»   » ''മീഡിയയുടെ മുമ്പില്‍ വച്ച് കവിളത്ത് ചുംബിക്കുന്നതൊന്നുമല്ല സൗഹൃദം,അത് കണ്ടു പഠിക്കണം''

''മീഡിയയുടെ മുമ്പില്‍ വച്ച് കവിളത്ത് ചുംബിക്കുന്നതൊന്നുമല്ല സൗഹൃദം,അത് കണ്ടു പഠിക്കണം''

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡ് പ്രേക്ഷകര്‍ക്ക് വളരെ പരിചിതമാണ് ഷാരൂഖ് ചിത്രം റയീസും ഹൃത്വിക് ചിത്രം കാബിലും തമ്മിലുളള മാസങ്ങളായുള്ള മത്സരം. എന്നാല്‍ റിലീസായതിനു ശേഷവും ഇരു ചിത്രങ്ങളും തമ്മിലുള്ള മത്സരം തുടരുകയാണ്.

അത് ബോക്‌സോഫീസ് മത്സരം മാത്രമല്ല രണ്ടു ചിത്രങ്ങളുടെയും അണിയറ പ്രവര്‍ത്തകരും താരങ്ങളും തമ്മിലുളള മത്സരമാണ്...

രാകേഷ് റോഷന്റെ രോഷം

ഹൃത്വിക്കിന്റെ പിതാവും കാബിലിന്റെ നിര്‍മ്മാതാവുമായ രാകേഷ് റോഷനും കിങ് ഖാന്‍ ഷാരൂഖും തമ്മിലുള്ള ശീതസമരം ചിത്രങ്ങളുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയതാണ്. കാബിലിന്റെ റിലീസിനനുസരിച്ച് ഷാരൂഖ് രണ്ടു തവണ റയീസ് റിലീസ് മാറ്റിയതിനെ അണ്‍ എത്തിക്കല്‍ എന്നാരോപിച്ച രാകേഷ് റോഷന്‍ നടന്‍ നാണം കെട്ട കളി കളിക്കുകയാണെന്നു വരെ തുറന്നടിച്ചിരുന്നു

ഷാരൂഖിന്റെ മൗനം

എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ക്കു മുമ്പിലെല്ലാം ഷാരൂഖ് മൗനം വെടിയുകയായിരുന്നു. താനും രാകേഷ് റോഷനും തമ്മില്‍ യാതൊരു പ്രശ്‌നമില്ലെന്നു മാത്രമാണ് ഷാരൂഖ് മുന്‍പ് പറഞ്ഞത്
.

റിലീസിനു ശേഷമുളള യുദ്ധങ്ങള്‍

റിലീസിനു ശേഷവും ഇരു ഭാഗങ്ങളും തമ്മിലുളള യുദ്ധം തുടരുകയാണ്. ഒരേ ദിവസം റയീസ് റിലീസ് ചെയ്തത് തനിക്ക് കോടികളുടെ നഷ്ടം വരുത്തിവച്ചതായും ഷാരൂഖ് വൃത്തികെട്ട കളിയാണ് കളിച്ചതെന്നുമാണ് രാകേഷ് റോഷന്‍ ആരോപിച്ചത്.

ഷാരൂഖ് മൗനം വെടിഞ്ഞു

ഇതുവരെ ഇതേ കുറിച്ചു പ്രതികരിക്കാതിരുന്ന ഷാരൂഖ് കഴിഞ്ഞ ദിവസം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ചു പ്രതികരിച്ചത്. തനിക്ക് ബിസിനസ്സും സൗഹൃദവും രണ്ടാണെന്നാണ് ഷാരൂഖ് പറഞ്ഞത്.

അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍

തനിക്ക് ഹൃത്വിക്കും രാകേഷ് റോഷനുമായും അന്നും ഇന്നും സൗഹൃദം മാത്രമേ ഉളളൂ എന്നും തന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം രാകേഷ് റോഷനുമായി സംസാരിക്കുമായിരുന്നെന്നും ഷാരൂഖ് പറയുന്നു.

രാകേഷ് റോഷന്റെ വാക്കുകള്‍

ബോളിവുഡില്‍ സൌഹൃദങ്ങള്‍ക്കൊന്നും പണ്ടത്തെ ആഴമില്ലെന്നും ഇന്ന് മീഡിയയുടെ മുന്നില്‍ വച്ച് ആളുകള്‍ കാണാന്‍ വേണ്ടി കവിളത്ത് ഉമ്മ വയ്ക്കുന്നതാണ് സൗഹൃദം എന്നും രാകേഷ് റോഷന്‍ പറയുന്നു. പണ്ട് ഋഷി കപൂറും ജിതേന്ദ്രമായുള്ള തന്റെ സൗഹൃദം അതേ ആഴത്തോടെ ഇന്നും തുടരുന്നുണ്ട്.

ബോളിവുഡ് വളരുകയാണ്

ബോളിവുഡ് വളരുമ്പോള്‍ അവിടെ നടക്കുന്ന എല്ലാ ഇടപാടുകളും സുതാര്യമായിരിക്കണം. അവിടെ യുക്തിസഹമല്ലാത്തതും നീതിനിരക്കാത്തതുമായ പ്രവൃത്തികളാണ് ചിലര്‍ ചെയ്യുന്നതെന്ന് രാകേഷ് റോഷന്‍ പറഞ്ഞു.

ഹൃത്വിക് അച്ഛനൊപ്പം

ഇതുവരെ രാകേഷ് റോഷന്റെ പ്രസ്താവനകള്‍ക്കൊന്നും പരസ്യമായി പിന്തുണ പ്രഖ്യാപിക്കാതിരുന്ന ഹൃത്വിക് സിനിമ വിവാദത്ത കുറിച്ചുള്ള രാകേഷ് റോഷന്റെ കമന്റുകള്‍ക്കു താഴെ ഞാന്‍ കൂടെയുണ്ട് പപ്പാ.. എന്നാണ് കുറിച്ചത്.

English summary
We all know that Kaabil producer Rakesh Roshan is very angry with Shahrukh Khan and the entire Raees team for the unequal distribution of screens between the two films (Raees: Kaabil - 60:40). In his recent interviews, senior Roshan accused team Raees of playing dirty and also threatened to leave Bollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam