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ മകള്‍ രണ്ടാമതെയായി പോവുകയായിരുന്നു. മകള്‍ സുഹാനയുടെ കാര്യത്തില്‍ എപ്പോഴും തങ്ങള്‍ ആകാംഷയിലായിരുന്നെന്നും ഷാരുഖ് പറയുന്നു.

മക്കള്‍ എന്നെ പോലെ ആയിരിക്കണം

ഗൗരിയുടെ പ്രധാന ആഗ്രഹങ്ങളിലൊന്ന് മക്കള്‍ തന്നെ പോലെയായിരിക്കണം എന്നതായിരുന്നെന്നാണ് ഷാരുഖ് പറയുന്നത്. ഗൗരിയുടെ പ്രസവത്തിന് ശേഷം അവള്‍ എന്നോട് ആദ്യം പറഞ്ഞതും മകള്‍ കാണാന്‍ നിങ്ങളെ പോലെ ആണെന്നായിരുന്നു.

മൂന്നാമത്തെ കുട്ടിയായി അബ്രാം

ഏറെ നാളുകള്‍ക്ക് ശേഷമാണ് മൂന്നാമതെ ഒരു കുട്ടിയുടെ കുറവ് തങ്ങള്‍ തോന്നി തുടങ്ങിയതിന്. എന്നാല്‍ അത് പരിഹരിച്ച് മകന്‍ അബ്രാം വരികയായിരുന്നെന്നാണ് ഷാരുഖ് പറയുന്നത്.

English summary
Shahrukh Khan On His Wedding Night And Gauri's Miscarriages

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam